• Logo

Allied Publications

Delhi
ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​റു​ടെ സ്മ​ര​ണാ​ർ​ത്ഥം ആ​ന​ന്ദ​ഭ​വ​നം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ശോ​ഭ​നാ ര​വീ​ന്ദ്ര​ൻ
Share
ന്യൂ​ഡ​ൽ​ഹി: സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​റു​ടെ അ​ഭി​ലാ​ഷ​മാ​യി​രു​ന്ന സം​ഗീ​ത സാ​ന്ദ്ര​മാ​യ ആ​ന​ന്ദ ഭ​വ​നം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ശോ​ഭ​നാ ര​വീ​ന്ദ്ര​ൻ. വാ​ർ​ദ്ധ​ക്യ​ത്തി​ന്‍റെ പ​ടി​വാ​തി​ലി​ൽ എ​ത്തി​യ​പ്പോ​ൾ​ത്ത​ന്നെ ത​ന്‍റെ അ​ഭി​ലാ​ഷം സ​ഫ​ല​മാ​ക്കാ​തെ യാ​ത്ര​യാ​യ ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​റു​ടെ സ്മ​ര​ണാ​ർ​ത്ഥം ആ​ന​ന്ദ ഭ​വ​ന​ത്തി​നാ​യി പാ​ല​ക്കാ​ട് സ്ഥ​ലം വാ​ങ്ങു​മെ​ന്നും സ​നാ​ഥ​രാ​യി​ട്ടും അ​നാ​ഥ​ത്വം പേ​റി ന​ട​ക്കു​ന്ന​വ​ർ​ക്ക് ശി​ഷ്ട​കാ​ലം മ​ധു​ര ഗാ​ന​ങ്ങ​ളു​മൊ​ക്കെ ആ​സ്വ​ദി​ച്ച് ആ​ന​ന്ദ​ക​ര​മാ​യി അ​ല്ല​ലി​ല്ലാ​തെ ജീ​വി​ക്കു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ശോ​ഭ​ന ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​തി​മാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​ർ ഈ​ണ​മി​ട്ട മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ ഹി​റ്റ് ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി അ​വ​ത​രി​പ്പി​ച്ച ’ര​വീ​ന്ദ്ര സം​ഗീ​തം’ എ​ന്ന പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ശോ​ഭ​നാ ര​വീ​ന്ദ്ര​ന് സ്മ​ര​ണി​ക​യും പൂ​ക്ക​ളും ന​ൽ​കി ആ​ദ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ.​ജെ. സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മാ​ത്യു ജോ​സ് ആ​ശം​സ​ക​ളും പ്ര​തി​മാ​സ പ്രോ​ഗ്രാം ക​ണ്‍​വീ​ന​റും ജോ​യി​ന്‍റ് ഇ​ന്‍റെ​ർ​ണ​ൽ ഓ​ഡി​റ്റ​റു​മാ​യ ലീ​നാ ര​മ​ണ​ൻ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജി. രാ​ഘു​നാ​ഥ​ൻ നാ​യ​ർ, മ​ണി​ക​ണ്ഠ​ൻ കെ.​വി, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പി.​എ​ൻ. ഷാ​ജി, ഇ​ന്‍റ​ർ​ണ​ൽ ഓ​ഡി​റ്റ​ർ കെ.​വി. ബാ​ബു തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

ഡ​ൽ​ഹി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ ആ​രോ​മ​ൽ, സി​ദ്ധാ​ർ​ഥ്, അ​ഖി​ൽ നാ​യ​ർ, ദേ​വി​ക, പു​ഷ്പാ ഗോ​പ​ൻ, അം​ബി​ക, വി​നോ​ദ് കു​മാ​ർ ക​ണ്ണൂ​ർ, ബി​ജു ചെ​ങ്ങ​ന്നൂ​ർ, സ​ജി സു​കു​മാ​ര​ൻ, ദി​വ്യാ ശ്യാം​ലാ​ൽ, ജോ​ണ്‍​സ​ൻ ബി. ​പു​ത്തൂ​ർ തു​ട​ങ്ങി​യ ഗാ​യ​ക​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഉ​മാ രാ​ജേ​ഷ് ആ​യി​രു​ന്നു അ​വ​താ​ര​ക. ച​ട​ങ്ങി​ൽ ജോ​ണ്‍​സ​ൻ ബി. ​പു​ത്തൂ​ർ ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച പൊ​ന്നോ​ണ നാ​ദം എ​ന്ന വീ​ഡി​യോ ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ശോ​ഭ​ന ര​വീ​ന്ദ്ര​നും കെ. ​ര​ഘു​നാ​ഥും കൂ​ടി നി​ർ​വ​ഹി​ച്ചു. സ്നേ​ഹ ഭോ​ജ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് ദ്വാരകയിലെ ശ്രീനാരായണ കേന്ദ്രയുടെ ആത്മീയ സമുച്ചയത്തിൽ മെഗാ സൗജന്യ ആ
സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി അന്തരിച്ചു.
ഗാസിയാബാദ്: ശാന്തിധാം പ്രോവിൻസ് അംഗം സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി (75 ) വ്യാഴാഴ്ച അന്തരിച്ചു. മാർ.
ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ അ​സം​ബ്ലി അ​വ​സാ​നി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ 202324 അ​സം​ബ്ലി ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ അ​ഭി.
ഡി​എം​എ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.