• Logo

Allied Publications

Americas
ഫിലഡൽഫിയ പ്രസ് ക്ലബ് ചാപ്റ്റർ പ്രവർത്തനോദ്ഘാടനം എൽദോസ് കുന്നപ്പിള്ളി നിർവഹിക്കും
Share
ഫിലഡൽഫിയ ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് 22 തിങ്കളാഴ്ച വൈകുന്നേരം 6.30ന് പമ്പാ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ (9726 Bustleton Ave, Philadelphiya, PA, 19115) വച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർവഹിക്കും.

മാധ്യമ മേഖലയുടെ പ്രാധാന്യം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, നവമാധ്യമങ്ങൾ സംഘം ചേർന്ന് നേരായ വാർത്തകൾ വളച്ചൊടിച്ച് വികലമാക്കുപ്പോഴും പൂർണമായ ജനവിശ്വാസം നവമാധ്യമങ്ങൾക്ക് നേടിയെടുക്കുവാൻ സാധിച്ചിട്ടില്ലെന്നും, ഉപരിയായി മുഖ്യ വാർത്തമാധ്യമങ്ങളുടെ ഒപ്പം പിടിച്ചു നിൽക്കാനായില്ല എന്നുള്ളതിന്റെ തെളിവാണ് ഇന്നും അച്ചടി– ദൃശ്യ മാധ്യമ മേഖലകൾക്കുള്ള പ്രസക്തി.

ശരിയായ പത്രധർമ്മം നടത്തുന്ന വാർത്താ മാധ്യമങ്ങൾ എക്കാലത്തും സമൂഹത്തിൽ തലയുയർത്തി നിൽക്കുന്നതുകൊണ്ടാണ് മാധ്യമ മേഖലയിലെ ഈ കൂട്ടായ്മയ്ക്ക് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ലഭിച്ചു വരുന്ന പിന്തുണ.

സുനിൽ തൈമറ്റം (പ്രസിഡന്‍റ്), രാജു പള്ളത്ത് (ജന. സെക്രട്ടറി), ഷിജോ പൗലോസ് (ട്രഷറർ), ബിജു സക്കറി (വൈസ് പ്രസിഡന്‍റ് ), സുനിൽ (ട്രൈസ്റ്റോർ), മധു കൊട്ടാരക്കര, ജോർജ് ജോസഫ് തുടങ്ങിയവരും ഐപിസിഎൻഎയുടെ മറ്റു ദേശീയ ഭാരവാഹികളും ഈ പ്രവർത്തനോദ്ഘാടന സുദിനത്തിൽ പങ്കെടുക്കും.

ജീമോൻ ജോർജ് (പ്രസിഡന്‍റ് , ചാപ്റ്റർ), രാജു ശങ്കരത്തിൽ (വൈസ് പ്രസിഡന്‍റ്), അരുൺ കോമാട്ട് (സെക്രട്ടറി), വിൻസന്‍റ് ഇമ്മാനുവേൽ (ട്രഷറാർ), റോജീഷ് ശമുവേൽ (ജോ. സെക്രട്ടറി), സിജിൻ പി. സി. (ജോ. ട്രഷറാർ), ജോർജ് ഓലിക്കൽ, ജോബി ജോർജ്, സുധാ കർത്താ, ജോർജ് നടവയൽ, സുമോദ് നെല്ലികാല, ജിജി കോശി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവർത്തനോദ്ഘാടനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)