• Logo

Allied Publications

Americas
ക്രി​സ്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫോ​റം വി​ക്ട​ർ എ​ബ്ര​ഹാ​മി​നെ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു
Share
ഡാ​ള​സ്: മി​ക​ച്ച സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള ക്രി​സ്ത്യ​ൻ ക​ൾ​ച്ച​റി​ൽ ഫോ​റം പു​ര​സ്കാ​രം പ്ര​വാ​സി മ​ല​യാ​ളി ച​ല​ച്ചി​ത്ര നി​ർ​മാ​താ​വാ​യ വി​ക്ട​ർ എ​ബ്ര​ഹാ​മി​നു ന​ൽ​കി ആ​ദ​രി​ച്ചു. ജൂ​ലൈ 31 ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഡാ​ള​സ് ഫ​ണ്‍ ഏ​ഷ്യ തീ​യ​റ്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​സ്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫോ​റം സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​സി.​വി. വ​ട​വ​ന ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന പു​ര​സ്കാ​ര​വും, 25000 രൂ​പ​യു​ടെ ക്യാ​ഷ് അ​വാ​ർ​ഡ് സാം​കു​ട്ടി ചാ​ക്കോ​യും (ഹ​ല്ലേ​ലൂ​യാ ചീ​ഫ് എ​ഡി​റ്റ​ർ) സ​മ്മാ​നി​ച്ചു. അ​ച്ച​ന്കു​ഞ്ഞു ഇ​ല​ന്ദൂ​ർ ( മ​രു​പ്പ​ച്ച ചീ​ഫ് എ​ഡി​റ്റ​ർ) വി​ക്ട​ർ എ​ബ്ര​ഹാ​മി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ദി ​ലി​സ്റ്റ് ഓ​ഫ് ദി​സ് എ​ന്ന ഗ്ര​ഹാം സ്റ്റെ​യി​ൻ​സ് സി​നി​മ​യി​ലൂ​ടെ കാ​രു​ണ്യ​ത്തെ​യും സ​ഹ​ന​ത്തി​ന്‍റെ​യും ക്ഷ​മ​യു​ടെ​യും പ്രേ​ക്ഷ​ക​മ​ന​സു​ക​ളി​ൽ എ​ത്തി​ച്ച​തി​നാ​ണ് പു​ര​സ്കാ​ര​മെ​ന്ന് ചെ​യ​ർ​മാ​ൻ ഡോ. ​സി.​വി. വ​ട​വ​ന പു​ര​സ്കാ​രം ന​ൽ​കി​കൊ​ണ്ട് പ​റ​ഞ്ഞു. പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ൽ ശാ​ന്തി​യു​ടെ​യും ഐ​ക്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശം വി​ളം​ബ​രം ചെ​യു​ന്ന ച​ല​ച്ചി​ത്ര​ങ്ങ​ളാ​ണ് വി​ക്ട​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി അ​ച്ച​ൻ​കു​ഞ്ഞ് അ​ഭി​പ്രാ​യ​പ്പെ​ട്ടു . ആ​ഗോ​ള ക്രൈ​സ്ത​വ സ​ഭ​യു​ടെ ഓ​ർ​മ്മ​ക​ളി​ൽ എ​ന്നും ക​ണ്ണീ​ർ ന​ൽ​കു​ന്ന അ​നു​ഭ​വ ക​ഥ​യാ​ണ് സ്റ്റെ​യി​ൻ​സ് എ​ന്ന ച​ല​ച്ചി​ത്രം നി​ർ​മ്മാ​ണ മി​ക​വി​നു​ള്ള അ​വാ​ർ​ഡി​ന് വി​ക്ട​റി​നെ അ​ർ​ഹ​നാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​റീ​സ​യി​ലെ ഭാ​ര​പ്പെ​ട്ട ഗ്രാ​മ​ത്തി​ൽ കു​ഷ്ഠ​രോ​ഗി​ക​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​നെ​യും മ​ക്ക​ളാ​യ ചെ​യ്യും 17 ജീ​പ്പി​നു​ള്ളി​ൽ തീ​യി​ട്ട് ചു​റ്റ് കൊ​ന്ന​താ​ണ് സം​ഭ​വ​ത്തി​ന്‍റെ ദ്ര​ശ്യാ​വി​ഷ്കാ​ര​മാ​ണ് സ്റ്റെ​യി​ൻ​സ് എ​ന്ന ച​ല​ച്ചി​ത്രം.

സം​ഭ​വ​ത്തി​ന് കാ​ണാ​പു​റ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​മാ​യി അ​ഭ്ര​പാ​ളി​ക​ളി​ൽ എ​ത്തി​ക്കു​ന്ന സ്റ്റെ​യി​ൻ​സ് എ​ന്ന ച​ല​ച്ചി​ത്രം, ഇം​ഗ്ലീ​ഷി​ലാ​ണ് ആ​ദ്യം റി​ലീ​സാ​യ​ത്. പി​ന്നീ​ട് മ​ല​യാ​ളം ഹി​ന്ദി, ത​മി​ഴ,് തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലേ​ക്കും മൊ​ഴി​മാ​റ്റം ന​ട​ത്തി അ​ഞ്ഞൂ​റി​ല​ധി​കം ടീ​മം​ഗ​ങ്ങ​ളു​ടെ അ​ഞ്ചു​വ​ർ​ഷ​ത്തെ പ​രി​ശ്ര​മ​ത്തി​ന് ഫ​ല​മാ​യാ​ണ് സ്റ്റെ​യി​ൻ ച​ല​ച്ചി​ത്രം സ്ക്രീ​നി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നു മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ വി​ക്ട​ർ പ​റ​ഞ്ഞു. മും​ബൈ​യി​ൽ ജ​നി​ച്ച വി​ക്ട​ർ ക​ഴി​ഞ്ഞ നാ​ൽ​പ​തോ​ളം വ​ർ​ഷ​ങ്ങ​ളാ​യി അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ക്ട​ർ എ​ബ്ര​ഹാ​മി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ച് പ്ര​ഫ. തോ​മ​സ് മു​ല്ല​ക്ക​ൽ, വെ​സ്ലി മാ​ത്യു (ഗു​ഡ് ന്യൂ​സ് ചീ​ഫ് എ​ഡി​റ്റ​ർ), ഇ​ന്ത്യ പ്ര​സ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാം ​മാ​ത്യു, പ്ര​സാ​ദ് തി​യോ​ടി​ക്ക​ൽ, ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ്ക്ല​ബ് ഡാ​ള​സ് ചാ​പ്റ്റ​ർ വൈ​സ് പ്രെ​സി​ഡ​ന്‍റ് രാ​ജു ത​ര​ക​ൻ (എ​ക്സ്പ്ര​സ് ഹെ​റാ​ൾ​ഡ് ചീ​ഫ് എ​ഡി​റ്റ​ർ) സി.​പി. മോ​നാ​യ് സു​ഭാ​ഷി​തം(​ചീ​ഫ് എ​ഡി​റ്റ​ർ) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു സ​മ്മേ​ള​നാ​ന്ത​രം വി​ക്ട​ർ അ​ബ്ര​ഹാ​മി​ന്‍റെ പ​ന്ത്ര​ണ്ട് എ​ന്ന ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​വു​മു​ണ്ടാ​യി​രു​ന്നു.

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.