• Logo

Allied Publications

Americas
ബ​ഡി ബോ​യ്സ് ഫി​ല​ഡ​ൽ​ഫി​യാ​യു​ടെ ആ​ദ്യ​ത്തെ ഓ​ണം; മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് ദീ​പം തെ​ളി​യി​ച്ചു
Share
ഫി​ല​ഡ​ൽ​ഫി​യാ: ബ​ഡി ബോ​യ്സ് ഫി​ലാ​ഡ​ൽ​ഫി​യാ​യു​ടെ ഓ​ണാ​ഘോ​ഷം നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ സ​ദ​സു​ക​ളെ സാ​ക്ഷി​നി​ർ​ത്തി മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മേ​രി​ക്ക​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും ആ​ദ്യ​ത്തെ ഓ​ണം എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ഓ​ണാ​ഘോ​ഷ​ത്തി​നു​ണ്ട്. ഇ​തി​ൽ നി​ന്ന് ലാ​ഭം ല​ഭി​ക്കു​ന്ന മൊ​ത്തം തു​ക​യും മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് ന​ൽ​കു​ന്നു എ​ന്ന​താ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത.

പ്ര​തീ​ക്ഷി​ച്ച​തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കു​ടും​ബ​വു​മാ​യി ബ​ഡി ബോ​യ്സി​ന്‍റെ ഓ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക​യും ചെ​യ്തു. മ​ജീ​ഷ്യ​ൻ മു​തു​കാ​ടി​ന്‍റെ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന പ്ര​സം​ഗ​വും മാ​ജി​ക് ഷോ​യും ഏ​വ​രെ​യും ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും വി​കാ​ര നി​ർ​ഭ​യ​രാ​ക്കു​ക​യും ചെ​യ്തു,

വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടു​കൂ​ടി​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ളു​ടെ തു​ട​ക്കം. മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ടി​നെ കാ​ണു​വാ​നും പ്ര​സം​ഗം കേ​ൾ​ക്കു​വാ​നും വ​ള​രെ നേ​ര​ത്തെ​ത​ന്നെ ആ​ളു​ക​ൾ കു​ടും​ബ​മാ​യി എ​ത്തി​ച്ചേ​ർ​ന്നു. പ്ര​ത്യേ​കം മോ​ടി​പി​ടി​പ്പി​ച്ചു ഒ​രു​ക്കി​യ ക​മ​നീ​യ വാ​ഹ​ന​ത്തി​ൽ മ​ഹാ​ബ​ലി ത​ന്പു​രാ​ൻ എ​ത്തി​ച്ചേ​ർ​ന്ന​യു​ട​ൻ ആ​ർ​പ്പു​വി​ളി​യും ആ​ര​വ​ങ്ങ​ളും ഉ​യ​ർ​ന്നു. ചെ​ണ്ട വാ​ദ്യ മേ​ള​ങ്ങ​ളു​ടെ​യും, കേ​ര​ളീ​യ വേ​ഷ​ത്തി​ൽ താ​ല​പ്പൊ​ലി​യേ​ന്തി​യ മ​ല​യാ​ളി മ​ങ്ക​മാ​രു​ടെ​യും അ​ക​ന്പ​ടി​യി​ൽ മ​ഹാ​ബ​ലി​യെ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും ഓ​ഡി​റ്റോ​റി​യ​ത്തി​നു​ള്ളി​ലേ​ക്ക് ആ​ന​യി​ച്ചു.

തു​ട​ർ​ന്നു​ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ചീ​ഫ് ഗ​സ്റ്റ് ഡോ. ​ഗോ​പി​നാ​ഥ് മു​തു​കാ​ടും, മ​റ്റ് വി​ശി​ഷ്ടാ​തി​ഥി​ക​ളും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തി. തോ​മ​സു​കു​ട്ടി വ​ർ​ഗീ​സ് ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ട് പ​ബ്ലി​ക്ക് പ്രോ​ഗ്രാം ആ​രം​ഭി​ച്ചു. ഫി​ല​ഡ​ൽ​ഫി​യ പ്രി​സ​ണി​ലെ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സേ​വ്യ​ർ ബ്യു​ഫോ​ർ​ട്ട് മ​സോ​ളം, ഗു​രു നി​ത്യ ചൈ​ത​ന്യ യ​തി​യു​ടെ ശി​ഷ്യ​ൻ സ്വാ​മി മു​ക്താ​ന​ന്ദ യ​തി, റ​വ. എം.​കെ. കു​റി​യാ​ക്കോ​സ്, റ​വ. റ​ജി യോ​ഹ​ന്നാ​ൻ, ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി, ന്യൂ​യോ​ർ​ക്ക് പോ​ർ​ട്ട് അ​തോ​റി​റ്റി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ലു​റ്റ​റ​ന്‍റ് റാ​ങ്കി​ലു​ള്ള ആ​ദ്യ​ത്തെ ഇ​ൻ​ഡ്യാ​ക്കാ​ര​നും മ​ല​യാ​ളി​യു​മാ​യ നോ​ബി​ൾ വ​ർ​ഗീ​സ്, ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്‍റി​ക്ക് റീ​ജി​യ​ൻ ആ​ർ വി ​പി ബൈ​ജു വ​ർ​ഗീ​സ്, ഫോ​മാ നാ​ഷ​ണ​ൽ ക​മ്മ​റ്റി മെ​ന്പ​റും ബ​ഡി ബോ​യ്സ് സ്ഥാ​പ​ക അം​ഗ​വു​മാ​യ അ​നു സ്ക​റി​യാ, മാ​പ്പ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ണ്ടി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു.

യു​ണൈ​റ്റ​ഡ് നേ​ഷ​ന​ലി​ൽ ബാ​ലാ​വ​കാ​ശ പ്ര​സം​ഗം ന​ട​ത്തി ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​നി എ​യ്മി​ലി​ൻ തോ​മ​സി​ന് ബ​ഡി ബോ​യ്സി​ന്‍റെ ആ​ദ​ര​വു​ക​ള​ട​ങ്ങി​യ പ്ലാ​ക്ക് പ്രൊ​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് സ​മ്മാ​നി​ച്ചു. ചാ​രി​റ്റി പ്രോ​ഗ്രാ​മി​ൽ ല​ഭി​ച്ച തു​ക കൈ​മാ​റ​ൽ ച​ട​ങ്ങി​ന് കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത്, റോ​യി അ​യി​രൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തു​ട​ർ​ന്ന് ന​ട​ന്ന ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മി​ൽ നി​മ്മി ദാ​സി​ന്‍റെ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യി​ലെ പ്ര​തി​ഭ​ക​ളാ​യ കു​ട്ടി​ക​ളു​ടെ​യും, കെ​സി​യ വ​ർ​ഗീ​സ്, കെ​യ്റ്റി​ലി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ​യും നൃ​ത്ത​ങ്ങ​ൾ വ​ള​രെ ന​യ​ന​മ​നോ​ഹ​ര​ങ്ങ​ളാ​യി​രു​ന്നു. ഫി​ലാ​ഡ​ൽ​ഫി​യാ​യി​ലെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​രെ അ​ണി​നി​ര​ത്തി പ​ഴ​യ​കാ​ല ഓ​ർ​മ്മ​ക​ളെ തൊ​ട്ടു​ണ​ർ​ത്തു​ന്ന മാ​ധു​ര്യ​മൂ​റു​ന്ന സെ​ല​ക്ഷ​ൻ ഗാ​ന​ങ്ങ​ൾ മാ​ത്രം ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് ബി​നു ജോ​സ​ഫ് മ​ല്ല​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ന്ധ​സം​ഗീ​ത മ​ഴ​ന്ധ അ​വ​ത​ര​ണ​ത്തി​ലെ​യും ശ​ബ്ദ​മാ​ധു​ര്യ​ത്തി​ലും ഏ​റെ മി​ക​വ് പു​ല​ർ​ത്തി. വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കും, മ​നോ​ഹ​ര​മാ​യ അ​ത്ത​പ്പൂ​ക്ക​ള​മൊ​രു​ക്കു​ന്ന​തി​നും ലി​സി തോ​മ​സ്, ഷൈ​ല രാ​ജ​ൻ, സൂ​സ​ൻ സാ​ബു, മ​റി​യാ​മ്മ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റേ​ച്ച​ൽ ഉ​മ്മ​ൻ അ​മേ​രി​ക്ക​ൻ നാ​ഷ​ണ​ലാ​ന്ത​വും, ശാ​ലി​നി ഇ​ന്ത്യ​ൻ നാ​ഷ​ണ​ലാ​ന്താ​വും ആ​ല​പി​ച്ച പ്രോ​ഗ്രാ​മി​ന് രാ​ജു ശ​ങ്ക​ര​ത്തി​ൽ പ​ബ്ലി​ക്ക് പ്രോ​ഗ്രാം എം​സി​യാ​യും തോ​മ​സു​കു​ട്ടി വ​ർ​ഗീ​സ് ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം എം.​സി ആ​യും പ്ര​വ​ർ​ത്തി​ച്ചു. ശാ​ലു പു​ന്നൂ​സ് സ്വാ​ഗ​ത​വും, സി​ജു ജോ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു. നാ​ട​ൻ ഓ​ണ​സ​ദ്യ​യു​ടെ അ​തേ സ്വാ​ദി​ൽ മ​ല്ലു ക​ഫെ ത​യ്യാ​റാ​ക്കി​യ ഓ​ണ​സ​ദ്യ​യ്ക്ക് ശേ​ഷം അ​ടി​ച്ചു​പൊ​ളി പാ​ട്ടു​ക​ൾ​ക്കൊ​പ്പം കാ​ണി​ക​ളെ ഇ​ള​ക്കി​മ​റി​ക്കു​ന്ന നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി അ​ര​ങ്ങു​ത​ക​ർ​ത്ത ജി​ത്തു കൊ​ട്ടാ​ര​ക്ക​ര​യു​ടെ ഫ്യു​ഷ​ൻ ഡാ​ൻ​സോ​ടു​കൂ​ടി 2022ലെ ​ബ​ഡി ബോ​യ്സി​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.