• Logo

Allied Publications

Europe
അ​ല​ക്സ് വ​ർ​ഗീ​സ് യു​ക്മ ദേ​ശീ​യ പി​ആ​ർ​ഒ & മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Share
ല​ണ്ട​ൻ: വാ​ൽ​സാ​ളി​ൽ ചേ​ർ​ന്ന യു​ക്മ ദേ​ശീ​യ സ​മി​തി​യു​ടെ ആ​ദ്യ യോ​ഗം യു​ക്മ ദേ​ശീ​യ പി​ആ​ർ​ഒ​യും മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​റു​മാ​യി യു​ക്മ മു​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സി​നെ ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു. യു​ക്മ​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ൽ യു​ക്മ​യു​ടെ ഏ​റ്റ​വും അ​ടു​ത്ത സ​ഹ​കാ​രി​യാ​യി അ​റി​യ​പ്പെ​ടു​ന്ന അ​ല​ക്സ് വ​ർ​ഗീ​സ് യു​കെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ മു​ഖ​വു​ര ആ​വ​ശ്യ​മി​ല്ലാ​ത്ത സം​ഘാ​ട​ക​നാ​ണ്.

യു​ക്മ​യു​ടെ പ്ര​ഥ​മ ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ ഏ​റ്റ​വു​മ​ധി​കം പോ​യി​ൻ​റ് നേ​ടി ചാ​ന്പ്യ​ൻ​മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (എം​എം​സി​എ) പ്ര​സി​ഡ​ൻ​റ് പ​ദം മു​ത​ൽ നി​ര​വ​ധി പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ള​ള അ​ല​ക്സ് വ​ർ​ഗീ​സ് യു​ക്മ നേ​തൃ​നി​ര​യി​ലെ ഏ​റ്റ​വും പ​രി​ച​യ സ​ന്പ​ന്ന​നാ​ണ്. വി​ന​യ​വും സൌ​മ്യ​ത​യും മു​ഖ​മു​ദ്ര​യാ​ക്കി ഏ​ത് പ്ര​തി​സ​ന്ധി​യും അ​നാ​യാ​സേ​ന കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ല​ക്സ് യു​ക്മ​യ്ക്ക് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​ണ്. യു​ക്മ ദേ​ശീ​യ സ​മി​തി​യം​ഗം, ജോ​യി​ൻ​റ് ട്ര​ഷ​റ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ള്ള അ​ല​ക്സ് യു​ക്മ പി​ആ​ർ​ഒ​യു​ടെ ചു​മ​ത​ല​യും മു​ൻ​പ് ഒ​രു ടേം ​നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. യു​ക്മ​യു​ടെ മു​ഖ​പ​ത്ര​മാ​യ യു​ക്മ ന്യൂ​സി​ന്‍റെ മാ​നേ​ജി​ങ് എ​ഡി​റ്റ​റു​മാ​ണ് അ​ല​ക്സ് വ​ർ​ഗീ​സ്. മാ​ഞ്ച​സ്റ്റ​ർ സെ​ൻ​റ്. തോ​മ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ന്‍റെ ട്ര​സ്റ്റി​യാ​യി മു​ൻ​പ് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ല​ക്സ് നി​ല​വി​ൽ മാ​ഞ്ച​സ്റ്റ​ർ സെ​ൻ​റ്. തോ​മ​സ് ദി ​അ​പ്പോ​സ്റ്റ​ൽ മി​ഷ​ന്‍റെ ട്ര​സ്റ്റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

മാ​ഞ്ച​സ്റ്റ​ർ എം.​എം.​സി.​എ, യു​ക്മ റീ​ജി​യ​ണ​ൽ, ദേ​ശീ​യ ക​ലാ​മേ​ള​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള അ​ല​ക്സി​ന്‍റെ സം​ഘാ​ട​ക പാ​ട​വ​ത്തി​ന്‍റെ മ​കു​ടോ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് മാ​ഞ്ച​സ്റ്റ​ർ ഫോ​റം സെ​ന്‍റ​റി​ൽ ന​ട​ത്തി​യ യു​ക്മ ഫാ​മി​ലി ഫെ​സ്റ്റ്, 2019 ലെ ​മാ​ഞ്ച​സ്റ്റ​ർ യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള എ​ന്നി​വ. ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച, അ​തി​മ​നോ​ഹ​ര​ങ്ങ​ളാ​യ ആ ​പ​രി​പാ​ടി​ക​ളി​ലൂ​ടെ യു​ക്മ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രൌ​ഢ​ഗം​ഭീ​ര​മാ​യ പ​രി​പാ​ടി​ക​ൾ​ക്കാ​ണ്
യു​കെ മ​ല​യാ​ളി​ക​ൾ സാ​ക്ഷ്യം വ​ഹി​ച്ച​ത്.

യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ടെ​സ്കോ​യു​ടെ ഓ​ൾ​ട്രിം​ഗ്ഹാം എ​ക്സ്ട്രാ​യി​ലാ​ണ് അ​ല​ക്സ് ജോ​ലി ചെ​യ്യു​ന്ന​ത്. കേ​ര​ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ല​ക്സ്, പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

യു​ക്മ ദേ​ശീ​യ പി​ആ​ർ​ഒ, മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ എ​ന്നീ നി​ല​ക​ളി​ൽ അ​ല​ക്സ് വ​ർ​ഗീ​സി​ന്‍റെ സേ​വ​നം യു​ക്മ​യ്ക്കും യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി തീ​ര​ട്ടേ​യെ​ന്ന് യു​ക്മ പ്ര​സി​ഡ​ൻ​റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട