• Logo

Allied Publications

Middle East & Gulf
ഒ​ൻ​പ​താ​മ​ത് കേ​ഫാ​ക് ലീ​ഗി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം
Share
കു​വൈ​റ്റ് സി​റ്റി: കേ​ര​ള എ​ക്സ്പാ​ർ​ട്ട്സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ൻ​പ​താ​മ​ത് കേ​ഫാ​ക് ഫു​ട്ബോ​ൾ ലീ​ഗ് സീ​സ​ണ് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ക​ഴി​ഞ്ഞ ദി​വ​സം മി​ശി​രി​ഫി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് ആ​ൻ​റ് സ്പോ​ർ​ട്സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ക​മ​ൽ സി​ങ് രാ​ത്തോ​രും ടൈ​സ് കു​വൈ​ത്ത് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ദു​ഐ​ജും ചേ​ർ​ന്ന് കി​ക്കോ​ഫ് നി​ർ​വ​ഹി​ച്ചു.

ലീ​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​വി​ധ ടീ​മു​ക​ൾ അ​ണി​നി​ര​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ലാ ​ഫാ​ബ്രി​ക്ക അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ അ​ബു ഫ​വാ​സ്, സു​ബാ​ഹി​ർ ത്വ​യ്യി​ൽ (ലു​ലു എ​ക്സ്ചേ​ഞ്ച്), അ​ബ്ദു​ൽ അ​സീ​സ് (ജോ​യ് ആ​ലു​ക്കാ​സ്), കി​ഫ്ഫ് പ്ര​സി​ഡ​ന്‍റ് ഡെ​റി​ക്, എം ​ഫാ​ക് മ​ല​പ്പു​റം പ്ര​സി​ഡ​ൻ​റ് മു​സ്ത​ഫ കാ​രി, കേ​ര​ള പ്ര​സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹി​ക്മ​ത്, മു​ബാ​റ​ക്, ഫോ​ക് ക​ണ്ണൂ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജീ​ഷ്, സ​ലിം കോ​ട്ട​യി​ൽ എ​ന്നീ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. തു​ട​ർ​ന്ന് 18 ടീ​മു​ക​ളു​ടെ എ​ക്സി​ബി​ഷ​ൻ മാ​ച്ചു​ക​ളും ന​ട​ന്നു. ടീം ​ക്യാ​പ്റ്റ·ാ​ർ​ക്ക് അ​സി​സ്റ്റ​ന്‍റ് സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി സു​മേ​ഷ് പ്ര​തി​ജ്ഞ ചെ​ല്ലി​ക്കൊ​ടു​ത്തു. ക​ന​ത്ത ചൂ​ടി​നെ വ​ക​വ​യ്ക്കാ​തെ നി​ര​വ​ധി പേ​രാ​ണ് ക​ളി​കാ​ണു​വാ​ൻ ഗാ​ല​റി​യി​ലെ​ത്തി​യ​ത്.

ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന കേ​ഫാ​ക് സോ​ക്ക​ർ ലീ​ഗി​ൽ കു​വൈ​റ്റി​ലെ 18 ടീ​മു​ക​ളും മു​പ്പ​ത്തി​യ​ഞ്ച് വ​യ​സി​നു മു​ക​ളി​ലു​ള്ള വെ​റ്റ​റ​ൻ​സ് താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന മാ​സ്റ്റേ​ർ​സ് ലീ​ഗി​ൽ 18 ടീ​മു​ക​ളും മാ​റ്റു​ര​ക്കും . 400ൽ ​അ​ധി​കം മാ​ച്ചു​ക​ളാ​ണ് 10 മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഓ​രോ സീ​സ​ണി​ലും കേ​ഫാ​ക് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ പ്ര​മു​ഖ ക്ല​ബു​ക​ളി​ലും സെ​വ​ൻ​സ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും ഐ ​ലീ​ഗി​ലും സം​സ്ഥാ​ന , യൂ​ണി​വേ​ഴ്സി​റ്റി ത​ല​ങ്ങ​ളി​ലും അ​ണി​നി​ര​ന്ന ധാ​രാ​ളം താ​ര​ങ്ങ​ൾ ക്ല​ബു​ക​ൾ​ക്ക് വേ​ണ്ടി ബൂ​ട്ട് കെ​ട്ടൂ​ന്നു.

സാ​ക്ക​ർ കേ​ര​ള, അ​ൽ ശ​ബാ​ബ് എ​ഫ്.​സി, ബ്ലാ​സ്റ്റേ​സ് കു​വൈ​റ്റ് എ​ഫ്സി, റൌ​ദ എ​ഫ്സി, ചാ​ന്പ്യ​ൻ​സ് എ​ഫ്.​സി, സി​എ​ഫ്സി സാ​ൽ​മി​യ, സി​യാ​സ്കോ കു​വൈ​റ്റ് , ബി​ഗ് ബോ​യ്സ് എ​ഫ്സി, ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ർ​സ് , കേ​ര​ള ചാ​ല​ഞ്ചെ​ർ​സ്, ഫ്ളൈ​റ്റേ​ഴ്സ് എ​ഫ്സി , കു​വൈ​റ്റ് കേ​ര​ള സ്റ്റാ​ർ​സ്, മാ​ക്ക് കു​വൈ​ത്ത് , സി​ൽ​വ​ർ സ്റ്റാ​ർ എ​ഫ്.​സി, സ്പാ​ർ​ക്സ് എ​ഫ്.​സി , ടി.​എ​സ്.​എ​ഫ്.​സി ,മ​ല​പ്പു​റം ബ്ര​ദേ​ഴ്സ് , യം​ഗ് ഷൂ​ട്ടേ​ർ​സ് അ​ബ്ബാ​സി​യ എ​ന്നീ ടീ​മു​ക​ൾ ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് മ​ത്സ​രി​ക്കു​ക. ഒ​ന്പ​ത് മാ​സം നീ​ളു​ന്ന ഫു​ട്ബാ​ൾ ലീ​ഗ് എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും വൈ​കി​ട്ട് മൂ​ന്ന് മ​ണി മു​ത​ൽ രാ​ത്രി ഒ​ന്പ​ത് മ​ണി വ​രെ​യാ​ണ് ന​ട​ക്കു​ക.​കെ​ഫാ​ക് പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​ണി , സെ​ക്ര​ട്ട​റി വി​എ​സ് ന​ജീ​ബ് കെ​ഫാ​ക് മാ​നേ​ജ്മെ​ന്‍റ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നീ​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട് ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ
51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.