• Logo

Allied Publications

Americas
കാ​ൻ​ജ് മെ​ഗാ ഓ​ണം ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​തി​വി​പു​ല​മാ​യ ക​മ്മ​റ്റി
Share
ന്യൂ​ജേ​ഴ്സി : നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യ കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (കാ​ൻ​ജ് ) ഓ​ണം 2022 സെ​പ്റ്റം​ബ​ർ 17 ശ​നി​യാ​ഴ്ച അ​തി​വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. പ​രി​പാ​ടി​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട കോ​ർ​ഡി​നേ​റ്റേ​ഴ്സ് ടീ​മി​ലേ​ക്ക് നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ൾ, പീ​റ്റ​ർ ജോ​ർ​ജ്, ജോ​ർ​ജി സാ​മു​വ​ൽ എ​ന്നി​വ​രെ കൂ​ടാ​തെ രാ​ജീ​വ് രാ​ജ​ഗോ​പാ​ൽ, ജി​ജേ​ഷ് തോ​ട്ട​ത്തി​ൽ, സു​നി​ൽ പോ​ൾ, മീ​രാ ശ്യാം, ​സു​ബി​ൻ രാ​ജു, സു​ര​ജി​ത് കി​ഴ​ക്ക​യി​ൽ, ടോം ​വ​ർ​ഗീ​സ്, മാ​ത്യു അ​ല​ക്സ്, സു​ജി​ത് കാ​ര​ക്കാ​ട​ൻ, രാ​ജീ​വ് മോ​ഹ​ൻ, സി​ജോ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രൂ​പീ​ക​രി​ക്കു​ന്ന വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​നി​ര​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

മാ​ലി​നി നാ​യ​ർ, റോ​യ് മാ​ത്യു, സ്വ​പ്ന രാ​ജേ​ഷ്, ബൈ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്നു ക​ണ്‍​വീ​നേ​ഴ്സ് ക​മ്മി​റ്റി​യും പു​തി​യ കോ​ർ​ഡി​നേ​റ്റേ​ഴ്സ് ക​മ്മ​റ്റി​യു​മാ​യി​രി​ക്കും അ​തി​വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​വാ​ൻ കാ​ൻ​ജ് എ​ക്സി​ക്യു്ട്ടി​വ് ക​മ്മി​റ്റി​യെ സ​ഹാ​യി​ക്കു​ന്ന​ത്.

മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ൻ​ഡ്സ് കാ​ൻ​ജ് മെ​ഗാ ഓ​ണം പ​വേ​ർ​ഡ് ബൈ ​ഡെ​യ്ലി ഡി​ലൈ​റ്റ് മെ​ഗാ ഓ​ണം ആ​ഘോ​ഷ​ങ്ങ​ളു​ടെ പു​തി​യ ഒ​ഫീ​ഷ്യ​ൽ പോ​സ്റ്റ​ർ റി​ലീ​സിം​ഗ് കി​ക്ക് ഓ​ഫ് ഇ​വ​ൻ​റ് വെ​ള്ളി​യാ​ഴ്ച ന​ട​ത്ത​പ്പെ​ട്ടു, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്, ഡെ​യ്ലി ഡി​ലൈ​റ്റ് ഫു​ഡ് പ്രോ​ഡ​ക്ട​സ് എ​ന്നീ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളാ​ണ് കാ​ൻ​ജി​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​ർ, കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ ​ജേ​ഴ്സി​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​വാ​ൻ സാ​ധി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മ​ല​ബാ​ർ ഗോ​ൾ​ഡ് യു ​എ​സ് എ ​യു​ടെ ഓ​പ്പ​റേ​ഷ​ൻ​സ് മേ​ധാ​വി ജോ​സ​ഫ് ഈ​പ്പ​ൻ അ​റി​യി​ച്ചു.

എ​ല്ലാ വ​ർ​ഷ​ത്തെ​യും പോ​ലെ ത​ന്നെ ഇ​ത്ത​വ​ണ​യും ഡെ​യ്ലി ഡി​ലൈ​റ്റ് ഫു​ഡ് പ്രോ​ഡ​ക്ട​സ് കാ​ൻ​ജ് ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​രാ​യി എ​ത്തു​ക​യാ​ണെ​ന്ന് പാ​റ​യി​ൽ എ​ക്സ്‌​സ്പോ​ർ​ട് അ​റി​യി​ച്ചു.

ഈ​സ്റ്റ് ബ്രോ​ണ്‍​സ്വി​ക് പെ​ർ​ഫോ​മ​ൻ​സ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ സെ​പ്റ്റം​ബ​ർ 17 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​വാ​ഴ​യി​ല​യി​ൽ വി​ള​ന്പു​ന്ന വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ സ​ദ്യ​യോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ വൈ​കു​ന്നേ​രം വ​രെ നീ​ണ്ടു നി​ൽ​ക്കും. പ​ഞ്ചാ​രി​മേ​ള​ത്തോ​ടു കൂ​ടി ആ​രം​ഭി​ച്ച്, മാ​ലി​നി നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന മെ​ഗാ തി​രു​വാ​തി​ര​യി​ൽ ന്യൂ​ജേ​ഴ്സി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​നേ​കം യു​വ​തി​ക​ൾ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ മാ​വേ​ലി​മ​ന്ന​നെ​യും വ​ര​വേ​റ്റു​കൊ​ണ്ട് നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ ആ​ർ​പ്പു​വി​ളി​ക​ളും ചെ​ണ്ട​മേ​ള​വു​മാ​യി പ​ങ്കെ​ടു​ക്കും. പൊ​തു​സ​മ്മേ​ള​ന​ത്തി​നു ശേ​ഷം ന​ട​ക്കു​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളി​ൽ ന്യൂ​ജേ​ഴ്സി​യി​ലെ അ​നേ​കം പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ഹെ​ഡ്ജ് ന്യൂ​യോ​ർ​ക്ക് ഷോ 22 ​രാ​ജേ​ഷ് ചേ​ർ​ത്ത​ല, മി​ഥു​ൻ ജ​യ​രാ​ജ് എ​ന്നി ക​ലാ​പ്ര​തി​ഭ​ക​ളു​ടെ ബാ​ൻ​ഡ് അ​നേ​കം വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടു കൂ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യി​ൽ അ​തി​ഥി​ക​ളാ​യി മ​ല​യാ​ള സി​നി​മാ താ​ര​വും ഗാ​യ​ക​നു​മാ​യ സി​ദ്ധാ​ർ​ഥ് മേ​നോ​ൻ, പ്ര​മു​ഖ അ​ഭി​നേ​ത്രി കൃ​ഷ്ണ പ്ര​ഭ എ​ന്നി​വ​രും അ​ര​ങ്ങി​ലെ​ത്തും.

മി​ക്ക​വാ​റും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ എ​ൻ​ട്രി ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ഞ്ഞു തീ​രു​മെ​ന്നും എ​ത്ര​യും പെ​ട്ട​ന്ന് ത​ന്നെ നി​ങ്ങ​ളു​ടെ സീ​റ്റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജെ​യിം​സ് ജോ​ർ​ജ്, മു​ൻ പ്ര​സി​ഡ​ന്‍റ്മാ​രാ​യ ജി​ബി തോ​മ​സ്, ജ​യ​ൻ ജോ​സ​ഫ്, ദീ​പ്തി നാ​യ​ർ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു,

കാ​ൻ​ജ് ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി വ​ള​രെ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വ​യ്ക്കു​ന്ന ഒ​രു ക​മ്മ​റ്റി​യു​ടെ കൂ​ടെ ഒ​രു മി​ക​വു​റ്റ ക​ണ്‍​വീ​നേ​ഴ്സി​ന്‍റെ​യും കോ​ർ​ഡി​നേ​റ്റേ​ഴ്സി​ന്‍റെ​യും ടീം ​കൂ​ടി എ​ത്തു​ന്പോ​ൾ പ​രി​പാ​ടി​ക​ൾ മി​ക​ച്ച നി​ല​വാ​ര​ത്തി​ലെ​ത്തു​മെ​ന്ന​തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഇ​ടി​ക്കു​ള പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​വാ​ൻ എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഇ​ടി​ക്കു​ള, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ ജെ​യിം​സ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി സോ​ഫി​യ മാ​ത്യു, ട്ര​ഷ​റ​ർ ബി​ജു ഈ​ട്ടു​ങ്ങ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ് കാ​രാ​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ജ​യ് കെ ​പു​ത്ത​ൻ​വീ​ട്ടി​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ നി​ർ​മ​ൽ മു​കു​ന്ദ​ൻ, പ്രീ​ത വീ​ട്ടി​ൽ, (ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്സ്) സ​ലിം മു​ഹ​മ്മ​ദ് (മീ​ഡി​യ ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ), റോ​ബ​ർ​ട്ട് ആ​ന്‍റ​ണി ( ചാ​രി​റ്റി അ​ഫ​യേ​ഴ്സ്), ഷി​ജോ തോ​മ​സ് (പ​ബ്ലി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ അ​ഫ​യേ​ഴ്സ്), ബെ​വ​ൻ റോ​യ് ( യൂ​ത്ത് അ​ഫ​യേ​ഴ്സ്),എ​ക്സ് ഒ​ഫീ​ഷ്യ​ൽ ജോ​ണ്‍ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സ്പെ​ഷ്യ​ൽ ഡി​സ്കൗ​ണ്ട് ടി​ക്ക​റ്റു​ക​ൾ​ക്കും സ​ന്ദ​ർ​ശി​ക്കു​ക WWW.KANJ.ORG

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ജോ​സ​ഫ് ഇ​ടി​ക്കു​ള 2014215303.
സോ​ഫി​യ മാ​ത്യു 8483918460.
ബി​ജു ഈ​ട്ടു​ങ്ങ​ൽ 6463732458,
പ്രീ​ത വീ​ട്ടി​ൽ 7325866636.
വി​ജേ​ഷ് കാ​രാ​ട്ട് 5406046287.
വി​ജ​യ് കെ ​പു​ത്ത​ൻ​വീ​ട്ടി​ൽ 7327893032.
നി​ർ​മ​ൽ മു​കു​ന്ദ​ൻ 3025010636,
റോ​ബ​ർ​ട്ട് ആ​ന്‍റ​ണി 2015087755.
ഷി​ജോ തോ​മ​സ് 7328294031.

ബൈ​ജു വ​ർ​ഗീ​സ് 9143491559.
റോ​യ് മാ​ത്യു 9084188133.
സ്വ​പ്ന രാ​ജേ​ഷ് 7329107413.
മാ​ലി​നി നാ​യ​ർ 7325018647.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.