ടെന്നിസി: നാഷ്വില്ലിലെ മേളപ്രേമികളെയാകെ വിസ്മയിപ്പിച്ചുകൊണ്ട് മേളകലാരത്നം ശ്രീ കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ നാഷ്വില്ല് ടെന്നിസിയിലെ ശിഷ്യന്മാർ പഞ്ചാരിമേളം അവതരിപ്പിച്ചു. ചെന്പടവട്ടങ്ങളെ അഞ്ച് കാലങ്ങളിൽ കാലപ്പൊരുത്തം കൈവിടാതെ കൊട്ടികയറിയ താളപെരുപ്പം ശ്രവണമധുരമായി.
കേരള അസോസിയേഷൻ ഒഫ് നാഷ്വിലും (KAN) ഗണേശ ടെന്പിൾ നാഷ്വിലും ചേർന്ന് സംഘടിപ്പിച്ച, ശ്രീ ശിവദാസിനെ ആദരിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ ശിഷ്യമാരുടെ അരങ്ങേറ്റം നടത്തുന്ന ചടങ്ങായിരുന്നു വേദി. വർഷങ്ങളുടെ സാധനയുടെ മധുരഫലമായി അരങ്ങേറ്റം മാറി. ക്ഷേത്രം പൂജാരിമാർ പൂജ നടത്തി. വിവിധ സംഘടനകളുടെ പ്രതിനിധികൾ നിലവിളക്ക് കൊളുത്തി, ശിവദാസനാശാൻ തന്നെ ഇടക്കകൊട്ടി കല്യാണി പത്യാരിയും അഭിരാമി അനിലും സോപാനം പാടി ആദരഅരങ്ങേറ്റ ചടങ്ങുകൾക്ക് സമാരംഭം കുറിച്ചു. ശ്രി ശിവദാസ് ആശൻ പൂജിച്ച ചെണ്ടകോലുകൾ ശിഷ്യർക്ക് നൽകി അരങ്ങേറ്റത്തിന് നാന്ദി കുറിച്ചു.
തുടർന്ന് ശ്രീ ശിവദാസിന്റെ ശിഷ്യ കൂടിയായ ഷീബ മേനോൻ ആശാനെയും പഞ്ചാരിമേളത്തിന്റെ വിവിധ ഘടകങ്ങളേയും കാലങ്ങളേയും സദസിന് പരിചയപ്പെടുത്തി. പിന്നീട് നടന്ന മേളത്തിൽ ശ്രീ ശിവദാസിന്റെ ശിഷ്യ·ാരായ അനിൽകുമാർ ഗോപാലകൃഷ്ണൻ, വിജയ് മേനോൻ, അനിൽ പത്യാരി, സൂരജ് മേനോൻ, ഷീബ മേനോൻ, മനോജ് നായർ, രാകേഷ് കൃഷ്ണൻ, രമേഷ് ഇക്കണ്ടത്ത്, വിജയൻ കുന്നത്ത് എന്നിവർ ശ്രീ ശിവദാസിനോടൊപ്പവും ശ്രീ രാജേഷ് നായരോടൊപ്പവും മേളം കൊട്ടി അരങ്ങേറ്റം കുറിച്ചു. ഡിട്രയേറ്റിൽ നിന്നും വന്ന മേള കലാകാര·ാർ വലന്തലയുടെയും, ഇലത്താളത്തിന്റെ അകന്പടിയേന്തിയും മേളത്തിന് മിഴിവേകി.
സദസിനെയാകെ നിർന്നിമേഷരാക്കിയ മേളത്തിനുശേഷം ശ്രീ കലാമണ്ഡലം ശിവദാസനെ ആദരിക്കുന്ന ചടങ്ങ് ആരംഭിച്ചു. ഗണേശ ക്ഷേത്രം ട്രസ്റ്റി ചെയർമാൻ ചന്ദ്രമൗലി അദ്ദേഹത്തെ പൊന്നാടയണിയിച്ചു. കേരള അസോസിയേഷൻ ഒഫ് നാഷ്വിൽ മുൻ പ്രസിഡന്റ് സാം ആന്േറാ പ്രശസ്തി പത്രം വായിച്ചശേഷം, കർണാടക സംഗിത വിദ്വാനും വാന്റർബിൽട് യൂണിവേഴ്സിറ്റിയിലെ പ്രഫസറുമായ ഡോ. ശങ്കരൻ മഹാദേവനും, വാന്റർബിൽട് യൂണിവേഴ്സിറ്റി പ്രഫ. ഡോ. സുശീല സോമരാജനും ചേർന്ന് പ്രശസ്തി പത്രം സമ്മാനിച്ചു. പിന്നീട് കേരള അസോസിയേഷൻ ഒഫ് നാഷ്വില്ലിനുവേണ്ടി പ്രസിഡന്റ് രാകേഷ് കൃഷ്ണൻ പൊന്നാടയും, സെക്രട്ടറി ശങ്കർ മന മൊമന്േറായും, വൈസ് പ്രസിഡന്റ് ഷിബു പിള്ള ടൊക്കണ് ഒഫ് അപ്രീസിയേഷനും നൽകി ആദരിച്ചു. കാൻ മുൻ പ്രസിഡന്റ് ക്ഷേത്രം കൾച്ചറൽ കമ്മിറ്റി മെന്പറുമായ അശോകൻ വട്ടക്കാട്ടിലും, കാനിന്റെ ജോയിന്റ് ട്രഷറുമായ അനിൽകുമാർ ഗോപാലകൃഷ്ണനും ആദരഅരങ്ങേറ്റ ചടങ്ങിന്റെ പ്ലാനിംഗ് ഘട്ടം മുതൽ സമാപനദിവസം വരെ ആദ്യന്തം നേതൃത്വം നൽകി. ശ്രീ ശിവദാസ് സദസിനും സംഘാടകർക്കും തനിക്ക് നൽകിയ ആദരവിന് കൃതജ്ഞത പ്രകാശിപ്പിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഒഫ് നാഷ്വിൽ ട്രഷറർ ആദർശ് രവീന്ദ്രൻ, കാൻ ട്രഷറർ അനിൽ പത്യാരി, കാൻ കൾച്ചറൽ കമ്മിറ്റി ചെയർ മനോജ് രാജൻ, ഫൂഡ് കമ്മിറ്റി ചെയർ മഞ്ജീഷ് മഹാദേവൻ, നിർമാല്യം സത്സംഘം കാര്യകർത്താക്കൾ രാജീവ് ചന്ദ്രമന, ആശ പത്യാരി എന്നിവരും, കാൻ വോളണ്ടിയർമാരായ അനീഷ് കാപ്പാടൻ, ബിനോപ് ഭാനുമാൻ, ഹരി മേനോൻ, മറ്റ് കാൻ എക്സിക്യൂട്ടീവ് മെന്പർമാർ എന്നിവർ എല്ലാ പ്രവർത്തനങ്ങൾക്കും സജീവ നേതൃത്വം നൽകി. ചടങ്ങിനുടനീളം ലീന ജോർജ് എംസിയായിരുന്നു.
ഗുരുശ്രീ മേളകലാരത്നം കലാമണ്ഡലം ശിവദസ്
ശ്രീ ശിവദാസ് പാലക്കാട് ജില്ലയിൽ കൊല്ലങ്ങോട് പ്രസിദ്ധ സംഗിതകുടുംബത്തിൽ 1964ൽ ജനിച്ചു. കേരള കലാമണ്ഡലം യൂണിവേഴ്സിറ്റിയിൽനിന്ന് കഥകളി ചെണ്ടയിൽ ഡിപ്ലോമയും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയും നേടി 1986 മുതൽ ഇരിഞ്ഞാലക്കുട ഉണ്ണായി വാരിയർ കലാനിലയത്തിൽ തന്റെ ജോലി ആരംഭിച്ചു. ഇപ്പോൽ ഡിപ്പാർട്ട്മെന്റിന്റെ തലവനായി പ്രവർത്തിക്കുന്നു. ചെണ്ടമേളം, തായന്പക, കഥകളി ചെണ്ട എന്നീ രംഗങ്ങളിൽ കഴിവ് തെളിയിച്ച അനുഗൃഹീത കലാകാരനാണ് ശ്രീ ശിവദാസ്. ഇന്ത്യൻ മിനിസ്റ്ററി ഓഫ് ഹ്യുമൻ റിസോഴ്സിന്റെ സീനിയർ ഫെല്ലോഷിപ്പടക്കം നിരവധി അവാർഡുകൾ കേരളത്തിലും പുറത്തും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ശ്രീ ശിവദാസ് മുപ്പതിലേറെ രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അനേകം സാംസ്കാരിക പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ആകാശവാണിയിലും ദൂരദർശനിലും എഗ്രേഡ് ആർട്ടിസ്റ്റായ അദ്ദേഹം ന്ധചെണ്ട പഠനസഹായി’ ഇലഞ്ഞിത്തറ മേളം’ എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കാലിഫോർണിയ, അരിസോണ, മിഷിഗൻ, ഇല്ലിനോയ്, മാസ്സച്യൂസറ്റ്, ന്യൂയോർക്ക്, ന്യൂ ജേഴ്സി, പെൻസിൽവാനിയ തുടങ്ങി യുഎസിൽൽ ഉടനീളവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അദ്ദേഹത്തിന് ശിഷ്യഗണങ്ങളുണ്ട്. ശ്രീ ശിവദാസ് കുടുംബത്തോടോപ്പം ഇരിഞ്ഞാലക്കുടയിൽ താമസിക്കുന്നു. സഹധർമ്മിണി സിന്ധു ശിവദാസ്, കുട്ടികൾ: ഐശ്വര്യ, അപർണ.
|