• Logo

Allied Publications

Americas
ബഡ്ഡി ബോയ്സ് ഓണത്തിന് വൻ സ്വീകാര്യത ടിക്കറ്റ് വിൽപന കുതിക്കുന്നു
Share
ഫിലഡൽഫിയ: മജീഷ്യൻ മുതുകാടാണ് ഇത്തവണത്തെ ബഡ്ഡി ബോയ്സ് ഓണത്തിന്‍റെ മുഖ്യാതിഥി എന്നറിഞ്ഞതുമുതൽ ഫിലഡൽഫിയാ മലയാളികൾ ഒരുകാര്യം ഉറപ്പിച്ചുകഴിഞ്ഞു..."ഇത്തവണത്തെ ഓണം ബഡ്ഡി ബോയ്സിനും മുതുകാടിനൊപ്പം". ആ തീരുമാനത്തെ നൂറുശതമാനം ശരിവയ്ക്കുന്നതായിരുന്നു കഴിഞ്ഞ ചുരുങ്ങിയ ദിവസത്തിനുള്ളിൽ മാത്രം നടന്ന ടിക്കറ്റുകളുടെ റിക്കോർഡു വിൽപ്പന.

ഫിലഡൽഫിയാ, ന്യൂജഴ്‌സി, ന്യൂയോർക്ക് തുടങ്ങിയ വിവിധ സ്റ്റേറ്റുകളിൽനിന്നും നിരവധി ആളുകളാണ് ടിക്കറ്റുകൾ ആവശ്യപ്പെട്ടുകൊണ്ടും, ഓണത്തിന് പണങ്കെടുക്കുവാനുമുള്ള താല്പര്യം അറിയിച്ചുകൊണ്ടും സംഘാടകരുമായി ഫോണിൽ ബന്ധപ്പെടുന്നത്.

ഓണം മലയാളികളുടെ ഉത്സവം ആണെങ്കിലും ഈ ഉത്സവ വാർത്തയറിഞ്ഞു ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ ഫിലാഡൽഫിയ ഡിപ്പാർട്ട്മെന്‍റ് ഓഫ് പ്രിസൺസ് ഡെപ്യൂട്ടി കമ്മിഷണർ സേവ്യർ ബ്യൂഫോർട്ട് മസോളം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും എത്തിച്ചേരുന്നു എന്നതും കൂടുതൽ ഉന്മേഷം പകരുന്നു. ഒപ്പം, ന്യൂജേഴ്‌സി ബഡ്ഡി ബോയ്സ് ടീം ഒന്നടങ്കം ഫുൾ സപ്പോർട്ടുമായി എത്തിച്ചേരും.

മത്സരങ്ങൾക്കും കലാപരിപാടികൾക്കും ഓണസദ്യയ്ക്കുമപ്പുറം ജനം കാത്തിരിക്കുന്നത് ഗോപിനാഥ്‌ മുതുകാട് ഓണത്തിനെത്തി സന്ദേശം നൽകുന്നു എന്നതാണ് .

സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി ആളുകൾ പങ്കെടുക്കുന്ന ഈ ഓണാഘോഷ പരിപാടികളിൽനിന്നും മിച്ചം കിട്ടുന്ന മൊത്തം തുകയും തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന മുതുകാടിന്റെ ഡിഫ്രന്‍റ് ആർട്ട് സെന്‍ററി നു കൈമാറുമെന്ന വാർത്ത അറിഞ്ഞതുമുതൽ നിരവധി ആളുകളാണ് സ്‌പോൺസേഴ്സ് ആയി ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്.

പ്രഫഷണൽ ടീമുകൾ അണിയിച്ചൊരുക്കുന്ന വത്യസ്ത പരിപാടികളുടെ വർണവിസ്മയങ്ങൾ തീർക്കുന്ന ഓണാഘോഷ പരിപാടികൾ 2022 ഓഗസ്റ്റ് 14ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് (9999 Gatnry Road ,Philadelphia, PA 19115 ) നടത്തപ്പെടുന്നത്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ