• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് പു​ര​സ്കാ​രം അ​ശോ​ക​ൻ ചെ​രു​വി​ലി​ന്
Share
തി​രു​വ​ന്ത​പു​രം: കു​വൈ​റ്റ് മ​ല​യാ​ളി​ക​ളു​ടെ ക​ലാ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ്കു​ന്ന കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് അ​ന​ശ്വ​ര കാ​ഥി​ക​ൻ സാം​ബ​ശി​വ​ന്‍റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​വ​ർ​ഷ​ത്തെ സാം​ബ​ശി​വ​ൻ സ്മാ​ര​ക പു​ര​സ്കാ​ര​ത്തി​ന് സു​പ്ര​സി​ദ്ധ ചെ​റു​ക​ഥാ​കാ​ര​നും, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും, പു​രോ​ഗ​മ​ന സാ​ഹി​ത്യ​സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ശോ​ക​ൻ ചെ​രു​വി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​ല​യാ​ള​ത്തി​ന്‍റെ ഇ​ഷ്ട ക​ഥ​ക​ളാ​യ ക​ൽ​പ്പ​ണി​ക്കാ​ര​ൻ, പു​ളി​നെ​ല്ലി സ്റ്റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത ക​ഥ​ക​ൾ, ക​ര​പ്പ​ൻ, ക​ഥ​യു​ടെ മ​റു​ക​ര, സൂ​ര്യ​കാ​ന്തി​ക​ളു​ടെ ന​ഗ​രം, ഒ​രു രാ​ത്രി​യു​ടെ ഒ​രു പ​ക​ൽ, മ​രി​ച്ച​വ​രു​ടെ ക​ട​ൽ, ക​ഥ​ക​ളി​ലെ വീ​ട്, എ​ഴു​ത്തി​ന്‍റെ വെ​യി​ലും, ദൈ​വ വി​ശ്വാ​സ​ത്തെ കു​റി​ച്ച് ഒ​രു ല​ഘു ഉ​പ​ന്യാ​സം തു​ട​ങ്ങി​യ​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ളി​ൽ ചു​രു​ക്കം ചി​ല​താ​ണ്. 50,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. ​ഓ​ഗ​സ്റ്റ് 21 ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് കൊ​ല്ലം ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

കേ​ര​ള​ത്തി​ലെ ക​ലാ സാം​സ്കാ​രി​ക സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നു വേ​ണ്ടി 2000 മു​ത​ൽ കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് തു​ട​ക്ക​മി​ട്ട​താ​ണ് സാം​ബ​ശി​വ​ന്‍റെ പേ​രി​ലു​ള്ള പു​ര​സ്കാ​രം. ഒ​എ​ൻ​വി കു​റു​പ്പ്, പി. ​ഗോ​വി​ന്ദ​പി​ള്ള, പ്ര​ഭാ​വ​ർ​മ്മ, കെ​ടാ​മം​ഗ​ലം സ​ദാ​ന​ന്ദ​ൻ, കെ.​പി.​എ.​സി സു​ലോ​ച​ന, നി​ല​ന്പൂ​ർ ആ​യി​ഷ, കെ.​പി മേ​ദി​നി, സാ​റാ ജോ​സ​ഫ്, കെ.​പി കു​ഞ്ഞു​മു​ഹ​മ്മ​ദ്, അ​നി​ൽ നാ​ഗേ​ന്ദ്ര​ൻ, ശ്രീ​കു​മാ​ര​ൻ ത​ന്പി, പാ​ലൊ​ളി മു​ഹ​മ്മ​ദ് കു​ട്ടി, എ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ,എം ​കെ സാ​നു, മു​രു​ഗ​ൻ കാ​ട്ടാ​ക്ക​ട ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ്ര​മു​ഖ​ർ​ക്കാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ക​ല ട്ര​സ്റ്റ് അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ള്ള​ത്.

പ്ര​സ്തു​ത ച​ട​ങ്ങി​ൽ കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് എ​ല്ലാ വ​ർ​ഷ​വും ന​ൽ​കി വ​രു​ന്ന വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ന​ട​ക്കു​ന്ന​താ​യി​രി​ക്കും. മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ​ഠി​ച്ച് ഉ​ന്ന​ത മാ​ർ​ക്കോ​ടെ പ​ത്താം ത​ര​ത്തി​ൽ വി​ജ​യി​ക​ളാ​വു​ന്ന സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഓ​രോ ജി​ല്ല​യി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 40 കു​ട്ടി​ക​ൾ​ക്കാ​ണ് വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

തി​രു​വ​ന​ന്ത​പു​രം പ്ര​സ്‌​സ് ക്ല​ബി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ല ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ.​കെ ബാ​ല​ൻ, ക​ല ട്ര​സ്റ്റ് സെ​ക്ര​ട്ട​റി കെ ​സു​ദ​ർ​ശ​ൻ, ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി, എ​ക്സി​ക്യു​ട്ടീ​വ് അം​ഗം ച​ന്ദ്ര​മോ​ഹ​ൻ പ​ന​ങ്ങാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.