• Logo

Allied Publications

Americas
2500 ഡോളര്‍ സമ്മാനം: പൈതോണ്‍ ഹണ്ടിംഗ് മല്‍സരം ഇന്നു (വെള്ളി) മുതല്‍
Share
വെസ്റ്റ് പാംബീച്ച്: ഏറ്റവും നീളം കൂടിയ പെരുമ്പാമ്പിനെ പിടികൂടുന്നവര്‍ക്ക് 2500 ഡോളര്‍ വരെ ലഭിക്കുന്ന പൈതോണ്‍ ഹണ്ടിംഗിന് സീസണ്‍ ഇന്നു മുതല്‍ (വെള്ളി) തുടക്കം. അഞ്ചു മുതല്‍ 15 വരെ പത്തുദിവസം നീണ്ടു നില്‍ക്കുന്ന പൈതോണ്‍ ഹണ്ടിംഗിന് നൂറുകണക്കിനു പാമ്പു പിടുത്തക്കാരാണ് ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സൗത്ത് ഫ്‌ളോറിഡയില്‍ എത്തിചേര്‍ന്നിരിക്കുന്നത്.

ബര്‍മീസ് പൈതോണാണ് ഫ്‌ളോറിഡയില്‍ വര്‍ധിച്ചു വരുന്ന പെരുമ്പാമ്പുകളില്‍ ഏറ്റവും കൂടുതലുള്ളത്. വളരെയധികം പരിചയ സമ്പത്തുള്ളവരാണ് ഈ സീസണില്‍ മല്‍സര ബുദ്ധിയോടെ പങ്കെടുക്കുന്നത്. നാലടിയിലധികം വരുന്ന ആദ്യം പിടികൂടുന്ന 4 പെരുമ്പാമ്പുകള്‍ക്ക് ഒന്നിന് 50 ഡോളര്‍ വീതവും തുടര്‍ന്ന് കൂടുതല്‍ വലിപ്പമുള്ള പെരുമ്പാമ്പുകള്‍ക്കു ഓരോ അടിക്കും 25 ഡോളറും നല്‍കും.

ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ആകെ ചെലവു വരുന്നത് 25 ഡോളര്‍ രജിസ്‌ട്രേഷന്‍ ഫീസ് മാത്രമാണ്. ഇവിടെ നിന്നും ഇതുവരെ പിടികൂടിയിട്ടുള്ള ഏറ്റവും വലിയ പെരുമ്പാമ്പിന് 17 അടി 3 ഇഞ്ച് നീളവും 110 പൗണ്ട് തൂക്കവുമുണ്ടായിരുന്നു. ചീങ്കണ്ണികളെ പോലും പൂര്‍ണമായും വിഴുങ്ങുന്ന പെരുമ്പാമ്പുകള്‍ ഇവിടങ്ങളില്‍ സുലഭമാണ്.

ഫ്ളോറിഡ വൈല്‍ഡ് ലൈഫ് അധികൃതര്‍ സംഘടിപ്പിക്കുന്ന ഈ ഹണ്ടിംഗ് സീസണില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും Python Removal Competition സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ക്വീ​ൻ​സി​ൽ നാ​ല് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ൾ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ഫാ​ർ റോ​ക്ക​വേ​യി​ലെ വീ​ട്ടി​ൽ ക​ത്തി​കൊ​ണ്ട് ആ​ക്ര​മ​ണം ന​ട​ത്തി ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം നാ​ല് പേ​രെ കൊ​ല​പ്
യു​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ ചെ​ങ്ക​ട​ലി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പെ​ന്‍റ​ഗ​ൺ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ചെ​ങ്ക​ട​ലി​ൽ ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് യു​എ​സ് യു​ദ്ധ ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പെ​ന്‍റ​ഗ​ൺ അ​റി
കാ​പ്പി​റ്റ​ൾ ക​ലാ​പം: ഒ​ളിം​പി​ക് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വി​ന് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2021 ജ​നു​വ​രി ആ​റി​ന് ന​ട​ന്ന കാ​പ്പി​റ്റ​ൾ ക​ലാ​പ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് മു​ൻ യു​എ​സ് നീ​ന്ത​ൽ താ​ര​വും ഒ​ളിം​പി​ക് സ്വ​ർ​ണ
എം.​എം. തോ​മ​സ് ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ന്ത​രി​ച്ചു.
ലോ​സ് ആ​ഞ്ച​ല​സ്: ഉ​ഴ​വൂ​ർ മ​റ്റ​പ്പ​ള്ളി​ക്കു​ന്നേ​ൽ എം.​എം. തോ​മ​സ് (തോ​മ​സ് സാ​ർ 83) ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ന്ത​രി​ച്ചു.
സൂ​സ​ൻ കു​രു​വി​ള അ​ന്ത​രി​ച്ചു.
പ​ത്ത​നം​തി​ട്ട: വ​ള​ഞ്ഞ​വ​ട്ടം മ​ണ​ത്ര പ​രേ​ത​നാ​യ എം. ​പി. കു​രു​വി​ള​യു​ടെ ഭാ​ര്യ സൂ​സ​ൻ കു​രു​വി​ള (85) അ​ന്ത​രി​ച്ചു.