• Logo

Allied Publications

Middle East & Gulf
കേളി ഇടപെടൽ : കെട്ടിടത്തിൽ നിന്നും വീണ് മരിച്ച ഹരിപ്പാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Share
റിയാദ് : വിശ്രമിക്കുന്നതിനായി വീടിന്റെ ടെറസ്സിൽ കയറിയപ്പോൾ കാൽ തെന്നി വീണ് മരണമടഞ്ഞ ആലപ്പുഴ ഹരിപ്പാട് സ്വദേശി രൂപേഷ് കുമാറിന്‍റെ (43) മൃതദേഹം കേളി കലാ സാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ചു. ബത്ഹ ഇഷാറ റെയിലിനടുത്തുള്ള താമസ സ്ഥലത്ത് വെച്ചായിരുന്നു അപകടം.

കഴിഞ്ഞ പതിനഞ്ചു വർഷമായി നിർമ്മാണ മേഖലയിലെ തൊഴിലാളിയായിരുന്നു രൂപേഷ് നല്ലപോച്ചയിൽ യശോദരൻ കമലമ്മ ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ അമ്പിളി, അനുരൂപ്, അസിൻരൂപ എന്നിവർ മക്കൾ.

അഞ്ചു വർഷത്തിലേറെയായി നാട്ടിൽ പോയിട്ടില്ലാത്ത രൂപേഷിന്റെ ഇക്കാമ കഴിഞ്ഞ നാലു വർഷമായി പുതുക്കിയിട്ടില്ല. കൂടാതെ പാസ്‌പോർട്ടിന്റെ കാലാവധിയും അവസാനിച്ചിരുന്നു. നിരവധി നിയമകുരുക്കുകൾ ഉണ്ടായിരുന്ന വിഷയത്തിൽ ഇന്ത്യൻ എമ്പസിയുടെ സഹകരണത്തോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി കലാ സാംസ്കാരിക വേദി നേതൃത്വം നൽകിയത്.

കുടുംബ സുഹൃത്ത് ഉദയൻ, ദമാമിലെ മറ്റു സുഹൃത്തുക്കൾ എന്നിവർ മറ്റ്‌ അനുബന്ധ ചെലവുകൾ വഹിച്ചു. ശ്രീലങ്കൻ എയർലൈൻസിൽ നാട്ടിലെത്തിച്ച മൃതദേഹത്തിനൊപ്പം കുടുംബ സുഹൃത്ത് ഉദയൻ അനുഗമിച്ചു

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.