• Logo

Allied Publications

Americas
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Share
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് ഹിക്‌സ് വില്‍ കമ്യൂണിറ്റി സെന്ററില്‍ നിന്ന് പരേഡ് ആരംഭിച്ചു. വെസ്റ്റ് ജോണ്‍ സ്ട്രീറ്റില്‍ മൂന്നു മണിയോടെ പരേഡ് അവസാനിച്ചു.

ഐ.ഡി.പിയുടെ നേതൃത്വത്തില്‍ നടന്ന പരേഡ് മീറ്റിംഗില്‍ പ്രസിഡന്‍റ് വിമല്‍ ഗോയല്‍ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളായി സെനറ്റര്‍ കെവിന്‍ തോമസ്, സെനറ്റര്‍ അന്ന കാപ്ലാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ ബാനറില്‍ പ്രസിഡന്റ് ലീല മാരേട്ട് നേതൃത്വം നല്‍കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ദേശീയ സെക്രട്ടറിമാരായ സാം മണ്ണിക്കരോട്ട്, മോന്‍സി വര്‍ഗീസ്, വിമന്‍സ് ഫോറം ജോയിന്റ് സെക്രട്ടറി ലീല ബോബന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വര്‍ണ്ണശബളമായ ഘോഷയാത്രയില്‍ ഗ്രാന്‍ഡ് മാര്‍ഷല്‍സ് പ്രാച്ചി ട്രെ ഹെലന്‍, ബോളിവുഡ് നടി ഷിബാനി കസയപ്പ്, പിന്നണി ഗായകന്‍ പ്രശാന്ത് ഗുപ്ത എന്നിവരുടെ സാന്നിധ്യം മാറ്റുകൂട്ടി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ധീര പൂര്‍വ്വികരുടെ നാമങ്ങള്‍ ജയ് വിളിച്ച്, ദേശീയ ഗാനങ്ങള്‍ ആലപിച്ച് പരേഡ് മുന്നോട്ടു നീങ്ങിയത് കാണികള്‍ക്ക് ആകര്‍ഷണമായി.

ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ
മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്