• Logo

Allied Publications

Americas
ഫോമാ ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷനിൽ ചീട്ടുകളി മത്സരം സഘടിപ്പിക്കുന്നു
Share
ന്യൂയോർക്ക്: വ്യത്യസ്തതയാർന്ന കലാപരിപാടികളും മത്സരങ്ങളും കോർത്തിണക്കി മെക്‌സിക്കോയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര നഗരമായ കാന്‍കൂനിലെ ലോകോത്തര നിലവാരമുള്ള മൂണ്‍ പാലസ് റിസോര്‍ട്ടില്‍ സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ നടക്കുന്ന ഫോമയുടെ ഏഴാമത് ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷൻ എന്ന മലയാളി മാമാങ്കത്തില്‍ ചീട്ടുകളി പ്രേമികൾക്കായി 56 28 ചീട്ടുകളി മത്സരം സഘടിപ്പിക്കുന്നു.

സെപ്റ്റംബർ 2 3 (വെള്ളി, ശനി) ദിവസങ്ങളിലാണ് മത്സരം അരങ്ങേറുന്നത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകളെ അണിനിരത്തി സംഘടിപ്പിക്കുന്ന ആവേശോജ്വലമായ ഈ ചീട്ടുകളി മത്സരത്തിൽ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ ട്രോഫിയും കാഷ് പ്രൈസുമാണ്. ഒട്ടനവധി ചീട്ടുകളി മത്സരങ്ങൾ സംഘടിപ്പിച്ചു വിജയചരിത്രം രചിച്ചിട്ടുള്ള പരിചയ സമ്പന്നരായ ജോൺസൺ കാടാംകുളം, സഖറിയാ പെരിയപുറം, ജോൺസൺ മാത്യു എന്നിവരാണ് കോർഡിനേറ്റേഴ്‌സ്. ഇവരുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷൻ തകൃതിയായി പുരോഗമിക്കുന്നു.

ഈ ആവേശകരമായ ചീട്ടുകളി മത്സരത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ള ടീമുകൾ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക: ജോൺസൺ കാടാംകുളം: 443 558 6422, സക്കറിയാ പെരിയപുറം: 302 690 9227, ജോൺസൺ മാത്യു: 215 740 9486
രജിസ്ട്രേഷനുവേണ്ടി ഈ ലിങ്ക് സന്ദർശിക്കുക:
https://form.jotform.com/222218935427054

യൂണിയന്‍ നേതാവിനെ പുറത്താക്കി; സ്റ്റാര്‍ബക്‌സ് ജീവനക്കാര്‍ പണിമുടക്കില്‍.
ഹൂസ്റ്റണ്‍: യൂണിയന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ജീവനക്കാരനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുംസ്റ്റാര്‍ബക്‌
ഫെന്റിര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍.
മിഷിഗണ്‍: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റിര്‍ എന്ന പൂച്ചയ്ക്ക് സ്വന്തം.
ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത് വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ.
ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപനം നടന്ന് ഒരാഴ്ചയ്ക്കക
മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്.
ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ എട്ടിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോ
ഷിക്കാഗോ ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലെയ്സ് സൂപ്പിച്ചിന് സ്വീകരണം നൽകി.
ഷിക്കാഗോ: ഒക്ടോബർ ഒന്നാം തീയതി സ്ഥാനരോഹണം ചെയ്ത മാർ ജോയി ആലപ്പാട്ടിനെ നേരിൽ കണ്ട് അനുമോദിക്കുന്നതിനായി ഷിക്കാഗോ ആർച്ച്ഡയസിസിലെ (ലത്തീൻ) ബിഷപ്പ് കർദിനാ