• Logo

Allied Publications

Americas
ഹൂസ്റ്റണിൽ ഏഴു വയസുകാരന്‍റെ മൃതദേഹം വാഷിംഗ് മെഷീനിൽ, മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു
Share
ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഏഴു വയസുകാരനെ കാണാനില്ലെന്നു കാണിച്ച് മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ കുട്ടിയുടെ മൃതദേഹം വീട്ടിലെ വാഷിംഗ് മെഷീനിൽനിന്നും കണ്ടെടുത്തതായി ഹാരിസ് കൗണ്ടി പോലീസ് അറിയിച്ചു.

ജൂലൈ 28നു ഹാരിസ് കൗണ്ടി റോസഗേറ്റ ഡ്രൈവിലുള്ള വസതിയിൽനിന്നും പുലർച്ചെ നാലു മുതലാണ് കുട്ടിയെ കാണാനില്ലെന്നു കാണിച്ച് വളർത്തു മാതാപിതാക്കൾ പോലീസിനെ വിവരം അറിയിച്ചത്. മൂന്നു മണിക്കൂറിനുള്ളിൽ കുട്ടിയുടെ മൃതദേഹം ഗാരേജിലുള്ള വാഷിംഗ് മെഷീനിൽനിന്നും കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ മരണം വാഷിംഗ് മെഷീനിൽ വച്ചായിരുന്നോ , അതോ കൊലപ്പെടുത്തിയ ശേഷം വാഷിംഗ് മെഷീനിൽ കൊണ്ടിട്ടതാണോ എന്നു പറയാൻ പോലീസ് വിസമ്മതിച്ചു. അതേസമയം ദുരൂഹ സാഹചര്യത്തിലാണ് മരണം നടന്നിരിക്കുന്നതെന്ന് പോലീസ് സമ്മതിച്ചു.

സംഭവം നടക്കുന്പോൾ കുട്ടിയുടെ വളർത്തു പിതാവ് വീട്ടിലുണ്ടായിരുന്നുവെന്നും ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വളർത്തു മാതാവ് പോലീസ് എത്തിയതിനുശേഷമാണ് വീട്ടിൽ എത്തിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ഇരുവരേയും പോലീസ് ദീർഘനേരം ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഈ കുടുംബത്തെകുറിച്ച് പോലീസിൽ പരാതികളൊന്നും ഇല്ലെന്നും പോലീസ് കൂട്ടുചേർത്തു.

2019 ലാണ് ഫോസ്റ്റർ കെയറിൽനിന്നും ട്രോയ് കോയ്‌ലർ എന്ന കുട്ടിയെ ഇവർ ദത്തെടുത്തത്.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​