കുവൈറ്റ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ 75ആം വാർഷികത്തിൽ കുവൈറ്റ് കേരളം മുസ്ലിം അസോസിയേഷൻ നാല് ദിവസങ്ങളിലായി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഓഗസ്റ്റ് പതിനഞ്ചിനു കാലത്തു ഓണ്‍ലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കും. 15 മുതൽ 18 വരെ ദിവസങ്ങളിൽ വൈകുന്നേരം 5ന് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന ഏടുകളെ ആസ്പദമാക്കി പ്രമുഖ വ്യക്തികളുടെ ഓണ്‍ലൈൻ പ്രഭാഷണം ഉണ്ടാകും. പ്രഭാഷണത്തെ ആസ്പദമാക്കി ചോദ്യവും ഉണ്ടാകും. ശരിയുത്തരം നൽകുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്കു ക്യാഷ് പ്രൈസും നൽകും.
19 നു വൈകുന്നേരം അഞ്ചിന് മങ്കഫ് നജാത് സ്കൂളിൽ 17 വയസിൽ താഴെയുള്ള കുട്ടികൾക്കായി ചിത്ര രചന മത്സരം, പ്രായ വ്യത്യസ്ത മില്ലാതെ ക്വിസ് മത്സരം, ദേശഭക്തി ഗാന പരിപാടി, സ്വാതന്ത്ര്യദിന സന്ദേശം എന്നിവ ആഘോഷ പരിപാടിയുടെ ഭാഗമായുണ്ടാകും. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
വി.കെ. അബ്ദുൽ ഗഫൂർ (ചെയർമാൻ), മുസ്തഫ മാസ്റ്റർ കെ.വി, അബ്ദുൽ നാസർ വി.കെ, മുഹമ്മദലി കടിഞ്ഞിമൂല (വൈസ് ചെയർമാൻ), സി.എം.അഷ്റഫ് (ജനറൽ കണ്‍വീനർ), അസ്ലം ഹംസ (കണ്‍വീനർ)സബ്കമ്മിറ്റി കണ്‍വീനർ മാരായി ഓണ്‍ലൈൻ ക്വിസ് പ്രോഗ്രാം : സ്ജബീർ , ഖാലിദ് ബേക്കൽ , ജാബിർ പി.കെ. ചിത്ര രചന: മുർഷിദ്, നിജാസ്, ഷംസു അബുഹലീഫ, ഷാജിർ ഫഹാഹീൽ ദേശ ഭക്തിഗാനം : ഷംസീർ നാസ്സർ, മഹ്മൂദ് പെരുന്പ, ഹാരിസ് പി.എം., വി. എ കരീം, ക്വിസ് പ്രോഗ്രാം നിസാം നാലകത്തു, മുസ്തഫ വി. എച്ച്, മുസ്തഫ എ വി, റവന്യു : നദീർ ഖൈത്താൻ, റിയാസ് അഹമ്മദ്, ശരീഫ് പി.എം.വളണ്ടിയർ : ഇസ്മായിൽ പി.എം, പബ്ലിസിറ്റി : മജീദ് റവാബി, നയീം കാദിരി, റഫീഖ് കെ.ടി, ബാദുഷ കെ.വി, നിയാദ്, ഫിനാൻസ് : കെ.സി. റഫീഖ്, ബഷീർ ഉദിനൂർ, അബ്ദുൽ നാസ്സർ എം.ടി, ഖമറുദ്ധീൻ, ശിഹാബ് കോഡൂർ, മുഹമ്മദ് കുട്ടി, താജുദ്ധീൻ ഹമീദ് മുളകി, എന്നിവരെ തിരഞ്ഞെടുത്തു. വി.കെ അബ്ദുൽ ഗഫൂർ അധ്യക്ഷം വഹച്ചു. ആർട്സ് & സ്പോർട്സ് വൈസ് പ്രസിഡന്റ് കെ. ഓ മൊയ്ദു സ്വാഗതവും അസ്ലം ഹംസ നന്ദിയും പറഞ്ഞു.
|