• Logo

Allied Publications

Middle East & Gulf
കേരള സർക്കാർ നിലപാട് തിരുത്തണം : ഐഎംസി സി
Share
മനാമ :മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ മദ്യപിച്ചു കാറോടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ ആലപ്പുഴ ജില്ലാ കളക്ടർ ആയി നിയമിച്ച കേരള മന്ത്രിസഭയുടെ തീരുമാനം തീർത്തും നിരാശജനകവും അപലപാനീയവുമാണെന്ന് ഐ എം സിസി ജിസിസി കമ്മറ്റിയുടെ അടിയന്തിര സെക്രട്ടേറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.

അപകടം സംഭവിച്ച സമയത്ത് തന്നെ തന്‍റെ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ കാണിച്ചു പോലീസിനെ ഭീക്ഷണിപ്പെടുത്തി കേസ് അട്ടിമറിക്കാൻ ശ്രമിച്ച കൊലയാളിയെ ഒരു ജില്ലയുടെ എക്സിക്യു്ട്ടീവ് മജിസ്‌ട്രെറ്റിന്‍റെ ചുമതലയിൽ കൊണ്ടിരുത്തുന്നത് തികഞ്ഞ നീതികേടും കൊല്ലപ്പെട്ട ആളുടെ കുടുംബത്തോടും കേരളീയ പൊതു സമൂഹത്തോടും ചെയ്യുന്ന നീതികേട് ആണെന്നും അതിനാൽ ആലപ്പുഴ ജില്ലാ കളക്ടർ പദവിയിൽ നിന്നും ശ്രീരാം വെങ്കിട്ടരാമനെ പിൻവലിക്കാൻ സർക്കാർ തയ്യാറാവണം എന്നും യോഗം ആവശ്യപ്പെട്ടു.

രാജ്യത്ത് നിർണ്ണായക ഘട്ടങ്ങളിൽ ധീരമായ നിലപാടുകളിലൂടെയും തീരുമാനങ്ങളിലൂടെയും ജനപക്ഷത്ത് നിലകൊണ്ട് ശ്രദ്ധേയമായ ജനകീയ സർക്കാരിനെ അനാവശ്യ വിവാദങ്ങളിലേക്ക് ആണ് ഇത്തരം തീരുമാനങ്ങൾ കൊണ്ടെത്തിക്കുന്നത് എന്നും യോഗം വിലയിരുത്തി.

ചെയർമാൻ എ എം അബ്ദുള്ളകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഐ എൻ എൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ യോഗം ഉദ്ഘാടനം ചെയ്തു. ഹമീദ് മധൂർ. ശരീഫ് താമരശ്ശേരി. സയ്യിദ് ഷാഹുൽഹമീദ്.മുഫീദ് കൂരിയാടൻ. റഷീദ് താനൂർ. ശരീഫ് കൊളവയൽ. ഖാസിം മലമ്മൽ. നൗഫൽ നടുവട്ടം. അക്‌സർ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സുബൈർ ചെറുമോത്ത് സ്വാഗതവും പുളിക്കൽ മൊയ്‌തീൻ കുട്ടി നന്ദിയും പറഞ്ഞു

ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി.
അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.
ട്രാക്ക് ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണം ഈദ് സംഗമം 2022 " സംഘടിപ്പ
അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി.
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമ
ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "ക
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിജ്ഞാനോത്സവമായി ഗ്യാനോത്സവ്.
കുവൈറ്റ് : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ് ഗ്യാനോത്സവ് 2022 എന്ന പേരിൽ വിദ്യാഭ്യാസ ശാസ്ത്രമേള സംഘടിപ്പിച്ചു.