• Logo

Allied Publications

Americas
വിനോദ് കൊണ്ടൂർ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു
Share
ഡിട്രോയിറ്റ്: ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി വിനോദ് കൊണ്ടൂർമത്സരിക്കുന്നു. ഫോമായിൽ തന്നെ 2010 മുതൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. ആല്മാർഥതയും സമർപ്പണവും കൈമുതലാക്കി പ്രവർത്തനത്തിൽ മനസ്സൂന്നിയതിനാൽ ചെയ്ത കാര്യങ്ങളിലെല്ലാം സംതൃപ്തി അണയുവാനും സഹപ്രവർത്തകരുടെ പ്രശംസ പിടിച്ചുപറ്റാനും സാധിച്ചു.

2008 ലാണ് വിനോദ് അമേരിക്കയിലെത്തിയതെങ്കിലും, സംഘടന പ്രവർത്തനങ്ങളോടുള്ള താല്പര്യ പ്രകാരം 2009 മുതൽ തന്നെ സംഘടനാ നേതൃത്വത്തിലെത്തി. 2010 12 കാലത്തു ഫോമയുടെ പ്രസിഡൻറ് ആയിരുന്ന ബേബി ഊരാളിലിന്‍റെ ടീമിൽ ഫോമായിക്കുവേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് 2012 മുതൽ 2020 വരെയുണ്ടായിരുന്ന എല്ലാ ടീമുകളുടെ കൂടെയും ഫോമാ ന്യൂസ്‌ ടീം ചെയർമാൻ ഉൾപ്പടെ പലവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

2014 16 കാലഘട്ടത്തിൽ ന്യൂസ് ടീം ചെയർമാൻ ആയി നടത്തിയ യെങ് പ്രൊഫെഷണൽ സമ്മിറ്റ് ജനശ്രദ്ധയാകർഷിച്ചു.

ഫോമായുടെ ഉന്നമനത്തിനും വളർച്ചക്കുമായി പല പദ്ധതികൾ "ഫോമാ ഫാമിലി ടീം" അംഗങ്ങളോടെ ചേർന്ന് ആലോചിച്ചു നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ് വിനോദ്. അടുത്ത രണ്ടു വർഷം "ഫാമിലി ടീം" അധികാരത്തിൽ വന്നാൽ ഇവയെല്ലാം സമയബന്ധിതമായി നടപ്പിലാക്കാനാണ് ആഗ്രഹിക്കുന്നത്. അതിനായി ജനറൽ സെക്രട്ടറി എന്ന നിലയിൽ തനിയെ അവ നടപ്പിലാക്കാൻ നേതൃത്വം നൽകുന്നതിന് പകരം ജോയിന്റ് സെക്രട്ടറിക്കും തുല്യ പ്രവർത്തനാധികാരം നൽകി യോജിച്ചു ആലോചിച്ചു പദ്ധതികൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ