• Logo

Allied Publications

Americas
ഒക്‌ലഹോമായിൽ ഫാ. സ്റ്റാൻലി റോതറെ അനുസ്മരിച്ചു
Share
ഒക്‌ലഹോമ: അമേരിക്കയിൽ ജനിച്ചുവളർന്ന് കത്തോലിക്കാ പുരോഹിതനായി മിഷൻ പ്രവർത്തനങ്ങൾക്കിടയിൽ ഗ്വാട്ടിമാലാ‌യിൽ രക്തസാക്ഷിത്വം വരിച്ച ഫാ. സ്റ്റാൻലി റോതറുടെ 41ാം ചരമവാർഷികം ഒക്‌ലഹോമായിൽ ആഘോഷിച്ചു.

ജൂലൈ 28നു ഹോളി ട്രിനിറ്റി കത്തോലിക്കാ പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് ഫാ. കോറി സ്റ്റാൻലി നേതൃത്വം നൽകി.

അമേരിക്കയിൽനിന്നുള്ള കത്തോലിക്കാ പുരോഹിതരിൽ ആദ്യ രക്തസാക്ഷി എന്ന പദവി നൽകിയാണ് ഫാ. സ്റ്റാൻലിയെ 2016 ഡിസംബർ ഒന്നിന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചത്.

ഒക്‌ലഹോമ ടൗണിൽ 1935 മാർച്ച് 27 നായിരുന്നു സ്റ്റാൻലിയുടെ ജനനം.ഹോളി ട്രിനിറ്റി സ്കൂളിൽ വിദ്യാർഥിയായിരിക്കുന്പോൾ തന്നെ പുരോഹിതനാകണമെന്ന വിളി ലഭിക്കുകയും മൗണ്ട് സെന്‍റ് മേരീസ് സെമിനാരി (എമിറ്റ്സ്ബർഗ്) യിൽനിന്നും 1963 ൽ ഗ്രാജുവേറ്റ് ചെയ്യുകയും ചെയ്തു. അതേ വർഷം മേയ് 25 ന് വൈദിക പട്ടവും സ്വീകരിച്ചു. തുടർന്നു ഒക്‌ലഹോമായിലെ വിവിധ ഇടവകകളിൽ അസോസിയേറ്റ് വികാരിയായി സേവനം അനുഷ്ഠിച്ചതിനുശേഷം 1968 ൽ സ്വന്തം ഇഷ്ടപ്രകാരം ‌‌അതിരൂപതയുടെ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി തീർന്നു.

1975ൽ ഗ്വാട്ടിമാലായിൽ ഒക്‌ലഹോമ സ്പോ‌ൺസേർഡ് മിഷനിലെ ഡി ഫാക്ടോ ലീഡറായി. 1981 മുതൽ നിരന്തരം ഭീഷണി കത്തുകൾ ലഭിച്ചതിനെതുടർന്നു ജനുവരിയിൽ ഒക്‌ലഹോമയിലേക്ക് മടങ്ങി. ജൂലൈ 28 നു ഗ്വാട്ടിമാലാ ദേവാലയത്തിൽ ‌ഈസ്റ്റർ ആഘോഷിക്കുന്നതിന് ബിഷപ്പിന്‍റെ
പ്രത്യേക അനുവാദത്തോടെ എത്തിച്ചേർന്ന ഫാ. സ്റ്റാൻലി റോതറെ അക്രമികൾ പള്ളിമേടയിൽ കടന്ന് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ