• Logo

Allied Publications

Americas
തോമസ് കെ ഈപ്പൻ ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറി സ്ഥാനാർഥി
Share
ന്യൂയോർക്ക്: ഫോമാ ദേശീയ ഉപദേശക കൗൺസിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് കെ. ഈപ്പൻ (സാബു) മത്സരിക്കുന്നു.

2018 20 കാലയളവിൽ ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായും (ആർവിപി), 201618ൽ ബെന്നി വാച്ചാച്ചിറ ഫോമാ പ്രസിഡന്‍റ് ആയിരുന്ന കാലത്തു ഫോമാ കൺവെൻഷൻ റീജിയണൽ ചെയർമാനായും, നിലവിൽ ഫോമാ ഹെല്പിങ് ഹാൻഡ്‌സ് കമ്മറ്റി അംഗമായും സേവനം അനുഷ്ടിച്ച് അനുഭവ സമ്പത്തുള്ള തോമസ് നല്ലൊരു സംഘാടകൻ കൂടിയാണ്. ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ (ഗാമ) പ്രസിഡന്‍റ് ആയി മൂന്നു തവണ സേവനം അനുഷ്ഠിച്ച തോമസ് ഇപ്പോൾ ഗാമയുടെ ട്രസ്റ്റീ ബോർഡ് അംഗമാണ്.

അറ്റ്ലാന്‍റയിലെ മലങ്കര ഓർത്തോഡോക്സ് പള്ളിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള തോമസ് ഇപ്പോൾ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി ട്രസ്റ്റിയാണ്. അറ്റ്ലാന്‍റയിലെ ഒരു ഐ.ടി. സ്ഥാപനത്തിൽ ഫിനാൻഷ്യൽ അഡ്വൈസർ ആയി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തന ശൈലികൊണ്ട് സഹപ്രവർത്തകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള വ്യക്തികൂടിയാണ്. തോമസ് കെ ഈപ്പന്‍റെ സേവനം ഫോമയുടെ ഭാവി പുരോഗതിക്കു ഒരു മുതൽക്കൂട്ടായിരിക്കും. ഫോമായുടെ എല്ലാ അംഗ സംഘടനാ പ്രതിനിധികളുടെയും പിന്തുണയാൽ അത് സാധ്യമാകട്ടെ എന്ന് ആശിക്കുന്നു.

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.