• Logo

Allied Publications

Europe
സുജു ജോസഫ് യുക്മ ന്യൂസ് ചീഫ് എഡിറ്ററായി തുടരും
Share
ലണ്ടൻ: വാൽസാളിൽ വച്ച് നടന്ന യുക്മ ദേശീയ സമിതിയുടെ ആദ്യ യോഗം സംഘടനയുടെ അടുത്ത പ്രവർത്തന വർഷത്തേയ്ക്കുള്ള കർമ്മ പദ്ധതികൾക്ക് രൂപം കൊടുത്തു. അടുത്ത രണ്ടു വർഷങ്ങളിലേക്കുള്ള വിവിധ യുക്മ പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ചു കമ്മറ്റി വിശദമായി ചർച്ച ചെയ്യുകയും, ചുമതലകൾ വിഭജിക്കുകയും ചെയ്തു. 2023 ജനുവരിവരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി.

യുക്മയുടെ പ്രധാനപ്പെട്ട സാമൂഹ്യ ജിഹ്വയായ യുക്മ ന്യൂസിന്‍റെ ചീഫ് എഡിറ്ററായി സുജു ജോസഫ് തുടരും. ഇത് സുജുവിന്‍റെ കഴിഞ്ഞ വർഷങ്ങളിലെ കഠിനാദ്ധ്വാനത്തിനും നിസ്വാർത്ഥമായ സേവനത്തിനും യുക്മ നൽകുന്ന അംഗീകാരം കൂടിയാണ്. മാമ്മൻ ഫിലിപ്പ് പ്രസിഡന്‍റായിരുന്ന 2017 – 2019 കാലയളവിലും തുടർന്ന് മനോജ്കുമാർ പിള്ള പ്രസിഡൻറായിരുന്ന 2019 2022 കാലയളവിലും യുക്മ ന്യൂസിന്‍റെ ചീഫ് എഡിറ്റർ സ്ഥാനം സുജു ജോസഫ് തന്നെയാണ് വഹിച്ചിരുന്നത്.

അവിഭക്ത യുക്മ സൗത്ത് ഈസ്റ്റ് – സൗത്ത് വെസ്റ്റ് റീജിയന്റെ വൈസ്പ്രസിഡന്‍റായിരുന്ന സുജു 2014 ൽ റീജിയൺ വിഭജിക്കപ്പെട്ടപ്പോൾ സൗത്ത് വെസ്റ്റ് റീജിയന്റെ പ്രഥമ പ്രസിഡന്‍റായി. 2015 ൽ റീജിയണൽ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സുജു ജോസഫ് 2017 ൽ യുക്മ ദേശീയ വൈസ്പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

ഈ കാലയളവിലാണ് യുക്മന്യൂസിന്‍റെ മുഖ്യ പത്രാധിപരായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. 2022 ൽ നടന്ന തെരഞ്ഞെടുപ്പിൽ യുക്‌മ സൗത്ത് വെസ്റ്റ്‌ റീജിയൺ പ്രസിഡൻറായി സുജു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സൗത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷൻ പ്രതിനിധി കൂടിയാണ്.

വിദ്യാർഥി കാലഘട്ടം മുതൽ ഇടതുപക്ഷ സഹയാത്രികനായിരുന്ന സുജുവിന്‌ തന്‍റെ ഉറച്ച രാഷ്ട്രീയ നിലപാടുകൾ യുക്മയിലെ നേതൃപദവികൾക്കോ അംഗീകാരങ്ങൾക്കോ തടസമായില്ല. കേരളാ സർക്കാരിന്‍റെ മലയാളം മിഷൻ യു കെ ചാപ്റ്റർ നിർവാഹക സമിതിയംഗമെന്ന നിലയിൽ പ്രവർത്തിക്കുന്ന സുജു ജോസഫ് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് യുകെയിൽ ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

യുക്മ ന്യൂസ് ചീഫ് എഡിറ്റർ എന്ന നിലയിൽ തുടർന്നും യുക്മയ്ക്കും യു കെ മലയാളി സമൂഹത്തിനും പ്രയോജനകരങ്ങളായ പ്രവർത്തനങ്ങൾ കാഴ്ച വച്ച് മുന്നേറുവാൻ കഴിയട്ടെയെന്ന് സുജു ജോസഫിനെ അഭിനന്ദിച്ചു കൊണ്ട് യുക്മ ദേശീയ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറ, ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ പറഞ്ഞു.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.