• Logo

Allied Publications

Americas
സുവർണജൂബിലി സ്മരണികയിലേക്ക് പരസ്യങ്ങളും സൃഷ്ടികളും ക്ഷണിച്ചു
Share
ന്യൂയോർക്ക് : അമേരിക്കൻ വൻകരയിലെ മലയാളി സംഘടനകളുടെ തറവാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്‍റെ സുവർണ ജൂബിലിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സ്മരണികയിലേക്ക് പരസ്യങ്ങളും സൃഷ്ടികളും ക്ഷണിച്ചു.

ഒക്ടോബർ 29 ന് നടക്കുന്ന ആഘോഷ ചടങ്ങിൽ ഡോ. ശരി തരൂർ എംപി മുഖ്യാതിഥിയായി പങ്കെടുത്ത് ജൂബിലി സ്മരണിക പ്രകാശനം ചെയ്യും.

സുവനീറിൽ പ്രസിദ്ധീകരിക്കാനുള്ള സാഹിത്യ സൃഷ്ടികളും പരസ്യങ്ങളും ഓഗസ്റ്റ് 15 നു മുന്പായി ലഭിച്ചിരിക്കണമെന്ന് സുവനീർ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയവയാണ് സുവനീറിൽ ഉൾപ്പെടുത്തുക. പരസ്യങ്ങളും കൃതികളും ksamajamsouvenir@gmail.com എന്ന ഈമെയിലിൽ അയയ്ക്കാവുന്നതാണ്. രചനകൾ ജാതി, മത, വ്യക്തി, വിദ്വേഷകമായതോ രാജ്യവിധ്വംസക പ്രോത്സാഹന സന്ദേശങ്ങളോ ആകുവാൻ പാടില്ല. കൃതികളുടെ പ്രസിദ്ധീകരണ യോഗ്യത എഡിറ്റോറിയൽ ബോർഡിനായിരിക്കും.

രചനകൾ അയയ്ക്കുന്നവർ രചയിതാവിന്‍റെ പാസ്പോർട്ട് സൈസിലുള്ള ഒരു ഫോട്ടോയും ഇമെയിൽ വിലാസവും ഫോൺ നമ്പറും കൃതിയോടൊപ്പം നൽകേണ്ടതാണ്. കവിതകൾ ഒരു പേജിലും ലേഖനങ്ങൾ, കഥകൾ എന്നിവ രണ്ടു പേജിലും കവിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

സുവനീറിൽ പരസ്യങ്ങൾ നൽകാൻ താത്പര്യമുള്ളവർ പരസ്യത്തിനുള്ള നിരക്കുകൾക്കും കൂടുതൽ വിവരങ്ങൾക്കും എഡിറ്റോറിയൽ ബോർഡുമായി ബന്ധപ്പെടുക.

ബിജു ജോൺ കൊട്ടാരക്കര (516 445 1873) ചീഫ് എഡിറ്ററായുള്ള സുവനീർ കമ്മിറ്റിയിൽ, പോൾ ജോസ് (പ്രസിഡന്‍റ്) 516 526 8787, മേരി ഫിലിപ്പ് (സെക്രട്ടറി) 347 254 9834, ഫിലിപ്പോസ് ജോസഫ് (ട്രഷറർ) 917 378 3434, സിബി ഡേവിഡ് (വൈസ് പ്രസിഡന്‍റ്) 917 353 1242, ഷാജു സാം (ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ) 647 427 4470, നന്ദകുമാർ 718 578 5670, ലീലാ മാരേട്ട് 646 539 8443, ബെന്നി ഇട്ടീര 516 859 5756, ജോൺ ജോർജ് 347 276 5738, വർഗീസ് ജോസഫ് 516 302 3563, ഫിലിപ്പ് മഠത്തിൽ 917 459 7819, ബാബു പാറക്കൽ 516 554 1607, വർഗീസ് കോരാസൺ 516 398 5989, സജി അബ്രഹാം 917 617 3959 എന്നിവർ അംഗങ്ങളാണ്.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​