• Logo

Allied Publications

Americas
കറുത്ത വർഗക്കാരനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനും മകനും അയൽവാസിക്കും ജീവപര്യന്തം
Share
ജോർജിയ: 25 വയസ്സുകാരനായ കറുത്തവർഗക്കാരൻ അഹമ്മദ് ആർബറി വെടിയേറ്റു കൊല്ലപ്പെട്ട കേസിൽ വെളുത്ത വർഗക്കാരനായ പിതാവിനേയും മകനേയും അയൽവാസിയേയും ജീവപര്യന്തം ശിക്ഷിച്ചു ഫെഡറൽ കോടതി ഉത്തരവിട്ടു.

ജോർജിയ സംസ്ഥാനത്ത് ഗ്ലിൽ കൗണ്ടിയിലെ ബ്രൺസ്‌വിക്കിൽ 2020 ഫെബ്രുവരി 23 നായിരുന്നു സംഭവം. ആർബറിയുടെ കൊലപാതകം വംശീയ ആക്രമണമാണെന്നാണു ഫെഡറൽ കോടതി കണ്ടെത്തിയത്.

പ്രതികളുടെ പണി നടന്നുകൊണ്ടിരുന്ന വീടിനു സമീപം ചുറ്റിക്കറങ്ങി കൊണ്ടിരുന്ന യുവാവ് മോഷ്ടാവ് എന്നു കരുതിയാണു നിറയൊഴിച്ചതെന്നു പ്രതികൾ കോടതിയിൽ വാദിച്ചു. ആർബറി നിരായുധനായിരുന്നു. ഇയാൾ ആക്രമണത്തെ ചെറുക്കാൻ ശ്രമിച്ചിരുന്നു.

‌പ്രതികൾ വാഹനത്തിൽ പിന്തുടർന്നു വഴി ബ്ലോക്ക് ചെയ്തപ്പോൾ അവരിൽ നിന്നും ഓടി രക്ഷപ്പെടാൻ യുവാവ് ശ്രമിച്ചു. പക്ഷേ വാഹനത്തിൽ നിന്നിറങ്ങിയ മകൻ ട്രാവിസ് മെക്ക്മൈക്കിൾ ആർബറിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഇതേ വാഹനത്തിൽ പിതാവ് ഗ്രിഗറി മെക്ക് മൈക്കിളും ഉണ്ടായിരുന്നു. മറ്റൊരു വാഹനത്തിൽ അയൽവാസി സംഭവം വീഡിയോ റെക്കാർഡ് ചെയ്തതു പിന്നീട് വൈറലായി.

ഗ്ലെൻ കൗണ്ടി പൊലിസ് സംഭവത്തിൽ രണ്ടു മാസത്തിനകം നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. പിന്നീട് പ്രതിഷേധം ശക്തിപ്പെട്ടതോടെ ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പിതാവിനേയും മകനേയും അറസ്റ്റ് ചെയ്തു. കേസിൽ കൗണ്ടി സൂപ്പീരിയർ കോടതി മൂന്നു പേർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. പിന്നീട് വംശീയ ആക്രമണമാണെന്നു കണ്ടെത്തിയാണു ഫെഡറൽ കോടതിയും ശിക്ഷിച്ചത്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ