• Logo

Allied Publications

Americas
മി​ക​വു​റ്റ ആ​റ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ, ഫോ​മ​യ്ക്ക് ആ​സ്ഥാ​നം, ഫോ​മ തെ​രെ​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളും ല​ക്ഷ്യ​ങ്ങ​ളും
Share
ന്യൂ​യോ​ർ​ക്ക്: ഫോ​മ​യു​ടെ 202224 കാ​ല​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, ഓ​ജ​സ് ജോ​ണ്‍, ബി​ജു തോ​ണി​ക്ക​ട​വി​ൽ, സ​ണ്ണി വ​ള്ളി​ക്ക​ളം, ഡോ. ​ജെ​യ്മോ​ൾ ശ്രീ​ധ​ർ, ജെ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ ഫോ​മ​യു​ടെ പ്ര​മു​ഖ അം​ഗ സം​ഘ​ട​ന​ക​ളു​ടെ മു​ൻ പ്ര​സി​ന്‍റു​മാ​രാ​യി പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ച്ച​വ​രാ​ണെ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ​യാ​ണ് മ​ത്സ​ര​രം​ഗ​ത്ത് നി​ല​യു​റ​പ്പി​ക്കു​ന്ന​ത്.

ഫോ​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു മു​ന്ന​ണി​യു​ടെ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളും ഫോ​മ​യു​ടെ പ്ര​മു​ഖ അം​ഗ​സം​ഘ​ട​ന​ക​ളു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ച​വ​ർ എ​ന്ന​ത് ക​ഴി​വു​റ്റ സ്ഥാ​നാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലും, അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലു​മു​ള്ള ഒ​രു പു​തി​യ കീ​ഴ്വ​ഴ​ക്കം സൃ​ഷ്ടി​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല, ഡോ​ക്ട​ർ ജേ​ക്ക​ബ്, ഓ​ജ​സ് ജോ​ണ്‍, ബി​ജു തോ​ണി​ക്ക​ട​വി​ൽ,സ​ണ്ണി വ​ള്ളി​ക്ക​ളം എ​ന്നി​വ​ർ ഫോ​മ​യു​ടെ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ (ആ​ർ​വി​പി) ആ​യി​രു​ന്നു​വെ​ന്ന​തും എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. ഡോ. ​ജെ​യ്മോ​ൾ ശ്രീ​ധ​ർ വ​നി​താ പ്ര​തി​നി​ധി​യാ​യി​രു​ന്നു. ജെ​യിം​സ് ജോ​ർ​ജ് ഇ​പ്പോ​ഴ​ത്തെ റീ​ജ​ണ​ൽ ബി​സി​ന​സ് ഫോ​റം ചെ​യ​ർ​മാ​നു​മാ​ണ്.

വി​വി​ധ രം​ഗ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും, നേ​തൃ​ത്വ ഗു​ണ​വും ഡോ. ​ജേ​ക്ക​ബ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് വ്യ​ത്യ​സ്ഥ​രാ​ക്കു​ന്നു. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വും, അം​ഗ​സം​ഘ​ട​ന​ക​ളി​ൽ അ​വ​ർ ചെ​യ്തി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മാ​ന​ദ​ണ്ഡ​മാ​യി പ​രി​ഗ​ണി​ക്കാ​നു​ള്ള ഒ​രു അ​വ​സ​രം കൂ​ടി​യാ​ണി​ത്.

മാ​ത്ര​മ​ല്ല, ര​ണ്ട​ര ല​ക്ഷം ഡോ​ള​ർ സ്വ​ന്ത​മാ​യി സം​ഭാ​വ​ന ന​ൽ​കി​യും, ബാ​ക്കി തു​ക സ്പോ​ണ്‍​സ​ർ​മാ​രി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യും, ഫോ​മ​യ്ക്ക് ട്രൈ​സ്റ്റേ​റ്റി​ൽ ഒ​രു ആ​സ്ഥാ​നം എ​ന്ന വാ​ഗ്ദാ​നം ഫോ​മ​യു​ടെ എ​ക്കാ​ല​ത്തെ​യും ച​രി​ത്ര​പ​ര​മാ​യ ഒ​രു പ്ര​ഖ്യാ​പ​നം കൂ​ടി​യാ​ണ്. മ​റ്റാ​ർ​ക്കും അ​വ​കാ​ശ​പ്പെ​ടാ​നാ​വാ​ത്ത​ത്. ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡി​ന് ഒ​രു മി​ല്യ​ണ്‍ ഡോ​ള​ർ മൂ​ല​ധ​നം എ​ന്ന ല​ക്ഷ്യ​വും ഡോ. ​ജേ​ക്ക​ബും സം​ഘ​വും മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത് ഫോ​മ​യു​ടെ കാ​രു​ണ്യ പ്ര​വൃ​ത്തി​ക​ളെ എ​ങ്ങ​നെ നോ​ക്കി​ക്കാ​ണു​ന്നു​വെ​ന്നും, ഭാ​വി പ​ദ്ധ​തി​ക​ൾ എ​ന്താ​ണെ​ന്നും വെ​ളി​വാ​ക്കു​ന്നു.

നി​റ​വേ​റ്റാ​ൻ ക​ഴി​യു​ന്ന​തും, ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധ്യ​മാ​യ​തു​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളു​മാ​ണ് മു​ന്ന​ണി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഫോ​മ​യു​ടെ യ​ശ​സു​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളാ​ണ് ഡോ. ​ജേ​ക്ക​ബ് തോ​മ​സ് പ്ര​സി​ഡ​ന്‍റാ​യും, ഓ​ജ​സ് ജോ​ണ്‍ സെ​ക്ര​ട്ട​റി​യാ​യും, ബി​ജു തോ​ണി​ക്ക​ട​വി​ൽ ട്ര​ഷ​റ​റാ​യും, സ​ണ്ണി വ​ള്ളി​ക്ക​ളം വൈ​സ് പ്ര​സി​ഡ​ന്‍റാ​യും, ഡോ. ​ജെ​യ്മോ​ൾ ശ്രീ​ധ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും, ജെ​യിം​സ് ജോ​ർ​ജ് ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യും മ​ത്സ​രി​ക്കു​ന്ന മു​ന്ന​ണി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ല​ക്ഷ്യ​ങ്ങ​ൾ ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ത​ങ്ങ​ളെ വി​ജ​യി​പ്പി​ക്കാ​ൻ ഫോ​മ​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ക​രോ​ടും ഡോ. ​ജേ​ക്ക​ബ് തോ​മ​സ് അ​ഭ്യ​ർ​ഥി​ച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ