• Logo

Allied Publications

Americas
ഫോമാ ക്വീൻ, മിസ്റ്റർ ഫോമ മത്സരം: മത്സരാർഥികളെ ക്ഷണിക്കുന്നു
Share
ന്യൂയോർക്ക്: സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൻകൂനിൽ വച്ചു നടത്തുന്ന ഫോമ അന്താരാഷ്ട്ര ഫാമിലി കൺവെൻഷനിൽ ഫോമാ ക്വീൻ, മിസ്റ്റർ ഫോമ എന്നീ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

കൺവെൻഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോർത്ത് അമേരിക്കയിൽ സ്ഥിരതാമസക്കാരായ 15 മുതൽ 27 വയസുള്ള മലയാളി പെൺകുട്ടികളിൽ നിന്നും 18 മുതൽ 30 വരെ വയസുള്ള മലയാളി ആൺകുട്ടികളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

ഫോമ കൺവെൻഷനിലെ ഏറ്റവും ആകർഷണീയവും ജനപ്രിയവുമായ ഒരു ഇനമാണ് ബ്യൂട്ടി പേജന്‍റ്. വിജയികൾക്ക് കാഷ് അവാർഡുകൾ നൽകുന്നതാണ്. വിജയികളെ പ്രശസ്ത മലയാള ചലച്ചിത്രതാരവും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി കിരീടം അണിയിക്കുന്നതായിരിക്കും.

മൂന്നു റൗണ്ടുകൾ ആയിട്ടാണ് മത്സരങ്ങൾ നടത്തുക. സൗന്ദര്യത്തിനു പുറമേ ബുദ്ധിശക്തി , ടാലന്‍റ് , വിവേകം , സ്റ്റൈൽ , വേഷവിധാനം തുടങ്ങിയ പല ഘട്ടങ്ങൾ വിധിനിർണയത്തിന് വിലയിരുത്തപ്പെടുന്നതായിരിക്കു. വിദഗ്ധരായ സെലിബ്രിറ്റി ജഡ്ജസ് ആണ് വിധി നിർണയം നടത്തുന്നത്. കൺവെൻഷനിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അനുമതിയുള്ളത്. ഈ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് 15ന് മുമ്പ് പേര് നൽകേണ്ടതാണ്.

"മയൂഖം 2021' എന്ന വർച്ച്വൽ ഫാഷൻ കോമ്പറ്റീഷനിലൂടെ മികച്ച നടത്തിപ്പിന് ജഡ്ജസിന്‍റേയും മത്സരാർത്ഥികളുടെയും അഭിനന്ദനങ്ങൾ നേടിയ ഫോമാ വിമൻസ് ഫോറമാണ് കൺവെൻഷനോടനുബന്ധിച്ച് നടത്തുന്ന ഈ ബ്യൂട്ടി പേജന്‍റ് മത്സരത്തിന് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞതിനേക്കാൾ ഒരു പടികൂടി ഭംഗിയായി നടത്തുവാൻ സാധിക്കും എന്നുള്ള ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലുമാണ് ഫോമാ വുമൻസ് ഫോറം.

കൺവെൻഷനിലെ ഏറ്റവും ആകർഷകമായ ഇനങ്ങളിലൊന്നാണ് ഈ മത്സരങ്ങളെന്ന് പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്: ജാസ്മിൻ പരോൾ: 4084385845, ജൂബി വള്ളിക്കളം: 3126855829, ഷൈനി അബൂബക്കർ: 5512211746, ലാലി കളപ്പുരക്കൽ: 5162324819

റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്ലാ​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്ലാ​ൻ​ഡ് : ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്ലാ​ൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.
കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്