• Logo

Allied Publications

Americas
മിസൂറി സിറ്റി മേയറായി റോബിൻ ഇലക്കാട്ട് വീണ്ടും മത്സരിക്കുന്നു
Share
മിസ്സൂറി സിറ്റി / ടെക്സസ് :മിസൂറി സിറ്റി മേയറായി മലയാളിയായ റോബിൻ ഇലക്കാട്ട് വീണ്ടും മത്സരിക്കുന്നു. 2022 ഓഗസ്റ്റ് ഒന്നിന് ടെക്സസിലെ മിസൂറി സിറ്റിയുടെ മേയറായി തന്‍റെ രണ്ടാം ടേമിനുള്ള നാമനിർദ്ദേശപത്രിക അദ്ദേഹം സമർപ്പിച്ചു.

പത്രിക സമർപ്പണത്തിന് അദ്ദേഹത്തിന്‍റെ പിതാവ് ഫിലിപ്പ് ഇലക്കാട്ട് ഒപ്പം എത്തിയതും വ്യത്യസ്തമായി. ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരു നിമിഷം തന്‍റെ പിതാവിനെ സാക്ഷിയാക്കി പ്രാവർത്തികമാക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് റോബിൻ പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷം മിസ്സൂറി സിറ്റിയുടെ സുവർണ്ണ കാലമാക്കിമാറ്റുവാൻ റോബിൻ ഇലക്കാട്ടിന് സാധിച്ചിട്ടുണ്ട്. കൗൺസിൽ അംഗങ്ങളും, സിറ്റി സ്റ്റാഫ് അംഗങ്ങളും കഴിഞ്ഞ രണ്ടു വർഷമായി ആത്മാർത്ഥമായ പ്രവർത്തനങ്ങളിൽ ആയിരുന്നു.

കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ ആറ് വർഷം മിസൂറി സിറ്റി കൗൺസിലിലും, രണ്ട് വർഷം മേയറായും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ അമേരിക്കൻ സമൂഹത്തിനും, ഇതര സമൂഹത്തിനും മാതൃകയായിരുന്നു. സിറ്റിയുടെ ബോർഡുകൾ സുസജ്ജമാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കൃത്യതയാർന്ന പ്രവർത്തനങ്ങളാണ് റോബിൻ ഇലക്കാട്ട് സംഘടിപ്പിച്ചത്.

കഴിഞ്ഞ രണ്ട് വർഷമായി തന്റെ ഭരണകാലത്ത് മിസ്സൂറി സിറ്റി നിവാസികൾ തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനും, പിന്തുണയ്ക്കും എക്കാലവും താൻ കടപ്പെട്ടനായിരിക്കും. ഇത്രത്തോളം വൈവിദ്ധ്യമാർന്നതും കരുതലുള്ളതുമായ ഒരു കമ്മ്യൂണിറ്റിയുടെ മേയറായി ഇരിക്കുവാൻ സാധിച്ചത് ഭാഗ്യം.മിസൂറി സിറ്റിയെ ഒരു ഹോം സിറ്റിയായി വളർത്തിയെടുക്കുവാൻ സാധിച്ചു. ബിസിനസ്സുകാർക്കും, താമസക്കാർക്കും മേയർ എന്ന നിലയിൽ എല്ലാത്തരത്തിലുമുള്ള നേട്ടങ്ങൾ എത്തിക്കുന്നതിന് കഴിഞ്ഞു. ആരംഭിച്ച പ്രോജക്ടുകൾ പൂർത്തിയാക്കുവാനും മിസൂറി നഗരത്തിന് കൂടുതൽ വിജയവും, നേട്ടങ്ങളും കൊണ്ടുവരാൻ രണ്ടാം ടേം കൂടി വിജയിക്കേണ്ടതുണ്ട്.

തന്‍റെ സഹപ്രവർത്തകരോടൊപ്പം സിറ്റി കൗൺസിലിന്‍റേയും പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കുവാൻ തന്നെ വിജയിപ്പിക്കണമെന്ന് റോബിൻ ഇലക്കാട്ട് അഭ്യർത്ഥിച്ചു.

രണ്ടാം ടേമിലേക്ക് മത്സരിക്കുന്നതിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് തന്റെ പിതാവിനെക്കൂടി ആ ചടങ്ങിൽ പങ്കെടുപ്പിക്കുവാൻ സാധിച്ചതിൽ സന്തോഷം . അമ്മയുടെ അസാന്നിദ്ധ്യം അല്പം വിഷമമുണ്ടാക്കിയെങ്കിലും പിതാവിന്റെ അനുഗ്രഹത്തോടെ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കുവാൻ കഴിഞ്ഞതായി റോബിൻ ഇലക്കാട്ട് പറഞ്ഞു.
മിസ്സൂറി സിറ്റിയിലെ ഓരോ പൗരന്മാരെയും , ബിസിനസ്സുകാരെയും നേരിട്ടു കാണാൻ ശ്രമിക്കും. ഈ സിറ്റിയെ എല്ലാ പൗരന്മാർക്കും ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സ്ഥലമാക്കി മാറ്റുവാൻ പുതിയ പ്രോജക്ടുകൾ കൊണ്ടുവരും.

തന്റെ നാളിതുവരെയുള്ള നേട്ടത്തിന് പിന്നിൽ അമേരിക്കൻ സമൂഹത്തോടും, ഇന്ത്യക്കാരോടും, വിശിഷ്യ മലയാളി സമൂഹത്തോടും നന്ദിയുണ്ട്. തുടർന്നും ഇന്ത്യൻ, മലയാളി സമൂഹത്തിന്റെ പിന്തുണ ആവശ്യമെന്നും അദ്ദേഹം അറിയിച്ചു.

സിറ്റിയിലെ ബിസിനസ്സുകാരൻ കൂടിയായ റോബിൻ ഇലക്കാട്ടിന്‍റെ ജീവിത വിജയത്തിന് പിന്നിൽ ഭാര്യ ടീനയുടെയും രണ്ട് മക്കളുടെയും പിന്തുണയുണ്ട്. കുടുംബവും കുടുംബ മൂല്യങ്ങളും ജീവിത വിജയത്തിന് അതിന്റേതായ ഗുണം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുവാൻ എല്ലാ വോട്ടർമാരുടെയും സഹായം റോബിൻ ഇലക്കാട്ട് അഭ്യർത്ഥിച്ചു .

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.