• Logo

Allied Publications

Americas
ഒ​ഐ​സി​സി യു​എ​സ്എ ഹൂ​സ്റ്റ​ണ്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും മു​ൻ സൈ​നി​ക​രെ ആ​ദ​രി​ക്ക​ലും ഓ​ഗ​സ്റ്റ് 14ന്
Share
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ ക​ര നാ​വി​ക വ്യോ​മ സേ​ന​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ടി​ച്ചു​ള്ള ഹൂ​സ്റ്റ​ണ്‍ നി​വാ​സി​ക​ളാ​യ സൈ​നി​ക​രെ ആ​ദ​രി​ക്കു​ന്നു.

ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ (ഒ​ഐ​സി​സി​യു​എ​സ്എ) ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ആ​ദ​രി​ക്ക​ൽ ച​ട​ങ്ങു ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ഓ​ഗ​സ്റ്റ് 14 നു ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30നു ​മി​സോ​റി സി​റ്റി​യി​ലു​ള്ള അ​പ്നാ ബ​സാ​ർ ഹാ​ളി​ൽ ( 2437, FM 1092 Rd, Missouri City, TX 77489) വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് വാ​വ​ച്ച​ൻ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​വും ആ​ദ​ര​ണീ​യ​രു​മാ​യ ഫോ​ർ​ട്ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, ഫോ​ർ​ട്ബെ​ൻ​ഡ് കൗ​ണ്ടി കോ​ർ​ട്ട് ജ​ഡ്ജ് ജൂ​ലി മാ​ത്യു, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി പ്രോ​ടെം മേ​യ​ർ കെ​ൻ മാ​ത്യു തു​ട​ങ്ങി​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ അ​റി​യി​ക്കും.

ഒ​ഐ​സി​സി യു​എ​സ്എ ദേ​ശീ​യ നേ​താ​ക്ക​ളാ​യ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ, പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി എ​ന്നി​വ​രും പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ അ​റി​യി​ക്കും. ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള സ​തേ​ണ്‍ റീ​ജ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

ഇ​ന്ത്യ​യു​ടെ ക​ര നാ​വി​ക വ്യോ​മ സേ​ന​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ടി​ച്ചു​ള്ള ഹൂ​സ്റ്റ​ണ്‍ നി​വാ​സി​ക​ളാ​യ മു​ൻ സൈ​നി​ക​ർ ഓ​ഗ​സ്റ്റ് 10 ബു​ധ​നാ​ഴ്ച​യ്ക്കു മു​ന്പാ​യി ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​ന്നേ ദി​വ​സം നാ​ലി​ന് ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​വും ഉ​ണ്ടാ​യി​രി​ക്കും.
ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ ദേ​ശ​സ്നേ​ഹി​ക​ളും ഈ ​സ്വാ​ത​ന്ത്ര്യ ദി​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും ഏ​വ​രെ​യും സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

വാ​വ​ച്ച​ൻ മ​ത്താ​യി (പ്ര​സി​ഡ​ന്‍റ്) 832 468 3322 എ​സ്
ജോ​ജി ജോ​സ​ഫ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) 713 515 8432
തോ​മ​സ് വ​ർ​ക്കി (മൈ​സൂ​ർ ത​ന്പി ട്ര​ഷ​റ​ർ) 281 701 3220
ബി​നോ​യ് ലൂ​ക്കോ​സ് ത​ത്തം​കു​ളം (കോ​ർ​ഡി​നേ​റ്റ​ർ) 804 200 9511

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.