• Logo

Allied Publications

Americas
ഫോമ മലയാളി മന്നന്‍ മത്സരം: ജയിംസ് കല്ലറക്കാണിയില്‍ ചെയര്‍മാന്‍
Share
അറ്റ്‌ലാന്‍റ: ഫോമായുടെ ആകര്‍ഷകമായ മലയാളി മന്നന്‍ മത്സരത്തിനായി സൗത്ത് ഈസ്റ്റ് റീജിയണില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി മെമ്പര്‍ ജയിംസ് കല്ലറക്കാണിയില്‍ ചെയര്‍മാന്‍ ആയി കമ്മറ്റി രൂപീകരിച്ചു. അറ്റ്‌ലാന്റ മലയാളി അസോസിയേഷന്‍ (അമ്മ) പ്രസിഡന്റായ ജയിംസ് 2018ല്‍ ചിക്കാഗോയില്‍ വച്ചു നടന്ന ഫോമാ കണ്‍വന്‍ഷനിലെ മലയാളി മന്നന്‍ മത്സര വിജയിയാണ്.

ഫോമാ വെസ്റ്റേണ്‍ റീജിയണില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി അംഗമായ ജോസഫ് ഔസോ (ഔസോച്ചന്‍ലോസ് ആഞ്ചല്‍സ്) കോചെയര്‍മാനാണ്. ക്യാപിറ്റല്‍ റീജിയണില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി മെമ്പര്‍ ഡോ. മധു നമ്പ്യാര്‍ (മെരിലാന്‍റ്) മലയാളി മന്നന്‍ മത്സരത്തിന്റെ നാഷണല്‍ കമ്മറ്റി കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കും.

സൗത്ത് ഫ്‌ളോറിഡയിലെ നവകേരള മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സജോ ജോസ് പെല്ലിശ്ശേരി (ഫ്‌ളോറിഡ) ചിക്കാഗോയില്‍ നിന്നുള്ള ജിതേഷ് ചുങ്കത്ത്, റ്റി.എം.എ കാനഡ പ്രസിഡന്റ് സന്തോഷ് ജേക്കബ്ബ് എന്നിവര്‍ കമ്മറ്റി അംഗങ്ങളാണ്.

ആവേശകരമായ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 500 ഡോളറും രണ്ടാം സ്ഥാനം നേടുന്നയാള്‍ക്ക് 300 ഡോളറും മൂന്നാം സ്ഥാനത്തിന് അര്‍ഹനാകുന്ന വ്യക്തിക്ക് 200 ഡോളറും സമ്മാനമായി ലഭിക്കും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാവുക. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്.

അമേരിക്കന്‍ മലയാളികള്‍ മാറ്റുരയ്ക്കുന്ന കൂടുതല്‍ ഇനങ്ങളുടെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍) തുടങ്ങിയ എക്‌സിക്യൂട്ടീവ് ടീം അറിയിച്ചു.

രജിസ്‌ട്രേഷനുള്ള ലിങ്ക്:
https://form.jotform.com/222204762992155

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​