• Logo

Allied Publications

Americas
ബൈഡനു വീണ്ടും കോവിഡ്, പരിപാടികൾ താത്കാലികമായി റദ്ദുചെയ്തു
Share
വാഷിംഗ്‌ടൺ ഡി സി : പ്രസിഡന്‍റ് ബൈഡൻ വീണ്ടും കോവിഡ് പോസിറ്റീവ് ആണെന്ന് ശനിയാഴ്ച (ജൂലൈ 30)വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു .ജൂലൈ 21നാണ് ബൈഡനു കോവിഡ് പോസിറ്റീവ് ആണെന്ന് ആദ്യം കണ്ടെത്തിയത് . കാര്യമായ രോഗലക്ഷണങ്ങളൊന്നും അന്ന് ബൈഡൻപ്രകടിപ്പിച്ചിരുന്നില്ല. കോവിഡിനുള്ള പ്രതിരോധ മരുന്നുകൾ ബൈഡനു നൽകിയിരുന്നു.

കോവിഡ് റിസൾട്ട് നെഗറ്റീവ് ആയതിനുശേഷം വീണ്ടും കർമ്മ രംഗത്തേക്ക് ഇറങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് ശനിയാഴ്ച ബൈഡനു വീണ്ടും കോവിഡ് പോസിറ്റീവാണെന്നു ഫിസിഷ്യൻ ഡോക്ടർ കെവിൻ ഒ കോണർ സ്ഥിരീകരിച്ചത് .

പൂർണ്ണ വാക്സിനേഷനും രണ്ട് ബൂസ്റ്റർ ഡോസും എടുത്തിട്ടുള്ള ബൈഡനു ഇപ്പോഴും കാര്യമായി രോഗലക്ഷണങ്ങളൊന്നു ഇല്ലന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി. വീട്ടിലേക്ക് മടങ്ങുന്നതിനും നേരത്തെ തയാറാക്കിയിട്ടുള്ള പരിപാടികളും നെഗറ്റീവ് ടെസ്റ്റ് റിസൾട് ലഭിക്കുന്നതുവരെ റദ്ദ് ചെയ്തതായും അറിയിച്ചിട്ടുണ്ട് .സെൽഫ് ക്വാറന്റൈനിലാണെങ്കിലും ഔദ്യോഗീക ഭരണ കാര്യങ്ങളെല്ലാം ഓൺലൈനിലൂടെ നിർവഹിക്കുന്നുണ്ട് .

മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച.
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി.
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി
ഫിലഡല്‍ഫിയ സ്‌കൂളില്‍ വെടിവയ്പ്: ഒരു മരണം, ആറു വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു.
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്
ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്.
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തല
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്.
ന്യൂയോർക്ക് : ലോങ്ങ് ബീച്ച് ടെന്നീസ് സെന്‍ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ്‌ കിരീടം സ്വന്തമാക്കി.