• Logo

Allied Publications

Americas
റവ.ഡോ. പോള്‍ പൂവത്തിങ്കലിന്‍റെ സംഗീതസായാഹ്നം ഷിക്കാഗോയില്‍ അരങ്ങേറി, മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു
Share
ഷിക്കാഗോ: പ്രശസ്ത കർണാടിക് സംഗീത വിദഗ്ധൻ റവ.ഡോ. പോൾ പൂവത്തിങ്കലിന്‍റെ നേത്യുത്വത്തിൽ തൃശ്ശൂരിൽ ആരംഭിക്കുന്ന ഗാനശ്രമത്തിന്റെ ധനശേഖരണാർത്ഥം ബെൽവുഡ് മാർത്തോമാശ്ലീഹാ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ‘സംഗീതസായാഹ്നം’ എന്ന പരിപാടി ഞായറാഴ്ച സംഘടിക്കപ്പെട്ടു. ഷിക്കാഗോ രൂപതയുടെ നിയുക്ത ബിഷപ്പ് അഭിവന്ദ്യ മാർ ജോയ് ആലപ്പാട്ട് ഉത്ഘാടനം നിർവ്വഹിച്ചു.

സംഗീതം മനുഷ്യമനസുകൾക്ക് നൽകുന്നത് അവാച്യമായ ആനന്ദവും ദൈവീകമായ അനുഭൂതിയും ആണെന്ന് അഭിവന്ദ്യപിതാവ് അഭിപ്രായപ്പെട്ടു. അതിനാൽ സംഗീതസായാന്ഹങ്ങൾ പോലെ മനസ്സിന് ആനന്ദവും സൗഖ്യവും പകരുന്ന പരിപാടികൾ പതിവായി സംഘടിപ്പിക്കുന്നത് പ്രോത്സാഹജനകമാണ്.

ബ്രിജിത് ജോർജ്ജ് ആലപിച്ച പ്രാർഥനാഗാനത്തോടെ ആരംഭിച്ച സംഗീതപരിപാടിയിൽ കൺവീനർ മാത്തുക്കുട്ടി ആലുംപറമ്പിൽ സ്വാഗതവും ഗ്രേസി വാച്ചാച്ചിറ നന്ദിയും പറഞ്ഞു. വിവിധ ഭാഷകളിൽ പഴയതും പുതിയതുമായ ചലച്ചിത്ര ഭക്തിഗാനങ്ങൾ ഉൾപ്പടെ നിരവധി ശ്രുതിസാന്ദ്രമായ ഗാനങ്ങൾ ഫാ പോളും മറ്റു സംഗീതപ്രതിഭകളും ആലപിച്ചു.

അഭിവന്ദ്യപിതാവ് രചിച്ചു യേശുദാസ് ആലപിച്ച “കാനായിലെ കല്യാണ നാളിൽ …” , “ബോബി” എന്ന ഹിന്ദി സിനിമയിലെ “മേം ഷായർ തോ നഹീ...” എന്നീ ഗാനങ്ങൾ ഫാ പോൾ ആലപിച്ചത് സദസിനെ ആനന്ദഭരിതമാക്കി.

1980 ‘90 കളിലെ നിത്യഹരിതഗാനങ്ങൾ ആലപിച്ചുകൊണ്ട് സംഗീത സായാഹ്നത്തെ വ്യത്യസ്തമാക്കിയ തോമസ് ഡിക്രൂസ്, ശോഭ ജിബി, ക്രിസ്റ്റിന ജെറിൻ, സിബി, മിനി എന്നിവർക്കും ജെബി സൗണ്ട്സിനും ഫാ പോൾ നന്ദി പറഞ്ഞു. ആൻസി ലൂക്കോസ് എം സി ആയിരുന്നു. ഗാനാശ്രമത്തിന്റ വിവിധപ്രവർത്തങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ഡോക്യൂമെന്ററിയും പ്രദർശിക്കപ്പെട്ടു.

ടോമി നെല്ലാമറ്റം, സണ്ണി മുത്തോലത്, ബെഞ്ചമിൻ തോമസ്, മാത്യൂസ് എബ്രഹാം, ലുക്കാ ഇടമന എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ചിക്കാഗോയിലെയും മിൽവാക്കിയിലെയും ഗായകരും സംഗീതപ്രേമികളും പങ്കെടുത്തു.

ഷിക്കാഗോയിലെയും സമീപ സ്റ്റേറ്റുകളിലുമുള്ള ഗായകരെയും സംഗീത പ്രേമികളെയും ഉൾപ്പെടുത്തി ഒരു സംഗീത ക്ളബ് രൂപീകരിക്കുന്നതിനുള്ള പ്രാഥമിക കർമ്മപരിപാടികൾ ഉടൻ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ: 773 620 2484, 224 305 3789.

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.