ന്യൂഡൽഹി: ഡൽഹി മലയാളി സംഘത്തിന്റെ ന്ധതിരുവോണ സന്ധ്യന്ധ സെപ്റ്റംബർ 8 വ്യാഴാഴ്ച വൈകിട്ട് 5 മുതൽ ഗ്രേറ്റർ കൈലാഷ്2 സാവിത്രി സിനിമക്ക് സമീപമുള്ള ബി സി പാൽ ഓഡിറ്റോറിയത്തിൽ ആഘോഷിക്കും. ഡൽഹി മലയാളി സംഘം (ഡിഎംഎസ്) പ്രസിഡന്റ് കെ സുന്ദരേശൻ അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുൻ കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.
വിശിഷ്ടാതിഥികളായി നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ പ്രതിനിധി ആനി രാജ, ശ്രീനാരായണ കേന്ദ്ര, ഡൽഹി പ്രസിഡന്റ് എൻ അശോകൻ, എംഎച്ച്ഇഎൽ മാനേജിംഗ് ഡയറക്ടർ രാജൻ സ്കറിയ, എൻഎസ്എസ് ഡൽഹി പ്രസിഡന്റ് എംകെജി പിള്ള, എസ്എൻഡിപി ഡൽഹി യൂണിയൻ സെക്രട്ടറി സികെ പ്രിൻസ്, ശ്രീനാരായണ കേന്ദ്ര, ഡൽഹി വൈസ് പ്രസിഡന്റ് ജി ശിവശങ്കരൻ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡൻറ് സി കേശവൻ കുട്ടി, കാൽകാജി എൻഎസ്എസ് കരയോഗം ചെയർമാൻ മുരളീധരൻ പിള്ള എന്നിവരും പങ്കെടുക്കും.
ചടങ്ങിൽ സാമൂഹ്യക്ഷേമം, ആതുര ശുശ്രൂഷ, ആരോഗ്യ സേവന മേഖലകളിലെ പ്രവർത്തകരെ വിശിഷ്ട സേവാ പുരസ്കാരങ്ങൾ നൽകി ആദരിക്കും.
കലാശ്രീ കലാമണ്ഡലം രാധാ മാരാരും സംഘവും അവതരിപ്പിക്കുന്ന കഥകളി, ഭരത നാട്യം, നിഷാ പ്രദീഷും സംഘവും അവതരിപ്പിക്കുന്ന നാടോടി നൃത്തം, എൻഎസ്എസ് കരയോഗം കാൽകാജിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ, ജോജോ കുഴിക്കാട്ടിൽ, മനോജ് ജോർജ്ജ്, നന്ദൻ, സുജയ് പാലാ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ തിരുവോണ സന്ധ്യക്ക് മിഴിവേകും. തുടർന്ന് ഓണ വിരുന്നും ഉണ്ടാകുമെന്ന് ഡിഎംഎസ് സെക്രട്ടറി വിഎസ് സുരേഷ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 7503667247, 9818469215
|