• Logo

Allied Publications

Middle East & Gulf
പ്രവാസികളുടെ എംബാം ഫീസ് കേന്ദ്രസർക്കാർ വഹിക്കുക: കേളി ന്യൂ സനയ്യ ഏരിയ സമ്മേളനം
Share
റിയാദ് : വിദേശങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്‍റെ ഭാഗമായി എംബാം ചെയ്യുന്നതിന്നുള്ള തുക കേന്ദ്ര സർക്കാർ വഹിക്കണമെന്ന് കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

എമിഗ്രിഷൻ ഇനത്തിലും എമ്പസ്സി സർവീസ് ചാർജ് ഇനത്തിലും കേന്ദ്ര സർക്കാർ പ്രവാസികളിൽ നിന്നും ഈടാക്കിയ ഭീമമായ തുക ഫണ്ടായി കെട്ടികിടക്കുമ്പോഴും, രാജ്യത്തിന്‍റെ സമ്പദ്ഘടനക്ക് കരുത്തേക്കുന്ന ഒരു വിഭാഗം എന്ന നിലയിൽ, പ്രവാസികൾക്കുണ്ടാകുന്ന ആകസ്മിക മരണത്തിൽ കൈത്താങ്ങാവാൻ കേന്ദ്ര സർക്കാർ തയ്യാറാവണം, ഇന്ത്യയേക്കാളും സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന പല രാജ്യങ്ങളും ഇത്തരം ചെലവുകൾ വഹിക്കുന്നു എന്നതും യാഥാർത്ഥ്യമാണ്.

തങ്ങളുടേതല്ലാത്ത കാരണങ്ങൾ പലപ്പോഴും താമസ രേഖകളിൽ വ്യക്തത വരുത്താനാകാതെ മരണത്തിനു കീഴടങ്ങി പോകേണ്ടി വരുന്ന ചുരുക്കം ചില പ്രവാസികളുടെ കാര്യത്തിൽ പോലും പലപ്പോഴും പൊതു പിരിവുകൾ എടുക്കേണ്ട അവസ്‌ഥ സംജാതമാവുന്നുണ്ട്. ഇത്തരം അവസ്ഥകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.

കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ന്യൂ സനയ്യയയുടെ എട്ടാമത് ഏരിയ സമ്മേളനം, ഏരിയ അംഗമായിരുന്ന പി.സി.സുരേഷ് കുമാറിന്റെ നാമധേയത്തിലുള്ള നഗരിയിൽ നടന്നു. ഏരിയ കമ്മറ്റി അംഗം തോമസ് ജോയ് ആമുഖ പ്രഭാഷണം നടത്തിയ സമ്മേളനത്തിൽ ഏരിയ ആക്ടിങ് പ്രസിഡന്റ് അബ്ദുൾ നാസർ താൽക്കാലിക അധ്യക്ഷനായിരുന്നു.

ഷമൽ രാജ് രക്തസാക്ഷി പ്രമേയവും, ജയപ്രകാശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കരുണാകരൻ കണ്ടോന്താർ വരവ് ചെലവ് കണക്കും, കേളി ട്രഷറർ സെബിൻ ഇഖ്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അഞ്ചു യൂണിറ്റിൽ നിന്നായി ഒൻപതുപേർ ചർച്ചയിൽ പങ്കെടുത്തു.

നിസാർ മണ്ണഞ്ചേരി, കരുണാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്ണ്യൻ, രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി. ലിദിൻ ദാസ്, സജീഷ്, അനൂപ്, അബുൾ കലാം എന്നിവർ അവതരിപ്പിച്ച എംബാം ഫീസ് കേന്ദ്രസർക്കാർ വഹിക്കുക, അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നിലപാട് അവസാനിപ്പിക്കുക, ഭരണഘടനയും നവോഥാന മൂല്യങ്ങളും സംരക്ഷിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ബൈജു ബാലചന്ദ്രൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.

കിംഗ്സ്ടൺ, ഷമൽ രാജ്, അനൂപ് (രജിസ്‌ട്രേഷൻ), അബ്ദുൽ നാസർ, തോമസ് ജോയ്, ഷിബു തോമസ് (പ്രസീഡിയം), മനോഹരൻ നെല്ലിക്കൽ, നിസാർ മണ്ണഞ്ചേരി, കരുണാകരൻ കണ്ടോന്താർ (സ്റ്റിയറിങ്) അബ്ദുൽ കലാം, താജുദ്ദീൻ, ലിതിൻദാസ് (പ്രമേയം), ബൈജു ബാലചന്ദ്രൻ, അബ്ബാസ്, ബേബി ചന്ദ്രകുമാർ, ജയപ്രകാശ് (ക്രഡൻഷ്യൽ) എന്നിവരടങ്ങുന്ന സബ്കമ്മറ്റികൾ സമ്മേളനം നിയന്ത്രിച്ചു.

കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത്, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ന്യൂ സനയ്യ രക്ഷാധികാരി സമിതി അംഗം ലീന കോടിയത്ത്, കേന്ദ്ര കമ്മറ്റി അംഗം ലിപിൻ പശുപതി, കേന്ദ്ര കമ്മറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

നിസാർ മണ്ണഞ്ചേരി പ്രസിഡന്റ്, അബ്ദുൽ നാസർ, ജയപ്രകാശ് വൈസ് പ്രസിഡന്റുമാർ, ഷിബു തോമസ് സെക്രട്ടറി, തോമസ് ജോയ്, താജുദ്ദീൻ ജോയിന്റ് സെക്രട്ടറിമാർ, ബൈജു ബാലചന്ദ്രൻ ട്രഷറർ, അബ്ദുൽ കലാം ജോയിന്റ് ട്രഷറർ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. ലാസറുദി യൂണിറ്റ് അംഗം രഞ്ജിത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിന് പുതിയ സെക്രട്ടറി ഷിബു തോമസ് നന്ദി പറഞ്ഞു.

പ്രവാസികളുടെ വിശ്വാസ തീക്ഷ്ണതയിൽ അഭിമാനം: മാര്‍ ജോസഫ് പെരുന്തോട്ടം.
ദു​​​ബാ​​​യ്: ഗ​​​ള്‍ഫ് നാ​​​ടു​​​ക​​​ളി​​​ലെ സി​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ തീ​​​ക്ഷ്ണ​​​ത​​​യും സ​​​ഭാ സ്‌​​​നേ​​​ഹ​​​വും ത
ആ​ശ​ങ്ക വേ​ണ്ട; കു​വൈ​റ്റി​ൽ കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള സ​മാ​പി​ച്ചു.
കു​വൈ​റ്റ്: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ 45ാമ​ത് സെ​ഷ​ൻ സ​മാ​പി​ച്ചു.
അ​ജ്പാ​ക്, കെഎസ്എ​സി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബൂ​ബി​യാ​ൻ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്ക​ൾ.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​നും (അ​ജ്പാ​ക്) കേ​ര​ള സ്പോ​ർ​ട്സ് & ആ​ർ​ട്സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി അ​ബാ​സി​യ കെഎസ്എ​സി വ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി.
കു​വൈ​റ്റ് : കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന അ​ബാ​സി​യ ഏ​രി​യ മു​ൻ സെ​ക്ര​ട്ട​റി ഹ​രി​ദേ​വി​നും (മ​നു)