• Logo

Allied Publications

Americas
ട്രൈസ്‌റ്റേറ്റ് കേരള ഫോറം ഓണാഘോഷം ഓഗസ്റ്റ് 20ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Share
ഫിലാഡല്‍ഫിയ: സാഹോദരീയ നഗരത്തിലെ ഇതരസംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌റ്റേറ്റ് കേരള ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 20ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ Canstater Volkfest Vereien(9130 Academy Rd, Philadelphia PA 19114) വച്ച് നടത്തുന്ന ഓണാഘോഷ മഹോത്സവത്തിന്റെ അതിവിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പ്രവാസി മലയാളികളുടെ ഇടയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ 'അതിരുകാണാ തിരുവോണം' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഓണാഘോഷ മഹോത്സവത്തിന്റെ കേളികൊട്ടിനായിട്ടുള്ള ഒരുക്കങ്ങള്‍ അരങ്ങൊരുങ്ങി വരികയാണ് നാളിതുവരെയുള്ള ഓണാഘോഷങ്ങളില്‍ നിന്നും തികച്ചും വേറിട്ട ഒരനുഭവമായി മാറ്റിയെടുക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകരുടെ നിര തന്നെ.

ഓണാഘോഷത്തിന്‍റെ ഭാഗമായ വടംവലി മത്സരത്തോടു കൂടി ഈ വര്‍ഷത്തെ ഓണാഘോഷത്തിന് ആരംഭം കുറിക്കും. മത്സരത്തില്‍ വടക്കെ അമേരിക്കയിലെ പ്രമുഖ ടീമുകള്‍ തമ്മില്‍ മാറ്റുരക്കുന്നതായി സാബു സക്കറിയ(സ്‌പോര്‍ട്‌സ്, കോര്‍ഡിനേറ്റര്‍) പറഞ്ഞു. മത്സാര്‍ത്ഥികള്‍ക്കായി ആകര്‍ഷകമായ നിരവധി സമ്മാനങ്ങള്‍ ഒരുക്കിയിട്ടുള്ളതായിട്ടുള്ളതായും അറിയിച്ചു.

അമേരിക്കന്‍ മലയാളികളുടെ ഇടയിലെ ജനപ്രിയ ഓണാഘോഷമെന്നറിയപ്പെടുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ഓണാഘോഷത്തോടൊപ്പം ഈ വര്‍ഷത്തെ ഓണം ആഘോഷിക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ബിജു നാരായണന്‍ പറഞ്ഞു. ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനും വേണ്ടി പ്രത്യേകം നാട്ടില്‍ നിന്നെത്തുന്ന മലയാളത്തിന്‍റെ ഭാവഗായകനും സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകനുമായ ബിജു നാരായണന്‍ സംഗീത ലോകത്ത് തന്‍റെ 30 വര്‍ഷത്തെ സംഗീത സപര്യ പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ ട്രൈസ്റ്റേറ്റ് കേരള ഫോറം പ്രത്യേക വേദിയില്‍ വച്ച് ആദരിക്കല്‍ ചടങ്ങ് നടത്തുന്നതായിരിക്കുമെന്ന് ബെന്നി കൊട്ടാരത്തില്‍(പ്രോഗ്രാം കോര്‍ഡിനേറ്റര്‍) അറിയിച്ചു.

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ഓണാഘോഷം പരമ്പരാഗത രീതികളില്‍ നിന്നും തികച്ചും വ്യത്യസ്തവും നൂതനുമായ രീതിയിലാണ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നതെന്നും ഭാവി തലമുറയിലേക്ക് നാടിന്റെ ചരിത്രപരമായ ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനും കൈമാറുന്നതിനായിട്ടാണ് ഇതുപോലുള്ള ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുത്തു വരുന്നതെന്നും സാജന്‍ വര്‍ഗീസ്(ചെയര്‍മാന്‍) പറഞ്ഞു.

ഓണാഘോഷത്തിനോടനുബന്ധിച്ച് ചെണ്ടമേളം ഘോഷയാത്ര മെഗാതിരുവാതിര മാവേലി മന്നന്റെ എഴുന്നള്ളത്ത് മലയാളി മങ്കമന്നന്‍ മത്സരം പൂക്കളം കരിമരുന്ന് കലാപ്രകടനം, അവാര്‍ഡുദാനം, ഗാനമേള കാര്‍ണിവല്‍ ചിത്രപ്രദര്‍ശനം, തെയ്യംതുള്ളല്‍, കഥകളി, പുലികളി, മോഹിനിയാട്ടം തുടങ്ങിയ നിരവധി നാടന്‍ കലാപരിപാടികള്‍ ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിക്കുകയുണ്ടായി. ഓണാഘോഷത്തിന്റെ വന്‍വിജയത്തിനായി വിപുലമായ വിവിധ കമ്മറ്റികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നു വരുന്നതായി റോണീ വര്‍ഗീസ്(ജന.സെക്രട്ടറി) അറിയിച്ചു.

ജീമോന്‍ ജോര്‍ജ്ജ്, ഫിലിപ്പോസ് ചെറിയാന്‍, വിന്‍സെന്‍റ് ഇമ്മാനുവേല്‍, ജോബി ജോര്‍ജ്ജ്, അലക്‌സ് തോമസ്്, ജോര്‍ജ്ജ് ഓലിക്കല്‍, രാജന്‍ ശാമുവേല്‍, കുര്യന്‍ രാജന്‍, ജോര്‍ജ്ജ് നടവയല്‍, സുരേഷ് നായര്‍, സുധാ കര്‍ത്താ, സുമോദ് നെല്ലികാല, ദിലീപ് ജോര്‍ജ്ജ്, ലിബിന്‍ തോമസ്, ആശാ അഗസ്റ്റിന്‍, ജോസഫ് മാണി, ബ്രിജിറ്റ് പാറപ്പുറത്ത്, ബ്രിജിറ്റ് വിന്‍സെന്‍റ്, ജോണ്‍ പി വര്‍ക്കി, ജോണ്‍ ശാമുവേല്‍, ജോര്‍ജി കടവില്‍, അനൂപ് ജോസഫ്, ടി.ജെ. തോമസണ്‍, പി.കെ. സോമരാജന്‍, അരുണ്‍ കോവാട്ട്, സിജിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ പത്രകുറിപ്പില്‍ പറയുകയുണ്ടായി.

ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ലെ കു​ട്ടി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ.
ഡാ​ള​സ്: മ​ജീ​ഷ്യ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തു​ന്ന ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി
യാ​ക്കോ​ബി​നെ പോ​ലെ ദൈ​വ​സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​വ​രാ​കു​ക: ഇ​വാ​ഞ്ച​ലി​സ്റ്റ് ബോ​വാ​സ് കു​ട്ടി.
ഡാ​ള​സ്: ഏ​കാ​ന്ത​ത​യു​ടെ ന​ടു​വി​ലേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന ദൈ​വി​ക സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​വ​നാ​ണ് ലോ​ക​ത്തി​നും സ​മൂ​ഹ​ത്തി​നും അ​നു​ഗ്ര​ഹ​
ഭ​ര​ത​ക​ല തീ​യ​റ്റേ​ഴ്സി​ന്‍റെ നാ​ട​കം "എ​ഴു​ത്ത​ച്ഛ​ൻ' ഡാളസിൽ അരങ്ങേറി.
ഡാ​ള​സ്: ഡാ​ള​സി​ലെ ഭ​ര​ത​ക​ല തീ​യ​റ്റേ​ഴ്സി​ന്‍റെ ഏ​റ്റ​വും പു​തി​യ സം​രം​ഭ​മാ​യ "എ​ഴു​ത്ത​ച്ഛ​ൻ ' എ​ന്ന നാ​ട​കം ലി​റ്റ് ദി ​വെ എ​ന്ന ചാ​രി​റ്റി സം​ഘ
ഇ​ന്ത്യ പ്ര​സ് ക്ല​ബ് സ​മ്മേ​ള​നം: പി.​ജി. സു​രേ​ഷ് കു​മാ​റും ക്രി​സ്റ്റീ​ന ചെ​റി​യാ​നും പ​ങ്കെ​ടു​ക്കും.
മ​യാ​മി: ന​വം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​യാ​മി​യി​ലു​ള്ള ഹോ​ളി​ഡേ ഇ​ൻ മ​യാ​മി വെ​സ്റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത
പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​പ്പു​റം; ഇ​ന്ത്യ യു​എ​സ് ബ​ന്ധ​ത്തെ​ക്കു​റി​ച്ച് എ​സ്. ജ​യ​ശ​ങ്ക​ർ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ യു​എ​സ് ബ​ന്ധം പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​പ്പു​റം വ​ള​ർ​ന്നു എ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ.