• Logo

Allied Publications

Americas
മോർട്ടൺഗ്രോവ് സെന്‍റ് മേരീസ് ദൈവാലയത്തിലെ പ്രധാന തിരുനാൾ ഓഗസ്റ്റ് 7 മുതൽ 15 വരെ
Share
ഷിക്കാഗോ : മോർട്ടൺഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ ദൈവ മാതാവിൻറെ സ്വർഗ്ഗാരോപണ തിരുനാൾ (ദർശനത്തിരുനാൾ) 2022 ഓഗസ്റ്റ് 7 മുതൽ 15 വരെ തീയതികളിൽ ഭക്ത്യാദരപൂർവം ആചരിക്കുന്നു.

ഓഗസ്റ്റ് ഏഴിന് പതാക ഉയർത്തുന്നതോടുകൂടി ഒരാഴ്ച നീണ്ടുനിൽക്കുന്ന തിരുനാൾ ആചരണങ്ങൾക്ക് തുടക്കം കുറിക്കും. അന്നേദിവസം രാവിലെ 10 മണിക്ക് ഇടവക വികാരി റവ.ഫാ. തോമസ് മുളവനാലിന്‍റെ മുഖ്യകാർമികത്വത്തിൽ ബലിയർപ്പണവും, കൊടി ഉയർത്തലും, നൊവേനെയും നടത്തും.

തിങ്കൾ മുതൽ വ്യാഴം വരെ എല്ലാ ദിവസവും വൈകുന്നേരം 6 30 ന് ആഘോഷമായ തിരുനാൾ കുർബാനയും, വചന സന്ദേശവും, നൊവേനയും ഉണ്ടായിരിക്കും. ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ കോർത്തിണക്കിയ കലാമേളയും.

പതിമൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് ഇടവകയിലെ കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ ഓഗസ്റ്റ് 14 ഞായറാഴ്ച രാവിലെ പത്തിനു നടക്കുന്ന ആഘോഷപൂർവമായ റാസ കുർബാനയ്ക്ക് റവ.ഫാ. പോൾ പൂവത്തിങ്കൽ (സിഎംഐ ) മുഖ്യകാർമികത്വം വഹിക്കും.

റവ. ഡോ. ജോൺ ചേന്നാകുഴി തിരുനാൾ സന്ദേശം നൽകും. ഓഗസ്റ്റ് പതിനൊന്നാം തീയതി വ്യാഴാഴ്ച വൈകിട്ടു നടത്തുന്ന ദിവ്യബലിക്ക് ഷിക്കാഗോ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോയി ആലപ്പാട്ട് കാർമികത്വം വഹിക്കും. പതിനഞ്ചാം തീയതി വൈകിട്ട് ഏഴിന് ഇടവകയിൽ നിന്നും മരണപ്പെട്ടുപോയ പരേതർക്ക് വേണ്ടി വി.കുർബാന അർപ്പിച്ചുകൊണ്ട് തിരുനാൾ ആചരണങ്ങൾ സമാപനം കുറിക്കും.

സാബു കട്ടപ്പുറം, ജോസ് ഐക്കരപ്പറമ്പിൽ, പോൾസൺ കുളങ്ങര, ചാക്കോച്ചൻ കിഴക്കേക്കുറ്റ്, തോമസ് ഐക്കരപ്പറമ്പിൽ, സാബു നടുവീട്ടിൽ, സിബി കൈതക്കതൊട്ടിയിൽ, ബിനോയി പൂത്തറ, ആൽബിൻ ബിജു പൂത്തറ, ജെറിൻ കിഴക്കേക്കുറ്റ്, തുടങ്ങിയ പത്തുപേരടങ്ങുന്ന പ്രസുദേന്തിമാരാണ് ഈ വർഷത്തെ തിരുനാൾ ആഘോഷ പരിപാടികളുടെ സ്പോൺസർ ആയിരിക്കുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ തിരുനാൾ ആഘോഷ ദിവസങ്ങളിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഇടവക എക്സിക്യൂട്ടീവ് അറിയിച്ചു.

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.