• Logo

Allied Publications

Europe
എസ്എംവൈഎം ഫുട്ബോൾ ടൂർണമെന്‍റ് ശനിയാഴ്ച ഫിനിക്സ് പാർക്കിൽ
Share
ഡബ്ലിൻ : സീറോ മലബാർ സഭയുടെ യുവജനവിഭാഗമായ സീറോ മലബാർ യൂത്ത് മൂവ്മെൻറ് (എസ്എംവൈഎം) സംഘടിപ്പിക്കുന്ന 16 വയസിനു മുകളിലുള്ള യുവജനങ്ങൾക്കായുള്ള ഫുട്ബോൾ ടൂർണമെന്‍റ് 2022 ഓഗസ്റ്റ് ആറിനു ശനിയാഴ്ച രാവിലെ 9 30 മുതൽ ഫിനിക്സ്റ്റ് പാർക്കിൽവച്ച് നടത്തും.

ഡബ്ലിൻ സീറോ മലബാർ സഭയുടെ 11 കുർബാന സെൻ്ററുകളിൽ നിന്നുള്ള ടീമുകൾ മാറ്റുരയ്ക്കുന്ന ഈ മത്സരത്തിലെ വിജയികൾക്ക് യുവജനങ്ങൾക്ക് പ്രിയങ്കരനായിരുന്ന മാർപാപ്പ വിശുദ്ധ ജോൺപോൾ രണ്ടാമന്‍റെ പേരിലുള്ള എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡുമാണ് സമ്മാനം. രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിക്ക് പുറമെ കാഷ് അവാർഡും നൽകുന്നതാണ്.

മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന ടീമുകൾ കോർക്കിൽ നടക്കുന്ന നാഷണൽ തലത്തിലുള്ള മത്സരത്തിൽ പങ്കെടുക്കും. സീറോ മലബാർ സഭയുടെ നൂറോളം യുവജനങ്ങൾ പങ്കെടുക്കുന്ന ആവേശകരമായ ഈ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ ഓണം ആഘോഷിച്ചു.
വിയന്ന: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ പ്രൊവിൻസ് ഓണം വര്‍ണാഭമായി ആഘോഷിച്ചു.
യൂറോയും ഡോളറും പൗണ്ടും കൂപ്പുകുത്തി, ഇന്ത്യന്‍ രൂപ തകര്‍ന്നു.
ലണ്ടന്‍: യുഎസ്എയില്‍ പലിശ നിരക്ക് ഇനിയും ഉയരാനുള്ള സാധ്യതയും സാമ്പത്തിക മാന്ദ്യവും യൂറോയുടെയും പൗണ്ടിന്റെയും മൂല്യം കുത്തനെ ഇടിഞ്ഞു.
മരിയൻ തീർഥാടന കേന്ദ്രമായ അയർലണ്ടിലെ നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തീർഥാടനം.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ അയർലണ്ടിലെ പ്രശസ്തമായ മരിയൻ തീർഥ
യൂണിറ്റി സോക്കേഴ്‌സ് വാഴ്‌സോ 2022 ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും.
വാര്‍സോ: 2017ല്‍ കേരള ഫുട്‌ബോള്‍ ഫെഡറേഷന്‍ (കെഇഎഫ്എഫ്) ഫുട്‌ബോള്‍ നെഞ്ചിലേറ്റിയ വാഴസോയിലെ ഒരുപറ്റം മലയാളി യുവാക്കളുടെ കൂട്ടായ്മയില്‍ രൂപീകൃതമായ യൂണിറ്
ശാലോം റ്റുഗെദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30ന് വിയന്നയില്‍.
വിയന്ന: ശാലോം മീഡിയയുടെ ആഭിമുഖ്യത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ത്രിദിന റ്റുഗദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്