• Logo

Allied Publications

Europe
ജോ​ണ്‍​സ​ണ്‍ പി. ​യോ​ഹ​ന്നാ​ൻ യു​ക്മ ടൂ​റി​സം ക്ല​ബ് വൈ​സ് ചെ​യ​ർ​മാ​ൻ
Share
ല​ണ്ട​ൻ: വാ​ൽ​സാ​ളി​ൽ ചേ​ർ​ന്ന യു​ക്മ ദേ​ശീ​യ സ​മി​തി​യു​ടെ ആ​ദ്യ​യോ​ഗം യു​ക്മ ടൂ​റി​സം ക്ല​ബ് വൈ​സ് ചെ​യ​ർ​മാ​നാ​യി ക​വ​ൻ​ട്രി കേ​ര​ള ക​മ്മ്യു​ണി​റ്റി മു​ൻ പ്ര​സി​ഡ​ൻ​റ് ജോ​ണ്‍​സ​ണ്‍ പി. ​യോ​ഹ​ന്നാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ ചെ​യ​ർ​മാ​നാ​യു​ള്ള ടൂ​റി​സം ക്ല​ബി​ന്‍റെ അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് ജോ​ണ്‍​സ​ണ്‍ പി ​യോ​ഹ​ന്നാ​നാ​യി​രി​ക്കും.

ഇ​ന്ത്യ​യേ​യും വി​ശേ​ഷി​ച്ച് കേ​ര​ള​ത്തേ​യും ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ടൂ​റി​സം ഡെ​സ്റ്റി​ലേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യി ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക, വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​രു രാ​ജ്യ​ങ്ങ​ളി​ലേ​യും ജ​ന​ങ്ങ​ൾ​ക്ക് വി​ശേ​ഷി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്നി​ങ്ങ​നെ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് ടൂ​റി​സം ക്ല​ബി​ലൂ​ടെ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ഇ​ൻ​ഡ്യാ ടൂ​റി​സം ഡി​പ്പാ​ർ​ട്ട്മെ​ൻ​റ്, കേ​ര​ള ടൂ​റി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ടൂ​റി​സം ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

ക​വ​ൻ​ട്രി കേ​ര​ള ക​മ്മ്യു​ണി​റ്റി​യു​ടെ പ്ര​സി​ഡ​ൻ​റ്, സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ളി​ൽ വ​ള​രെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വെ​ച്ചി​ട്ടു​ള്ള ജോ​ണ്‍​സ​ണ്‍ ഒ​രു മി​ക​ച്ച സം​ഘാ​ട​ക​നാ​ണ്. യു​ക്മ മി​ഡ്ലാ​ൻ​ഡ്സ് റീ​ജ​ണ്‍ ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​ർ എ​ന്ന നി​ല​യി​ൽ ഉൗ​ർ​ജ്ജ​സ്വ​ല​മാ​യ നേ​തൃ​ത്വം നി​ർ​വ്വ​ഹി​ച്ച ജോ​ണ്‍​സ​ണ്‍, നേ​പ്പാ​ൾ ഭൂ​ക​ന്പ ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ യു​ക്മ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ചു.

യു​ക്മ ടൂ​റി​സം ക്ല​ബ് വൈ​സ് ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച വെ​യ്ക്കു​വാ​ൻ ജോ​ണ്‍​സ​ണ് ക​ഴി​യ​ട്ടെ​യെ​ന്ന് യു​ക്മ പ്ര​സി​ഡ​ൻ​റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സി​ച്ചു.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.