• Logo

Allied Publications

Middle East & Gulf
സിഎഫ്‌സി സാല്‍മിയക്കും മാക്ക് കുവൈറ്റിനും ഫഹാഹീല്‍ ബ്രദേഴ്സിനും ചാമ്പ്യന്‍സ് എഫ്.സിക്കും ജയം
Share
മിശ്രിഫ്: കേഫാക് സോക്കര്‍ ലീഗ് മത്സരങ്ങളില്‍ സിഎഫ്‌സി സാല്‍മിയക്കും മാക്ക് കുവൈറ്റിനും ഫഹാഹീല്‍ ബ്രദേഴ്സിനും ചാമ്പ്യന്‍സ് എഫ്.സിക്കും വിജയം. കഴിഞ്ഞ ദിവസം മിശ്രിഫ് പബ്ലിക് അതോറിറ്റി യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ സി.എഫ്.സി സാല്‍മിയ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് എഫ്.സിയെ പരാജയപ്പെടുത്തി. സി.എഫ്.സിക്ക് വേണ്ടി ഹസന്‍ ഗോള്‍ നേടി.

ഹിമായ ഫ്ലൈറ്റെര്‍സം മാക്ക് കുവൈറ്റും ഏറ്റുമുട്ടിയ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാക്ക് കുവൈത്ത് വിജയിച്ചു. മാക്കിന് വേണ്ടി മന്‍സൂറും ആദര്‍ശും ഗോളുകള്‍ നേടി.

തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരള ചാലഞ്ചേഴ്സിനെ ഫഹാഹീല്‍ ബ്രദേഴ്സ് കീഴടക്കി . ഫഹാഹീല്‍ ബ്രദേഴ്സിന് വേണ്ടി ഷാനവാസ്,യുനുസ്, ശഹബാസ് എന്നീവര്‍ ഗോളുകള്‍ നേടി . ചാമ്പ്യന്‍സ് എഫ്.സിയും സിയാസ്കോ കുവൈറ്റും തമ്മില്‍ നടന്ന അവസാന മത്സരത്തില്‍ ഒരു ഗോളിന് ചാമ്പ്യന്‍സ് എഫ്.സി വിജയിച്ചു. വിജയികള്‍ക്ക് വേണ്ടി ഹരി ഗോള്‍ നേടി.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക്‌ അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വൈകിട്ട് 4:00 മുതല്‍ രാത്രി 9:00 മണിവരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 99708812,55916413 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ്ബും (KSAC) സം​യു​ക്ത​മാ​യി ന
"റിയാദ് ജീനിയസ്: നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.