• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് അ​വാ​ർ​ഡ് ദാ​നം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ളു​ടെ ക​ലാ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ക​ല കു​വൈ​റ്റി​ന്‍റെ കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ സാം​ബ​ശി​വ​ൻ സ്മാ​ര​ക അ​വാ​ർ​ഡ് ദാ​ന​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

ക​ല കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത് ക​രു​ണാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൊ​ല്ലം എ​ൻ.​എ​സ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന യോ​ഗം സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​എ​ച്ച്. ഷാ​രി​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ.​സ​ജി പ​രി​പാ​ടി​യെ സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ​ൻ.​അ​നി​രു​ദ്ധ​ൻ, കേ​ര​ള പ്ര​വാ​സി സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ്രീ​കൃ​ഷ്ണ​പി​ള്ള, പ്ര​വാ​സി സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി നി​സാ​ർ അ​ന്പ​ലം​കു​ന്ന്, പ്ര​വാ​സി സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ, പ്ര​വാ​സി സം​ഘം സം​ഥാ​ന ക​മ്മി​റ്റി അം​ഗം ഡി.​അ​നി​ത​കു​മാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സം​ഘാ​ട​ക സ​മി​തി ര​ക്ഷാ​ധി​കാ​രി​ക​ളാ​യി എ​സ്.​സു​ദേ​വ​ൻ (സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി), എം.​എ​ച്ച്.​ഷാ​രി​യ​ർ (സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം) എ​ന്നി​വ​രെ​യും, ചെ​യ​ർ​മാ​നാ​യി സി​പി​എം കൊ​ല്ലം ഏ​രി​യ സെ​ക്ര​ട്ട​റി എ.​എം.​ഇ​ഖ്ബാ​ൽ, ക​ണ്‍​വീ​ന​റാ​യി ഷൈ​ൻ​ദേ​വ് (ശി​ശു​ക്ഷേ​മ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ) എ​ന്നി​വ​രെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. അ​നി​രു​ദ്ധ​ൻ, നി​സാ​ർ അ​ന്പ​ലം​കു​ന്ന് എ​ന്നി​വ​രെ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യും, രാ​ജു രാ​ഘ​വ​ൻ, ആ​ൽ​ഫ്ര​ഡ് എ​ന്നി​വ​രെ ജോ: ​ക​ണ്‍​വീ​ന​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ന് കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് സെ​ക്ര​ട്ട​റി സു​ദ​ർ​ശ​ന​ൻ ക​ള​ത്തി​ൽ സ്വാ​ഗ​ത​വും, ട്ര​സ്റ്റ് അം​ഗം ജോ​ണ്‍​സ​ണ്‍ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

2022 ഓ​ഗ​സ്റ്റ് 21ന്, ​കൊ​ല്ലം ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബ്ബി​ൽ വെ​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭാ​സ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ന​ട​ക്കും.

മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.