• Logo

Allied Publications

Americas
സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 2,3,4 തിയതികളില്‍
Share
ന്യുയോര്‍ക്ക് : ഗ്ലെന്‍ ഓക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രൂക്ക്‌ലിന്‍ ക്വീന്‍സ് ലോങ്ങ് ഐലന്‍ഡ് ഏരിയയിലുള്ള കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് ഇന്‍കോര്‍പറേറ്റ്‌സിന്‍റെ സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 2,3,4 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍ വൈകുന്നേരം ആറിനു നടത്തും.

സെപ്റ്റംബര്‍ രണ്ടാം തിയതി ലെവി ടൗണിലുള്ള സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും (110 School House Road Levitown , NY 11756) 3,4 തീയതികളില്‍ ഔവര്‍ ലേഡി ഓഫ് റോമന്‍ കാത്തലിക് പള്ളിയിലുമാണ് (258 15 80th Ave Floral park , NY 11004) കണ്‍വെന്‍ഷന്‍ നടക്കുന്നത്

സെപ്റ്റംബര്‍ രണ്ടാം തിയതി റവ.ഡീക്കൻ എബ്രഹാം (ഷോജിൽ) എബ്രഹാം ജനറല്‍ സെക്രട്ടറി നേര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം . മൂന്നാം തീയതി റവ.ഫാ. മാര്‍ക്കോസ് ജോണ്‍ (മൂലേടം സെന്‍റ് തോമസ് ഇടവക വികാരി, ബി.എം.എം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാമ്പാടിയുടെ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്‍റ്) . നാലാം തിയതി റവ.ഫാ.സജി നൈനാന്‍ (കരുവാറ്റ മാര്‍ യാക്കോബ് ബുര്‍ദ്ദാന വലിയ പള്ളി ഇടവക വികാരി) എന്നിവര്‍ കണ്‍വെന്‍ഷന്‍ നയിക്കും .

കൗണ്‍സില്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും . റവ. ഫാ. ജോണ്‍ തോമസ് ആലുമൂട്ടില്‍ പ്രസിഡന്‍റായ കൗണ്‍സിലില്‍ ഷാബു ഉമ്മൻ സെക്രട്ടറി ആയും ഫിലിപ്പോസ് സാമുവല്‍ ട്രഷറര്‍ ആയും പ്രവര്‍ത്തിക്കുന്നു . ക്വയര്‍ ഡയറക്ടര്‍ റവ.ദിലീപ് ചെറിയാന്‍ , ജോസഫ് പാപ്പന്‍ ക്വയര്‍ മാസ്റ്റര്‍ , ക്വയര്‍ കോര്‍ഡിനേറ്റര്‍ മിനി കോശി പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ സജി താമരവേലില്‍ ആലീസ് ഈപ്പന്‍ എല്‍സിക്കുട്ടി മാത്യു എന്നിവരും പ്രവര്‍ത്തിക്കുന്നു .

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.