• Logo

Allied Publications

Americas
സ്‌കൂൾ ബോർഡ് ട്രസ്റ്റിയായി ഡോ.തോമസ് തോമസിന് ആറാമത് വിജയം
Share
ടൊറന്‍റോ : മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സ്കൂൾ ബോർഡ് ട്രസ്റ്റിയായി ആറാം തവണ ഡോ.തോമസ് തോമസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുനിസിപ്പൽസ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പുകളിൽ നാമനിദ്ദേശം നൽകേണ്ട അവസാന ദിവസം ഓഗസ്റ്റ് 19 ആയിരുന്നു. ഒക്ടോബർ 24 നാണ് ഔദ്യോഗീക തെരഞ്ഞെടുപ്പ്.

കോട്ടയം തലയോലപ്പറമ്പ് മരങ്ങോലിൽ കുടുംബാംഗമായ ഡോ.തോമസ് തോമസ് തുടർച്ചയായ ആറാം തവണയാണ് വിജയിച്ചത്. കാൽ നൂറ്റാണ്ടോളം ഒരേ വാർഡിനെ പ്രതിനിധീകരിച്ചു സ്‌കൂൾ ബോർഡ് ട്രസ്റ്റിയായി വിജയിക്കുകയെന്ന ഒരു അത്യപൂർവ്വ നേട്ടത്തിനാണ് അദ്ദേഹം ഇത്തവണ അർഹനായത് . നേരിട്ടാൽ തോൽപ്പിക്കാനാവില്ലയെന്നതിനാൽ ഇത്തവണ എതിരാളിയായി ആരും അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് രംഗത്തു എത്തിയില്ല.

നിലവിൽ ഡഫറിൻ പീൽ കാത്തലിക് സ്കൂൾ ബോർഡ് ട്രസ്റ്റിയും വൈസ് ചെയർമാനുമായ തോമസ്, നിരവധി കമ്മറ്റികളിൽ ചെയറും വൈസ് ചെയറുമായിരുന്നു. കൂടാതെ ഒന്‍റാരിയോ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ( ഒസിഎസ് ടിഎ ) ഡെഫറിൻ പീൽ റീജിയണൽ ഡയറക്ടറുമായിരുന്നു.

പിളർപ്പിന് മുമ്പുള്ള ഫൊക്കാനയുടെയും കനേഡിയൻ മലയാളി അസോസിയേഷന്‍റേയും പ്രസിഡന്‍റായിരുന്ന അദ്ദേഹം കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി , കനേഡിയൻ മലയാളി അസോസിയേഷൻ രക്ഷാധികാരി, ഫോമാ കാനഡ റീജിയണൽ വൈസ് പ്രസിഡണ്ട് , പനോരമ ഇന്ത്യാ ഡയറക്ടർ തുടങ്ങിയ നിരവധി നിലകളിൽ സേവനമനുഷ്ഠിച്ചു കനേഡിയൻ മലയാളികളുടെ ഇടയിൽ ഇപ്പോഴും സജീവ സാന്നിധ്യമാണ്.

ഈ വർഷത്തെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ നിരവധി മലയാളികൾ രംഗത്തുണ്ട്. കൗൺസിലറായി മത്സരിക്കുന്ന സൂസൻ ജോസഫ്, സ്‌കൂൾ ബോർഡ് ട്രസ്റ്റിമാരായിരുന്ന സൂസൻ ബെഞ്ചമിൻ, ഷോൺ സേവ്യർ, എന്നിവരെ കൂടാതെ ടോമി കോക്കാട്ട്, മാത്യു ജേക്കബ്, മാത്യു തോമസ് കുതിരവട്ടം, അനീഷ തോമസ്, ടോമി വാളൂക്കാരൻ തുടങ്ങിയ ഒട്ടേറെപ്പേർ ഇത്തവണ മത്സരിക്കുന്നുണ്ട്.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​