• Logo

Allied Publications

Americas
കാനഡ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നിതിൻ ശരത്
Share
നാച്യുറൽ കാനഡ പ്രൊ.ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കനേഡിയൻ മലയാളികളുടെ അഭിമാനമായിരിക്കുകയാണ് സസ്‌കച്ചവൻ പ്രൊവിൻസിലെ റെജൈനയിൽ സ്ഥിര താമസമാക്കിയ നിതിൻ ശരത്. ഓഗസ്റ്റ് ആറിനു ടോറോന്റോയിലെ ഡെൽറ്റ ഹോട്ടലിൽ വച്ച് നടന്ന മത്സരത്തിൽ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുമുള്ള ഏകദേശം 400 ഓളം പേർ പങ്കെടുത്തിരുന്നു.

നിതിൻ മത്സരിച്ച ഓപ്പൺ ബോഡി ബിൽഡിങ്ങിൽ ബാന്റം വിഭാഗത്തിൽ മത്സരിച്ച 8 പേരിൽ ഒന്നാമനായാണ് നിതിൻ ഈ അത്യുഗ്ര വിജയം കരസ്ഥമാക്കിയത്.

2012 മുതൽ നാഷണൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ വിജയി ആകണമെന്ന സ്വപ്നവുമായി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത നിതിന് കഴിഞ്ഞ കൊല്ലം ഇതേ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഐ എഫ് ബി ബി വി (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ്) പ്രൊഫെഷണൽ കാർഡ് കരസ്ഥമാക്കുക എന്ന നിതിൻ്റെ ദൃഢ നിശ്ച്ചയവും കഴിഞ്ഞ ഒരു കൊല്ലം കൊണ്ടുള്ള വിശ്രമമില്ലാത്ത കഠിനാധ്വാനവുമാണ് നിതിനെ പ്രൊഫെഷണൽ ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. അടുത്ത് തന്നെ പ്രൊ കാർഡ് കരസ്ഥമാക്കുക എന്നതാണ് നിതിൻ്റെ ലക്‌ഷ്യം.

കഴിഞ്ഞ രണ്ട് കൊല്ലമായി സോൾവിൻ ജെ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള ലയൺഷെർ ഇമ്മിഗ്രേഷൻ കാനഡ നിതിന് മികച്ച പിന്തുണയാണ് നൽകുന്നത്. ആലപ്പുഴ ഗുരുപുരം സ്വദേശിയാണ് നിതിൻ ശരത്. ഭാര്യ രശ്മി നിതിൻ, മകൾ റയിലിൻ നിതിൻ.

ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ്.
ഷി​ക്കാ​ഗോ: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ ഒ​ഹ​യ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​
അ​മേ​രി​ക്ക​യി​ൽ പ​ലി​ശ നി​ര​ക്ക് കു​തി​ച്ചു​യ​രു​ന്നു; വീ​ടു വി​ൽ​പ​ന സ്തം​ഭ​നാ​വ​സ്ഥ​യി​ൽ.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ടു വാ​ങ്ങു​ന്ന​തി​നു​ള്ള പ​ലി​ശ നി​ര​ക്കി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന.
ഡോ​ള​ർ ഫോ​ർ ക്നാ​നാ​യ കെ​സി​സി​എ​ൻ​എ ഭ​വ​ന​ദാ​ന പ​ദ്ധ​തി.
ഷി​ക്കാ​ഗോ: ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​സി​സി​എ​ൻ​എ) യു​ടെ ചാ​രി​റ്റ​ബി​ൾ വി​ഭാ​ഗ​മാ​യ ഡോ​ള​ർ ഫോ​ർ ക്നാ​ന
മാ​ർ​ത്തോ​മ സ​ഭ നാ​ലു പു​തി​യ എ​പ്പി​സ്കോ​പ്പാ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.
ഡാ​ള​സ്: മാ​ർ​ത്തോ​മ സ​ഭ​യി​ൽ നാ​ല് പു​തി​യ എ​പ്പി​സ്കോ​പ്പ​മാ​ർ കൂ​ടി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ സ്മാ​ര​ക ഓ​ഡി​റ്റോ​
വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണം വ​ർ​ണ​ശ​ബ​ള​വും ആ​ക​ർ​ഷ​ക​വു​മാ​യി.
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ മി​സൗ​റി സി​റ്റി​യി​ലു​ള്ള, സി​യ​ന്നാ പ്ലാ​ൻ​റ്റേ​ഷ​ൻ, വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി, സെ​പ്റ്റം​ബ​ർ 24നു ​