• Logo

Allied Publications

Americas
റോ​ട്ട​റി ക്ല​ബ് ഓ​ഫ് യോ​ങ്കേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ടി​നെ ആ​ദ​രി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​ഫ.​ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ഴ​ക്കൂ​ട്ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ജി​ക്ക് പ്ലാ​ന​റ്റി​ന്‍റെ പ്ര​വ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കാ​ൻ റോ​ട്ട​റി ക്ല​ബ് ഓ​ഫ് യോ​ങ്കേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് 10 ബു​ധ​നാ​ഴ്ച അ​ത്താ​ഴ വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 10 മൗ​ണ്ട് ഒ​ളി​ന്പോ​സ് ഡൈ​ന​റി​ൽ (1 FORT HILL AVE, YONKERS, NEW YORK 10710) ലോ​ക​പ്ര​ശ​സ്ത മാ​ന്ത്രി​ക​നാ​യ പ്ര​ഫ. മു​തു​കാ​ടി​നെ ആ​ദ​രി​ക്കാ​ൻ​കൂ​ടി ന​ട​ത്തു​ന്ന അ​ത്താ​ഴ വി​രു​ന്നി​ൽ ഗോ​പി​നാ​ഥ് മു​തു​കാ​ട് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

സ​മൂ​ഹ​ത്തി​ൽ ഏ​റ്റ​വും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് മാ​ജി​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ പ​രി​ശീ​ല​നം ന​ൽ​കി അ​വ​രു​ടെ ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ച്ചു വ​ള​ർ​ത്തു​വാ​നാ​ണ് ലോ​കം ഏ​റെ ആ​ദ​ര​വോ​ടെ കാ​ണു​ന്ന കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. അ​തി​നാ​യി അ​ദ്ദേ​ഹം അ​ടു​ത്തി​ടെ പ്രൊ​ഫ​ഷ​ണ​ൽ മാ​ജി​ക് ഷോ​ക​ളി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സ​മൂ​ഹ​ത്തി​ൽ ഏ​റ്റ​വും പാ​ർ​ശ്യ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 100 കു​ട്ടി​ക​ളാ​ണ് പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം നേ​ടി​വ​രു​ന്ന​ത്. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള പ​രി​ശീ​ല​നം ല​ഭി​ക്കു​ന്ന ഈ ​കു​ട്ടി​ക​ളു​ടെ ക​ലാ പ്ര​ക​ട​ങ്ങ​ൾ ഏ​വ​രെ​യും അ​ന്പ​ര​പ്പി​ക്കു​ന്ന​താ​ണ്. ഓ​രോ ദി​വ​സ​വും ഇ​ത്ത​ര​ത്തി​ലു​ള്ള കൂ​ടു​ത​ൽ കു​ട്ടി​ക​ളു​മാ​യി ത​ന്നെ സ​മീ​പി​ച്ചു വ​രു​ന്ന മാ​താ​പി​താ​താ​ക്ക​ളു​ടെ ക​ണ്ണീ​രു തു​ട​യ്ക്കു​വാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ എ​ണ്ണം 100 ൽ ​നി​ന്ന് ഇ​ര​ട്ടി​യാ​യി 200 ആ​ക്കി വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​ത്.

മു​തു​കാ​ടി​നേ​യും ആ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്ഥാ​ന​ങ്ങ​ളെ​യും എ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ അ​ദ്ദേ​ഹ​ത്തെ ഇ​ക്കു​റി​യും കൈ​വെ​ടി​യു​ക​യി​ല്ല. ഏ​റെ പ്ര​ചോ​ദ​ന​ക​ൾ ന​ൽ​കു​ന്ന മു​തു​കാ​ടി​ന്‍റെ വാ​ക്കു​ക​ൾ ശ്ര​വി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ര​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കാ​നും എ​ല്ലാ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളും പ​ങ്കു ചേ​ര​ണ​മെ​ന്ന് റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് തി​മോ​ത്തി ഹോ​ഡ്ജെ​സ്, മു​ൻ പ്ര​സി​ഡ​ണ്ട് സ്റ്റീ​വ് സിം​പ്സ​ണ്‍, പ്ര​സി​ഡ​ണ്ട് ഇ​ലെ​ക്ട് ജോ​ർ​ജ് ജോ​ണ്‍ ക​ല്ലൂ​ർ, സെ​ക്ര​ട്ട​റി ഗ്രി​ഗ​റി ആ​ർ​ക്കേ​ഡ്, പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ഒ​ളി​ന്പോ​സ് ഡൈ​ന​റി​ൽ വൈ​കു​ന്നേ​രം 6.15നാ​ണ് ഡി​ന്ന​ർ മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മീ​റ്റിം​ഗി​ൽ ക്ല​ബ്് അം​ഗ​ങ്ങ​ളു​മാ​യി ലോ​കോ​ത്ത​ര മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​ർ കൂ​ടി​യാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് മാ​ജി​ക്ക് പ്ലാ​ന​റ്റി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് മൗ​ണ്ട് വി​ശ​ദീ​ക​രി​ക്കു​ക​യും സം​വ​ദി​ക്കു​ക​യും ചെ​യ്യും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക:

തി​മോ​ത്തി ഹോ​ഡ്ജെ​സ്: 914 760 4148
സ്റ്റീ​വ് സിം​പ്സ​ണ്‍: 914 774 2729
ജോ​ർ​ജ് ജോ​ണ്‍ ക​ല്ലൂ​ർ: 914 804 8693
ഗ്രി​ഗ​റി ആ​ർ​ക്കേ​ഡ്: 914 589 2090
പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ: 845 553 5671

പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ