• Logo

Allied Publications

Americas
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം: സാഹോദര്യനഗരം അണിഞ്ഞൊരുങ്ങി
Share
ഫിലഡൽഫിയ : സംഘടനകളുടെ ഐക്യവേദിയയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 20 നു ശനിയാഴ്ച ജോൺ പോൾ നഗറിൽ വച്ച് (CANNSTATTER VOLKFEST VEREIEN , 9130 ACADEMY Rd ., PHILADELPHIA , PA ,19114 )ഈ വർഷത്തെ ഓണാഘോഷമഹാമഹം അതിവിപുലമായ ഒരുക്കങ്ങ ളോടുകൂടി ആഘോഷിക്കുന്നു

ഓണാഘോഷത്തിന്‍റെ തുടക്കം എൽദോസ് കുന്നപ്പിള്ളി എം. എൽ. എ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടുകൂടി നാടൻ കായിക മത്സരമായ വടംവലി നടക്കും. ഷിക്കാഗോ, ഹൂസ്റ്റൺ, ഫ്ലോറിഡ ,ന്യൂയോർക് ,ഫിലഡൽഫിയ തുടങ്ങിയ പ്രധാന ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഓരോ നിമിഷവും കാണികളെ ആവേശത്തിമർപ്പിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ‘വടം വലി മത്സരം’ എന്തുകൊണ്ടും വളരെയധികം പ്രത്യേകത നിറഞ്ഞതായിരിക്കും എന്ന് സാബു സ്കറിയ (സ്പോർട്സ് കോർഡിനേറ്റർ ) പറഞ്ഞു.

ചെണ്ടമേളത്തിന്‍റെ അകമ്പടിയോടുകൂടി മാവേലിയേയും വിശിഷ്ടാതിഥികളെയും എതിരേറ്റുകൊണ്ടുള്ള ഘോഷയാത്രക്ക് തുടക്കം കുറിക്കുകയായി .തുടർന്ന് മലയാളനാടിന്‍റെ മനം കവരുന്ന ഓർമ്മകളെ ഉണർത്തുന്ന അൻപതിലധികം സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആശ അഗസ്റ്റിന്റെ (ലാസ്യ ഡാൻസ് അക്കാദമി) നേതൃത്വത്തിലുള്ള മെഗാതിരുവാതിര അരങ്ങേറുകയായി .അതിനുശേഷം നിലവിളക്കുകൊളുത്തി പൊതുസമ്മേളനം ആരംഭിക്കും.

സമ്മേളനത്തിൽ മുഖ്യാതിഥിയായി എൽദോസ് കുന്നപ്പിള്ളി എം എൽ എ യെ കൂടാതെ അമേരിക്കയിലെ രാഷ്ട്രീയ സാമൂഹിക നേതാക്കൾ, ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ഈ വർഷത്തെ അവാർഡ് ജേതാവ് റവ . ഫാ ; അലക്സാണ്ടർ കുര്യൻ തുടങ്ങിയ ധാരാളം പ്രമുഖ വ്യക്തികളുടെ നിറ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ് .

ഓണാഘോഷത്തിൽ ഏറ്റവും കമനീയ രീതിയിൽ വേഷവിധാനം ചെയ്തെത്തുന്ന ദമ്പതികൾക്ക് മത്സരത്തിലൂടെ ഒരു ലക്ഷം രൂപയുടെ സമ്മാനം നൽകുന്നതാണ് . സൗജന്യമായി ഫോട്ടോബൂത്ത് ( പിക്ച്ചർ വിത്ത് മാവേലി ) തുടങ്ങിയ സേവനങ്ങളും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഇതര മേഖലകളിൽ വ്യക്തിപ്രഭാവം തെളിയിച്ചവർക്ക് അവാർഡുകളും സ്പോൺസേഴ്സിനുള്ള പ്രത്യേക അംഗീകാരങ്ങളും തദവസരത്തിൽ നൽകുന്നതാണ് .

ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളിലൂടെ അരങ്ങേറുന്ന ഓണാഘോഷങ്ങൾ പ്രവാസികളുടെ ഇടയിലെ രണ്ടാം തലമുറയിലേക്ക് പകർന്നുകൊടുക്കുവാനുള്ള ധാരാളം പൈതൃകങ്ങളാണ് ഓരോ ഓണാഘോഷങ്ങളും. ഇരുപതിലധികം നാവൂറും രുചിയേറും വിഭവങ്ങൾ കൊണ്ടുള്ള വിഭവസമൃദ്ധമായ ഓണസ്സദ്യയാണ് ഈ വര്ഷം ഒരുക്കിയിരിക്കുന്നതെന്ന് ജോബി ജോർജ് (ഫുഡ് കോർഡിനേറ്റർ) അറിയിച്ചു .

ഓണാഘോഷത്തിന് മാറ്റുകൂട്ടുവാനായി പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണനും സുഷമ പ്രവീണും സംഘവും നയിക്കുന്ന ഗാനമേളയും പ്രത്യേകം ഉണ്ടായിരിക്കുമെന്നും ബെന്നി കൊട്ടാരത്തിൽ (പ്രോഗ്രാം കോർഡിനേറ്റർ) പറഞ്ഞു.

അമേരിക്കൻ മലയാളികൾക്കായി ട്രൈസ്റ്റേറ്റ് കേരള ഫോറം ഒരുക്കുന്ന ഈ ഓണാഘോഷം എന്തുകൊണ്ടും ഒരു ഓണക്കോടിയായിരിക്കുമെന്ന് സാജൻ വര്ഗീസ് (ചെയർമാൻ , ട്രൈസ്റ്റേറ്റ് ) പറയുകയുണ്ടായി .പ്രവാസികളുടെ ഇടയിൽ നാൾക്കുനാൾ ഓണാഘോഷത്തിന്‍റെ പ്രസക്തി വർദ്ധിച്ചു വരുന്നതായിട്ടാണ് കണ്ടുവരുന്നതെന്നും എന്നാൽ ഓണത്തിന്റെ അടിസ്ഥാനങ്ങളെ വിസ്മരിക്കാതെ വേണം ആഘോഷങ്ങൾ ഒരുക്കേണ്ടതെന്നും ജീമോൻ ജോർജ് (ചെയർമാൻ ഓണാഘോഷം ) പറഞ്ഞു.

ഓണാഘോഷത്തിന്‍റെ വൻ വിജയത്തിനായി ചുക്കാൻ പിടിക്കുന്നത് വിവിധ കമ്മറ്റികളാണെന്നും ഒരു ദിവസം മുഴുവനായും ഒരുക്കിയിരിക്കുന്ന ഈ ഓണാഘോഷം എന്തുകൊണ്ടും മറ്റ് സംഘടനകൾക്ക് ഒരു പുത്തൻ ഉണർവ് നൽകുമെന്നും റോണി വര്ഗീസ് ( ജന സെക്രട്ടറി ) അറിയിച്ചു .

ഫിലിപ്പോസ് ചെറിയാൻ ,വിൻസന്‍റ ഇമ്മാനുവൽ ,അലക്സ് തോമസ് ,ജോർജ് ഓലിക്കൽ ,ജോർജ് നടവയൽ ,സുധാ കർത്ത ,കുര്യൻ രാജൻ ,സുരേഷ് നായർ ,സുമോദ് നെല്ലിക്കാല ,ലിബിൻ തോമസ് ,രാജൻ സാമുവൽ ,ലെനോ സ്കറിയ ,ബ്രിജിറ്റ് പാറപ്പുറത്ത് ,ബ്രിജിറ്റ് വിൻസന്റ് , ശോശാമ്മ ചെറിയാൻ, ജെയിംസ് പീറ്റർ ,രാജു ശങ്കരത്തിൽ ,അഭിലാഷ് ജോൺ ,ദിലീപ് ജോർജ് ,ജോർജി കടവിൽ ,ജോൺ പി വർക്കി ,ജോസഫ് മാണി ,അരുൺ കോവാട്ട് ,സിജിൻ തിരുവല്ല ,തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളാണ് ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ഈ വർഷത്തെ ഓണാഘോഷത്തിന്റെ വൻ വിജയത്തിനായി പ്രവർത്തിക്കുന്നത്.

ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ്.
ഷി​ക്കാ​ഗോ: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഷി​ക്കാ​ഗോ ഒ​ഹ​യ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​
അ​മേ​രി​ക്ക​യി​ൽ പ​ലി​ശ നി​ര​ക്ക് കു​തി​ച്ചു​യ​രു​ന്നു; വീ​ടു വി​ൽ​പ​ന സ്തം​ഭ​നാ​വ​സ്ഥ​യി​ൽ.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ടു വാ​ങ്ങു​ന്ന​തി​നു​ള്ള പ​ലി​ശ നി​ര​ക്കി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന.
ഡോ​ള​ർ ഫോ​ർ ക്നാ​നാ​യ കെ​സി​സി​എ​ൻ​എ ഭ​വ​ന​ദാ​ന പ​ദ്ധ​തി.
ഷി​ക്കാ​ഗോ: ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​സി​സി​എ​ൻ​എ) യു​ടെ ചാ​രി​റ്റ​ബി​ൾ വി​ഭാ​ഗ​മാ​യ ഡോ​ള​ർ ഫോ​ർ ക്നാ​ന
മാ​ർ​ത്തോ​മ സ​ഭ നാ​ലു പു​തി​യ എ​പ്പി​സ്കോ​പ്പാ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.
ഡാ​ള​സ്: മാ​ർ​ത്തോ​മ സ​ഭ​യി​ൽ നാ​ല് പു​തി​യ എ​പ്പി​സ്കോ​പ്പ​മാ​ർ കൂ​ടി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ സ്മാ​ര​ക ഓ​ഡി​റ്റോ​
വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണം വ​ർ​ണ​ശ​ബ​ള​വും ആ​ക​ർ​ഷ​ക​വു​മാ​യി.
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ലെ മി​സൗ​റി സി​റ്റി​യി​ലു​ള്ള, സി​യ​ന്നാ പ്ലാ​ൻ​റ്റേ​ഷ​ൻ, വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി, സെ​പ്റ്റം​ബ​ർ 24നു ​