• Logo

Allied Publications

Americas
വടംവലിയോടെ ഫിലാഡൽഫിയയിൽ ട്രൈസ്റ്റേറ്റ് ഓണ മഹോത്സവത്തിന് തുടക്കമായി
Share
ഫിലഡൽഫിയ: സാഹോദര്യ നഗരത്തില്‍ ട്രൈസ്റ്റേറ്റ് ഓണം മഹോൽസവത്തിനു തുടക്കം കുറിച്ച് ഇന്ന് രാവിലെ വടംവലി മല്‍സരം ആരംഭിച്ചു. റഫ് ഡാഡിസ്, ഹൂസ്റ്റണ്‍ സ്റ്റാലിയന്‍സ്, ആഹാ ഫില്ലി, ഹൂസ്റ്റന്‍ കില്ലെഴ്‌സ്, ന്യു യോര്‍ക്ക് കിംഗ് ക്രാബ്‌സ് തുടങ്ങിയ ടീമുകളാണ് മല്‍സരത്തില്‍.

വൈകുന്നേരം മൂന്നിനു വടംവലി മത്സരം സമാപിക്കുന്നതോടെ വിവിധ കലാപരിപാടികളും പായസമേളയും. ട്രൈസ്റ്റേറ്റ് ഓണാഘോഷത്തിലെ മുഖ്യാതിഥി പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പള്ളില്‍ വടവലി ഉദ്ഘാടനം ചെയ്‌തു

ഈ വർഷത്തെ ഓണാഘോഷങ്ങള്‍ക്ക് നാന്ദികുറിച്ച് അതിരു കാണാ തിരുവോണമഹോത്സവത്തിനു അനശ്വര മലയാള ചലച്ചിത്ര തിരക്കഥാകൃത്തായ ജോണ്‍ പോളിന്റെ സ്മരണാര്‍ത്ഥം' 'ജോണ്‍ പോള്‍ നഗര്‍' എന്നു പേരിട്ടിരിക്കുന്നു. വിലാസം: Cannstatter VolksfestVerein, 9130 Academy Rd, Philadelphia, PA 19114

മനോഹരമായി ഓണക്കോടി അണിഞ്ഞു ഓണാഘോഷത്തിനെത്തുന്ന ദമ്പതിമാരില്‍ നിന്ന് ലക്ഷം രൂപയുടെ സമ്മാന ജേതാക്കളെ നിശ്ചയിക്കുന്ന ജഡ്ജ്‌മെന്‍റ് ഉച്ചയ്ക്ക് രണ്ടര മുതല്‍ നാലു വരെ. മനോഹരമായി ഓണക്കോടി അണിഞ്ഞു ഓണാഘോഷത്തിനെത്തുന്ന പുരുഷനെയും സ്ത്രീയെയും ഈ സമയത്തുതന്നെ കണ്ടെത്തും.

ട്രൈസ്റ്റേറ്റ് (ത്രിസ്ഥലി) എന്ന ആശയത്തെ പ്രതിബിംബിച്ച്, കടലും കരയും കടന്ന്, യന്ത്രപ്പക്ഷിയില്‍ പുഷ്പവൃഷ്ടിയോടെ, ആകാശമാര്‍ഗം, നാലു മണിക്ക്, മഹാബലി, അതിരുകാണാ തിരുവോണ മൈതാനത്ത്, എഴുന്നെള്ളും. മാവേലിയെ വരവേറ്റ് സമൂഹത്തിരുവാതിര (മെഗാത്തിരുവാതിര) പീലി വിടര്‍ത്തും. തുടര്‍ന്ന് താളമേള വര്‍ണപ്പൊലിമ മിഴിവേകുന്ന ഘോഷയാത്ര.

പൊതു സമ്മേളനത്തില്‍ എല്‍ദോസ് പൗലോസ് എം എല്‍എ മുഖ്യാതിഥി. അമേരിക്കന്‍ ഫെഡറല്‍ സിവില്‍ സര്‍വീസ് രംഗത്ത് കാഴ്ച്ചവച്ച അതുല്യമായ പ്രാഗത്ഭ്യങ്ങളെ ആദരിച്ച് ഫാ. അലക്‌സാണ്ഡര്‍ ജെയിംസ് കുര്യന്, 'സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ്'' സമ്മാനിക്കും. കള്‍ച്ചറല്‍ പ്രോഗ്രാം അരമണിക്കൂര്‍.

വൈകുന്നേരം ആറിനു ആരോഗ്യകരവും രുചികരവുമായ ഓണസദ്യ, അമേരിക്കന്‍ പ്രൊഫഷണല്‍ ഫുഡ് സെര്‍വേഴ്‌സ് വിളമ്പുന്നു. വൈകുന്നേരം ഏഴിനു സുപ്രസിദ്ധ പിന്നണിഗായകന്‍ ബിജു നാരായണന്റെ നേതൃത്വത്തിലുള്ള ഗാനമേള.

9:30 മണിക്ക് കരിമരുന്നു കലാ പ്രകടനം. ഫോട്ടോ ബൂത്തും സവിശേഷമായി തയ്യാറാക്കിയിരിക്കുന്നൂ. സാജന്‍ വര്‍ഗീസ് (ചെയര്‍മാന്‍), റോണി വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാന്‍ (ട്രഷറാര്‍), വിന്‍സന്‍റ് ഇമ്മാനുവേല്‍ (റിസോഴ്‌സസ് ചെയര്‍), ജീ മോന്‍ ജോര്‍ജ് (ഓണാഘോഷ സമിതി ചെയര്‍മാന്‍), ബെന്നി കൊട്ടാരത്തില്‍ (പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍), ജോബീ ജോര്‍ജ് ( ഓണസദ്യാ ചെയര്‍), രാജന്‍ സാമുവേല്‍ (അവാര്‍ഡ് ക്മ്മിറ്റി ചെയര്‍), ആഷാ ആസ്റ്റിന്‍ ( മെഗാ തിരുവാതിരാ സമിതി ചെയര്‍), ബ്രിജിറ്റ് പാറപ്പുറത്ത് , ബ്രിജിറ്റ് വിന്‍സന്റ്, സുരേഷ് നായര്‍ ( ഘോഷയാത്രാ സംഘാടക സമിതി ചെയര്‍), ജോര്‍ജ് ഓലിക്കല്‍ (കേരളാ ഡേ ചെയര്‍), ജോര്‍ജ് നടവയല്‍ ( പി ആര്‍ ഓ) എന്നിങ്ങനെ അമ്പതംഗ സംഘാടക സമിതിയാണ് ട്രൈസ്റ്റേറ്റ് ഓണ മഹോത്സവം ശില്‍പ്പപ്പെടുത്തുന്നത്.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.