• Logo

Allied Publications

Americas
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടനം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യാതിഥി
Share
ഫിലഡൽഫിയ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ഐഒസി (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്) പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗവും പെരുമ്പാവൂര്‍ എം എല്‍ എ യുമായ എല്‍ദോസ് കുന്നപ്പള്ളി എംഎൽഎ ഫിലാഡൽഫിയായിൽ എത്തിച്ചേർന്നു.

ഓഗസ്റ്റ് 21 ന് ഞായറാഴ്ച വൈകിട്ട് നാലിനു ഫിലാഡൽഫിയ സെന്‍റ് തോമസ് സീറോ മലബാർ ഫെറോന ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചാണ് ( 608 Welsh Rd, Philadelphia, PA 19115) സമ്മേളനം നടത്തപ്പെടുന്നത്. പൊതുസമ്മേളനത്തിൽ ഐ.ഓ സി കേരളാ ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ലീലാ മാരാട്ട്, ഐഒസി നാഷണൽ നേതാക്കന്മാർ, പ്രാദേശിക നേതാക്കന്മാർ എന്നിവരോടൊപ്പം മറ്റ്‌ സംഘടനാ പ്രവർത്തകരും കോൺഗ്രസ് അനുഭാവികളും പങ്കെടുക്കും.

പൊതുസമ്മേളനത്തിന് ശേഷം ഫിലാഡൽഫിയയിലെ നിരവധി കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തിക്കൊണ്ടുള്ള ഗാനമേള, ഡാൻസ്, തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികൾ അവസാനിക്കും.

ഈ പൊതുസമ്മേളനത്തിലും, കലാപരിപാടികളും ഡിന്നറിലും സംബന്ധിക്കുവാൻ എല്ലാ നല്ലവരായ കോൺഗ്രസ് അനുഭാവികളെയും, അഭ്യുദയകാംഷികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ജോസ് കുന്നേൽ, സാബു സ്കറിയാ, കൊച്ചുമോൻ വയലത്ത്, ജോർജ്ജ് ഓലിക്കൽ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജോസ് കുന്നേൽ (ചെയർമാൻ) 215 681 8679, സാബു സ്കറിയ (പ്രസിഡന്റ്) 267 980 7923, കൊച്ചുമോൻ വയലത്ത് (ജനറൽ സെക്രട്ടറി) 215 421 9250, ജോർജ്ജ് ഓലിക്കൽ (ട്രഷറാർ): 215 873 434365

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​