• Logo

Allied Publications

Americas
കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് പിക്‌നിക് ശനിയാഴ്ച
Share
ന്യൂയോർക്ക്: കേരളാ സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് ഫാമിലി പിക്‌നിക് ആറാം തീയതി ശനിയാഴ്ച ഈസ്റ്റ് മെഡോ ഐസനോവർ പാർക്ക് ഫീൽഡ് നമ്പർ 3 വച്ചു രാവിലെ പത്തു മുതൽ വൈകിട്ട് നാലുമണിവരെ നടത്തപ്പെടുന്നു (Address: Eisenhower Park, 1899 Park Blvd, East Meadow, NY 11554 Field #3).

വൈവിധ്യമാര്‍ന്ന കായിക ഇതര വിനോദ പരിപാടികളും സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണവും വിശിഷ്ടാതിഥികളുടെ സാന്നിധ്യവും മൂലം ഈവര്‍ഷത്തെ പിക്‌നിക്ക് കൂടുതല്‍ അവിസ്മരണീയമായിരിക്കുന്ന രീതിയിലാണ് ക്രമീകരിക്കുക.

രാവിലെ പത്തിനു പ്രഭാത ഭക്ഷണം ഉൾപ്പെടെ ആരംഭിക്കുന്ന പിക്നിക്കിൽ രുചികരവും വ്യത്യസ്തമായ വിവിധ ഇനം ഭക്ഷണങ്ങൾ ഉണ്ടായിരിക്കും. അതോടൊപ്പം പ്രായഭേദമെന്യെ എല്ലാവർക്കും പങ്കുചേരാവുന്ന വിവിധ കലാ മത്സരങ്ങൾ, വിനോദ പരിപാടികൾ എന്നിവയെല്ലാം ഉണ്ടാകുമെന്നു കോർഡിനേറ്റർമാരായ ജോൺ കെ ജോർജ്, ജോർജുകുട്ടി എന്നിവർ അറിയിച്ചു.

ഗൃഹാതുരത്വത്തിന്‍റെ ഓര്‍മ്മകള്‍, പൂര്‍വകാല കലാലയ സ്മരണകള്‍, നാട്ടിന്‍പുറങ്ങളിലെ പഴയകാല സുഹൃദ്ബന്ധങ്ങള്‍, പരിചയങ്ങള്‍ ഇവയൊക്കെ പുതുക്കുന്നതിനും പങ്കിടുന്നതിനുംവേണ്ടി ഒരുക്കിയിരിക്കുന്ന പരിപാടികളിലേക്ക് കുടുംബസമേതമുള്ള സാന്നിധ്യസഹകരണങ്ങളാല്‍ വിജയമാക്കിതീര്‍ക്കുന്നതിനു ഏവരേയും പിക്‌നിക്ക് കോര്‍ഡിനേറ്റേഴ്‌സും പ്രസിഡന്‍റ് പോൾ പി ജോസും (516 526 8787) മറ്റു കമ്മറ്റി അംഗങ്ങളും ഭാരവാഹികളും ക്ഷണിക്കുന്നു.

സെക്രട്ടറി മേരീ ഫിലിപ്പ് (347 254 9834), ട്രഷറർ ഫിലിപ്പോസ് കെ ജോസഫ്, വൈസ് പ്രസിഡന്‍റ് സിബി ഡേവിഡ്, ജോയിന്‍റ് സെക്രട്ടറി ഹേമചന്ദ്രൻ, കമ്മറ്റി അംഗങ്ങളായ ബിജു ജോൺ കൊട്ടാരക്കര, ബെന്നി ഇട്ടീര, ഷാജി ഗ്രീൻ പോയിന്‍റ് , ദീപു പോൾ, ലീലാ മാരേട്ട്, ഓഡിറ്റേഴ്‌സ് ആയ സജി തോമസ്, മാമ്മൻ എബ്രഹാം, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷാജു സാം, ബി ഓ ടി അംഗങ്ങളായ വർഗീസ് പോത്താനിക്കാട്, സണ്ണി പണിക്കർ, വിൻസന്‍റ് സിറിയക്, വർഗീസ് കെ ജോസഫ് എന്നിവർ അഭ്യര്‍ത്ഥിച്ചു.

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.