• Logo

Allied Publications

Middle East & Gulf
പ്രവാസിയും പുനരധിവാസവും : കേളി ഉമ്മുൽ ഹമാം ഏരിയ സെമിനാർ സംഘടിപ്പിച്ചു
Share
റിയാദ് : കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയയുടെ അഞ്ചാം സമ്മേളനത്തിന്റെ ഭാഗമായി ‘പ്രവാസിയും പുനരധിവാസവും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേളിയുടെ പതിനൊന്നാം കേന്ദ്രസമ്മേളനത്തിന്റെ മുന്നോടിയായാണ് വിവിധ ഏരിയ സമ്മേളനങ്ങൾ നടക്കുന്നത്.

ബത്ഹയിലെ ലുഹ ഹാളിൽ നടത്തിയ സെമിനാറിൽ ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് മോഡറേറ്ററായി. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു.

പ്രവാസികളിൽ നിന്നും എമിഗ്രെഷൻ ഇനത്തിലും, എമ്പസികൾ സർവീസ്ചാർജ് ഇനത്തിലും ഈടാക്കിയ വൻ തുക കെട്ടിക്കിടക്കുമ്പോഴും പ്രവാസികളുടെ പുനഃരധിവാസമുൾപ്പടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.

കേരള സർക്കാർ പ്രവാസി പെൻഷൻ ഉയർത്തിയും തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി 2000 കോടിയുടെ പദ്ധതികൾ കേന്ദ്രത്തിന് സമർപ്പിച്ച് സഹായം അഭ്യർത്ഥിച്ചെങ്കിലും രാജ്യത്തിന്‍റെ സമ്പത്ത് ഘടനയിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്ന ഒരു വിഭാഗം എന്ന പരിഗണന പോലും നൽകാതെ കേരളത്തിന്റെ സഹായാഭ്യർത്ഥനയെ നിഷ്കരുണം തള്ളിക്കളയുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും സതീഷ് കുമാർ അഭിപ്രായപ്പെട്ടു. ഏരിയ രക്ഷാധികാരി സമിതി അംഗം സുരേഷ് പ്രബന്ധം അവതരിപ്പിച്ചു.

പ്രവാസി പുനരധിവാസത്തെ കുറിച്ചുള്ള സംശയങ്ങളും നിരവധി നിർദ്ദേശങ്ങളും സെമിനാറിൽ ഉയർന്നു വന്നു. പ്രവാസികളുടെ മക്കൾക് ഉന്നത പഠനത്തിനായുള്ള വിദ്യാഭ്യാസ ഗ്രാന്‍റ് വർധിപ്പിക്കുക, 60 വയസ് കഴിഞ്ഞവർക്കും ക്ഷേമനിധിയിൽ അംഗത്വം അനുവദിക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികൾക്ക് കുറഞ്ഞ പലിശയിൽ ഭവന ലോൺ ലഭ്യമാക്കുക എന്നിവയായിരുന്നു ഉയർന്നുവന്ന പ്രധാന നിർദ്ദേശങ്ങൾ.

ചർച്ചകൾക്ക് കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ മറുപടി പറഞ്ഞു. ഉമ്മുൽ ഹമാം ഏരിയ പ്രസിഡന്റ്‌ ബിജു, രക്ഷാധികാരി സമിതി അംഗം ചന്ദു ചൂഢൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

മുറൂജ് യൂണിറ്റ് സെക്രട്ടറി മൻസൂർ, ട്രഷറർ വീപീഷ് രാജ്, ഉമ്മുൽ ഹമാം സൗത്ത് യൂണിറ്റ് പ്രസിഡന്‍റ് റോയ് തോമസ്, ഉമ്മുൽ ഹമാം നോർത്ത് യൂണിറ്റ് പ്രസിഡന്റ്‌ ഷാജഹാൻ, അഖീക് യൂണിറ്റ് പ്രസിഡന്റ്‌ അനിൽ, ട്രഷറർ സുധിൻ കുമാർ, അബ്ദു സലാം, അക്ബർ അലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഏരിയ ജോയിന്റ് സെക്രട്ടറി കലാം സ്വാഗതവും, രക്ഷാധികാരി സമിതി അംഗം അബ്ദുൽ കരീം നന്ദിയും പറഞ്ഞു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.