• Logo

Allied Publications

Americas
ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് തുടക്കം
Share
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ)
ഹൂസ്റ്റൺ ചാപ്റ്ററിന്‍റെ പ്രഥമ പ്രവർത്തക സമിതിയും പ്രവർത്തനോദ്ഘാടനവും ഓഗസ്റ്റ് 14 ന് ഞായറാഴ്ച ലളിതമായ ചടങ്ങുകളോടെ നടത്തി.

മിസോറി സിറ്റി അപ്നാ ബസാർ ഹാളിൽ വൈകുന്നേരം 4.30നു നടന്ന പ്രവർത്തക സമിതിയിൽ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ചാപ്റ്ററിന്‍റെ ഭാവി പരിപാടികളെ കുറിച്ച് വിശദമായ ചർച്ച നടത്തി. ഓഗസ്റ്റ് 15 ന് ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി "സൂം' പ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന "ആസാദി കി ഗൗരവ്' സമ്മേളനത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച്‌ സമ്മേളനം വിജയിപ്പിക്കുന്നതിനു തീരുമാനിച്ചു.

പ്രസിഡന്‍റ് വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംബന്ധിച്ച നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ച്‌ ഹൂസ്റ്റൺ ചാപ്റ്ററിന്‍റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.

വളരെ ധൃതഗതിയിൽ അമേരിക്കയിൽ വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒഐസിസിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തും ഊർജ്ജവും നൽകാൻ ഹൂസ്റ്റൺ ചാപ്റ്ററിനു കഴിയട്ടെയെന്ന് നേതാക്കൾ ആശംസിച്ചു.

ഇതേ സമയത്ത് തന്നെ കാലിഫോര്ണിയയിലെ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്‍റെ ഉത്‌ഘാടനവും നടക്കുന്നുവെന്നത് അഭിമാനകരമാണെന്ന് അവർ ചൂണ്ടിക്കാട്ടി. തുടർന്ന് ചെയർമാൻ ജെയിംസ് കൂടലും പ്രസിഡന്‍റ് ബേബി മണക്കുന്നേലും ചേർന്ന് ചാപ്റ്റർ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ നിലവിളക്ക് കൊളുത്തി ചാപ്റ്ററിന്‍റെ
ഔദ്യോഗിക ഉത്‌ഘാടനം നടത്തി.

തുടർന്ന് ജെയിംസ് കൂടൽ ചാപ്റ്ററിന്‍റെ പ്രസിഡന്‍റ് വാവച്ചൻ മത്തായിക്കും, ബേബി മണക്കുന്നേൽ ജനറൽ സെക്രട്ടറി ജോജി ജോസഫിനും ജീമോൻ റാന്നി ട്രഷറർ തോമസ് വർക്കി (മൈസൂർ തമ്പി)യ്ക്കും ത്രിവർണ ഷാളുകൾ നൽകി ആദരിച്ചു.

.ഹൂസ്റ്റൺ ചാപ്റ്ററിന്‍റെ ഭാരവാഹികൾ :
പ്രസിഡന്‍റ് : വാവച്ചൻ മത്തായി, ജനറൽ സെക്രട്ടറി : ജോജി ജോസഫ്
ട്രഷറർ : തോമസ് വർക്കി (മൈസൂർ തമ്പി)

വൈസ് പ്രസിഡന്‍റുമാർ : ഏബ്രഹാം തോമസ് (അച്ചൻകുഞ്ഞ്), ചാക്കോ തോമസ്, ജേക്കബ് കുടശ്ശനാട്‌, സൈമൺ വളാച്ചേരി, ടോം വിരിപ്പൻ, തോമസ് സ്റ്റീഫൻ (റോയ് വെട്ടുകുഴി)

സെക്രട്ടറിമാർ: ബാബു ചാക്കോ, ബിജു ചാലയ്ക്കൽ, ഫിന്നി രാജു, ജോൺ ഐസക് (എബി), , മാമ്മൻ ജോർജ്, സന്തോഷ് ഐപ്പ്. ജോയിന്‍റ് ട്രഷറർ: ആൻഡ്രൂസ് ജേക്കബ്

ഐടി വിഭാഗം ചെയർമാൻ: രഞ്ജിത് പിള്ള, പബ്ലിക് റിലേഷൻസ് ചെയർമാൻ: ചാർളി പടനിലം, പ്രോഗ്രാം ചെയർമാൻ : റെനി കവലയിൽ,സോഷ്യൽ മീഡിയ ചെയർമാൻ : ബിനോയ് ലൂക്കോസ് തത്തംകുളം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ടിഫ്‌നി സെൽബി, മിനി പാണച്ചേരി, ബിനു തോമസ് , ഡാനിയേൽ ചാക്കോ,ജോർജ്‌ കൊച്ചുമ്മൻ, ജോർജ് തോമസ്, ജോയ്. എൻ ശാമുവേൽ, ജോസ് മാത്യു, മാത്യൂസ് തോട്ടം, റജി വി. കുര്യൻ, ഷാജൻ ജോർജ്, സജി ഇലഞ്ഞിക്കൽ,

ഹൂസ്റ്റണിൽ നിന്നുള്ള നാഷണൽ കമ്മിറ്റി ഭാരവാഹികളോടൊപ്പം ഹൂസ്റ്റണിൽ നിന്നുള്ള സതേൺ റീജിയണൽ കമ്മിറ്റി ഭാരവാഹികളായ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, ട്രഷറർ സഖറിയ കോശി, വൈസ് ചെയർമാൻ ജോയ് തുമ്പമൺ, വൈസ് പ്രസിഡന്‍റുമാരായ പൊന്നു പിള്ള, ബാബു കൂടത്തിനാലിൽ, ജോജി ജേക്കബ്, സെക്രട്ടറി ബിബി പാറയിൽ, ജോയിന്റ് ട്രഷറർ അലക്സ് എം. തെക്കേതിൽ, വനിതാ വിഭാഗം ചെയർ പേഴ്സൺ ഷീല ചെറു, യുവജന വിഭാഗം ചെയർ മെവിൻ ജോൺ എബ്രഹാം എന്നിവരും ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.

ജനറൽ സെക്രട്ടറി ജോജി ജോസഫ് നന്ദി പ്രകാശിപ്പിച്ചതോടൊപ്പം തുടർന്ന് നടക്കുന്ന സ്വാതന്ത്ര്യദിന സമ്മേളനത്തെക്കുറിച്ചും മുൻ സൈനികരെ ആദരിക്കുന്ന ചടങ്ങു സംബന്ധിച്ചും പ്രസ്താവന നടത്തി.
പി.പി. ചെറിയാൻ (നാഷണൽ മീഡിയ കോർഡിനേറ്റർ )

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​