• Logo

Allied Publications

Americas
കൈരളി യുഎസ്എയുടെ ഇന്ത്യാന ബ്യൂറോ വൃന്ദ സുനിലിന്‍റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു
Share
ഇന്ത്യാനപൊളിസ് : കൈരളി ടിവിയുടെ ഇന്ത്യാന ബ്യൂറോ വൃന്ദ സുനിലിന്‍റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യാനയിലെ കാർമലിലുള്ള നാട്യാലയ സ്കൂൾ ഓഫ് ആർട്സ് ചുമതല വഹിക്കുന്ന അമേരിക്കയിലെ നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ച കലാകാരി കൂടിയ വൃന്ദ സുനിലിൽ ഇന്ത്യാന സ്റ്റേറ്റ് ഗവൺമെന്‍റ് ഐ ടി പ്രൊജക്റ്റ് മാനേജർകൂടിയാണ്.

വൃന്ദയുടെ നേതൃത്വത്തിൽ ഇന്ത്യനയിലെ നിന്ന് കൈരളിടിവിയിൽ "പോസിറ്റീവ് വൈബ്‌സ് ' എന്ന പ്രോഗ്രാം ഞങ്ങൾ ഉടൻ ആരഭിക്കുന്നു . കൈരളി യുഎസ് ന്യൂസിന്‍റെ ഭാഗമായി ഇന്ത്യാന മലയാളികളുടെ കല സാംസകാരിക ജീവിതത്തിന്‍റെ ഒരു നേർരേഖ ചിത്രമായിരിക്കും പോസിറ്റിവ് വൈബ്‌സിലൂടെ സമർപ്പിക്കുന്നത്.

ഇന്ത്യാനയുടെ സാംസ്‌കാരിക ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന ഷൈന വിബിൻ , ബിന്ദു നായർ, ലക്ഷ്മി നടരാജൻ എന്നിവർ ഇന്ത്യാന ബ്യൂറോയിൽ വൃന്ദക്കൊപ്പം പ്രവർത്തിക്കുന്നു.

പ്രവാസജീവിതത്തിന്‍റെ കാഴ്ചയിലേക്ക് വെളിച്ചം വീശുന്ന ഒട്ടനവധി പ്രോഗ്രാമുകൾ അമേരിക്കയിൽ ഞങ്ങൾ പ്രേക്ഷകർക്കായി നൽകി കൈരളി യുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 18 വര്‍ഷങ്ങള്‍ പിന്നിട്ടു. പ്രവാസജീവിതത്തിന്റെ കാഴ്ചയിലേക്ക് വെളിച്ചം വീശുന്ന കൈരളി യൂഎസ് ന്യൂസ് 1000 എപ്പിസോഡുകൾ പിന്നിടുന്നു. അമേരിക്കൻ ഫോക്കസ് പ്രോഗ്രാമിൽ ഓര്മസ്പർശം ജൈത്രയാത്ര തുടരുന്നു.

അമേരിക്കയിലെ വിവിധ സ്റ്റേകളിലെ ഗായകരെ പ്രോത്സാഹിപ്പിച്ചു കാനഡയിൽ 35 എപ്പിസോഡ് പിന്നിട്ടു. ഭരത് മമ്മൂട്ടി ചെയർമാനും കേരളത്തിലെ മികച്ച മാധ്യ്മ പ്രവർത്തകനും രാജ്യസഭാ മെമ്പറുമായി ഡോക്ടർ ജോണ്‍ബ്രിട്ടാസ് എം ഡി ആയിട്ടുള്ള മലയാളം കമ്മ്യൂണിക്കേഷന്‍റെ ഭാഗമായ കൈരളിടിവി അഭിമാനകരമായ നേട്ടങ്ങളാണ് മലയാളി സമൂഹത്തിനു നൽകിയിട്ടുള്ളത്.

അമേരിക്കയിലെ പ്രവർത്തനങ്ങൾക്കു സാരഥ്യം വഹിക്കുന്ന ജോസ് കാടാപുറം, ജോസഫ് പ്ലാക്കാട്ട് , ശിവൻ മുഹമ്മ വിവിധ പ്രോഗാമുകൾ ഒരുക്കി ബ്യൂറോകളെ കോർഡിനെറ്റ് ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് വൃന്ദ 317 221 9583 ജോസ് കാടാപുറം 914 954 9586 ജോസഫ് പ്ലാക്കാട്ട് 972 839 9080

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.