• Logo

Allied Publications

Middle East & Gulf
ബാലവേദി കുവൈറ്റ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി: ഇന്ത്യയുടെ 76 മത് സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായി ബാലവേദി കുവൈറ്റ്, മാതൃഭാഷ സമിതി സംയുക്തമായി കുവൈറ്റിലെ നാല് മേഖലകളിലും സ്വാതന്ത്ര്യദിന ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

അബ്ബാസിയ മേഖലയിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന പരിപാടി കല കുവൈറ്റ് പ്രസിഡണ്ട് പി. ബി. സുരേഷ്‌ ഉദ്‌ഘാടനം നിർവഹിച്ചു. കുമാരി മഞ്ജു മറിയം മനോജ് അധ്യക്ഷത വഹിച്ചു. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ അഡ്വ: ജോൺ തോമസ് മുഖ്യാതിഥി ആയിരുന്നു. കുമാരി നിരഞ്ജന സ്വാഗതം പറഞ്ഞ ചടങ്ങിൽ കുമാരി അക്സ സൂസ്സൻ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു.

കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ്‌, ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അബ്ബാസിയ മേഖല ബാലവേദി രക്ഷാധികാരി സമിതി കൺവീനർ ജിതേഷ് രാജൻ, അബ്ബാസിയ മേഖല മാതൃഭാഷ കൺവീനർ ബിജു സാമുവൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ചടങ്ങിന് കുമാരി ഭദ്ര ബാലകൃഷ്ണൻ നന്ദി അറിയിച്ചു.

ഫഹാഹീൽ മേഖലയിൽ മംഗഫ് കല സെന്ററിൽ നടന്ന പരിപാടി കലയുടെ മുതിർന്ന അംഗവും ലോകകേരള സഭ പ്രതിനിധിയുമായ ടി വി ഹിക്മത് ഉദ്‌ഘാടനം നിർവഹിച്ചു. ബാലവേദി ചാച്ചാജി ക്ലബ് പ്രസിഡന്റ്‌ ഫാത്തിമ ഷാജു അധ്യക്ഷത വഹിച്ചു . ബാലവേദി ഫഹാഹീൽ മേഖല സെക്രട്ടറി അവനി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കുമാരി സെൻഹ ജിത് സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. കല കുവൈറ്റ് ഫഹാഹീൽ ആക്റ്റിങ് പ്രസിഡന്റ് ജയചന്ദ്രൻ, ബാലവേദി കുവൈറ്റ് ജനറൽ കൺവീനർ തോമസ് ചെപ്പുകുളം എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഫഹാഹീൽ മേഖല ബാലവേദി രക്ഷാധികാരി സമിതി കൺവീനർ തോമസ് സെൽവൻ , ഫഹാഹീൽ മേഖല മാതൃഭാഷ കൺവീനർ ഗോപിദാസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ചടങ്ങിന് ബാലവേദി ഫഹാഹീൽ ജോയിന്റ് സെക്രട്ടറി മാധവ് സുരേഷ് നന്ദി അറിയിച്ചു.

അബുഹലീഫ മേഖലയിൽ മെഹ്ബുള്ള കല സെന്ററിൽ നടന്ന പരിപാടി കല കുവൈറ്റ്‌ ആക്ടിങ് സെക്രട്ടറി ജിതിൻ പ്രകാശ് ഉദ്‌ഘാടനം നിർവഹിച്ചു. ബാലവേദി മഞ്ചാടി ക്ലബ് സെക്രട്ടറി ഏബൽ അജി അധ്യക്ഷത വഹിച്ചു . ബാലവേദി അബുഹലീഫ മേഖല സെക്രട്ടറി അലീന എലിസമ്പത്ത് മാത്യു സ്വാഗതം പറഞ്ഞ ചടങ്ങിൽ കുമാരി ശ്രേയ സുരേഷ് സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു.

കല കുവൈറ്റ് അബുഹലീഫ മേഖല സെക്രട്ടറി ഷൈജു ജോസ്, ബാലവേദി കേന്ദ്ര രക്ഷാധികാരസമിതി അംഗം ജോസഫ് പണിക്കർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാലവേദി കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സുമൻ സോമരാജ് , അബുഹലീഫ മേഖല ബാലവേദി രക്ഷാധികാരി സമിതി കൺവീനർ കിരൺ ബാബു, അബുഹലീഫ മേഖല മാതൃഭാഷ കൺവീനർ അജീഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ചടങ്ങിന് കുമാരി ധനുശ്രീ സുരേഷ് നന്ദി അറിയിച്ചു.

സാൽമിയ മേഖലയിൽ സാൽമിയ കല സെന്ററിൽ നടന്ന പരിപാടി ലോക കേരള സഭ അംഗം ആർ നാഗനാഥൻ ഉദ്‌ഘാടനം നിർവഹിച്ചു. ബാലവേദി സാൽമിയ മേഖല പ്രസിഡന്റ് ഡാനി ജോർജ്‌ തൈമണ്ണിൽ അധ്യക്ഷത വഹിച്ചു .

കുമാരി നക്ഷത്ര ദിലീപ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാലവേദി സാൽമിയ മേഖല സെക്രട്ടറി രോഹൻ സന്ദീപ് സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. കല കുവൈറ്റ് ട്രഷറർ അജ്നാസ് അഹമ്മദ്, സാൽമിയ മേഖല ആക്റ്റിങ് സെക്രട്ടറി ജെയ്‌സൺ , സാൽമിയ മേഖല പ്രസിഡന്റ് ജോർജ് തൈമണ്ണിൽ , മാതൃഭാഷാ ജനറൽ കൺവീനർ വിനോദ് കെ ജോൺ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് കുമാരി ഡയോണ ജോർജ് നന്ദി അറിയിച്ചു.

തുടർന്ന് വിവിധ മേഖലകളിൽ നടന്ന ദേശ ഭക്തി ഗാനം, പ്രച്ഛന്ന വേഷം , ടാബ്ലോ, ക്വിസ് എന്നീ മത്സരങ്ങളിൽ നല്ല രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്നു . കല കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ,മേഖല കമ്മിറ്റി അംഗങ്ങൾ, ബാലവേദി മാതൃഭാഷ സമിതി അംഗങ്ങൾ തുടങ്ങിയവർ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്ത്. വിവിധ ബാലവേദി ക്ളബ്ബുകളും മാതൃഭാഷ യൂണിറ്റുകളും ചേർന്ന് നൂറുകണക്കിന് കുട്ടികളിടേയും രക്ഷാകർത്താക്കളുടെയും നിറഞ്ഞ പങ്കാളിത്തം ഉണ്ടായിരുന്നു.

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്